കേരളത്തിൽ പാമ്പ് കടിയേൽക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 23 പാമ്പ് കടിയേറ്റ കേസുകൾ. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, കോട്ടയം ജില്ലകളിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. പാമ്പ് കടിയേറ്റതായി സംശയിക്കുന്നത് ഒൻപത് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 108 ആംബുലൻസ് സർവീസ് വഴിയുള്ള കണക്കാണിത്.
ഏറ്റവും കൂടുതൽ പാമ്പുകടി കേസുകളുള്ള കണ്ണൂർ, കോഴിക്കോട്, മലപ്പുറം, കോട്ടയം എന്നിവിടങ്ങളിൽ നാല് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കൊല്ലത്ത് മൂന്നും പത്തനംതിട്ടയിൽ രണ്ടും എറണാകുളത്തും പാലക്കാടും ഓരോ കേസുകൾ വീതവും റിപ്പോർട്ട് ചെയ്തു. പാമ്പ് കടിയേറ്റതായി സംശയിക്കുന്ന ഒൻപത് കേസുകളാണുള്ളത്. കൊല്ലത്തും കോഴിക്കോടും രണ്ട്, കണ്ണൂർ, മലപ്പുറം, കോട്ടയം, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഓരോ കേസ് വീതവും റിപ്പോർട്ട് ചെയ്തു.
















