വൈറ്റ് ഹൗസ് മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ വെടിയുതിർത്ത യുവാവിനെതിരെ പ്രസിഡന്റിനെ വധിക്കാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തി. കോൾ തോമസ് അലനെതിരെയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തിയത്.
കുറ്റക്കാരനെന്ന് തെളിഞ്ഞാൽ 31കാരനായ കോൾ അലന് ജീവപര്യന്തം ശിക്ഷ വരെ ലഭിച്ചേക്കാമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച രാത്രിയാണ് (യുഎസ് സമയം) ട്രംപ് പങ്കെടുത്ത അത്താഴവിരുന്നിനിടെ അലൻ വെടിവയ്പ് നടത്തിയത്.
യുഎസ് പ്രഥമ വനിത മെലാനിയ ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് എന്നിവരടക്കമുള്ള പ്രമുഖരും നൂറുകണക്കിന് മാധ്യമ പ്രവർത്തകരും സെലിബ്രിറ്റികളും വിരുന്നിനെത്തിയിരുന്നു.
വെടിവയ്പിൽ ഒരു സീക്രട്ട് സർവീസ് ഏജന്റിന് പരുക്കേറ്റെങ്കിലും ആർക്കും ജീവഹാനിയുണ്ടായില്ല.
















