കടുത്ത അണുബാധയെത്തുടര്‍ന്ന് മരണത്തിന്റെ വക്കിലെത്തിയ അമ്പത്തിനാലുകാരിക്ക് അത്യാധുനിക ചികിത്സയിലൂടെ പുതുജീവന്‍ നല്‍കി കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രി. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്ന അവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച രോഗിയെ നൂതന ചികിത്സാ രീതിയായ എക്കോര്‍ (ECCO2R) വിജയകരമായി പ്രയോജനപ്പെടുത്തിയാണ് അവരെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്നത്.
കടുത്ത പനിയും നെഞ്ചുവേദനയും ശ്വാസതടസ്സവുമായി ആശുപത്രിയില്‍ എത്തുമ്പോള്‍ ഇവരുടെ നില അതീവ ഗുരുതരമായിരുന്നു. പരിശോധനയില്‍ ശ്വാസകോശത്തില്‍ സാരമായ അണുബാധ കണ്ടെത്തി. രക്തത്തിലെ ഓക്‌സിജന്റെ അളവ് ക്രമാതീതമായി കുറയുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനം ഏത് നിമിഷവും നിലച്ചുപോകാവുന്ന അവസ്ഥയിലുമായിരുന്നു. അടിയന്തരമായി ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായം നല്‍കേണ്ട സാഹചര്യമായിരുന്നു രോഗിക്ക്.
ഈ സങ്കീര്‍ണ്ണമായ അവസ്ഥയിലാണ് ഡോക്ടര്‍ അമിത്തിന്റെ നേതൃത്വത്തിലുള്ള ശ്വാസകോശ തീവ്രപരിചരണ വിഭാ?ഗത്തിലെ മെഡിക്കല്‍ സംഘം രോഗിക്ക് തുണയായത്. ജീവന്‍ നിലനിര്‍ത്താനായി അതിനൂതനമായ എക്കോര്‍ അഥവാ കാര്‍ബണ്‍ ഡയോക്‌സൈഡ് റിമൂവല്‍ തെറാപ്പി എന്ന ചികിത്സാരീതിയാണ് പ്രയോജനപ്പെടുത്തിയത്. ശരീരത്തില്‍ അടിഞ്ഞുകൂടുന്ന കാര്‍ബണ്‍ ഡയോക്‌സൈഡ് പുറന്തള്ളി ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്ന ഈ ചികിത്സാരീതി വെന്റിലേറ്റര്‍ സഹായത്തിനൊപ്പമാണ് നല്‍കിയത്. ഇതിനൊപ്പം രോഗിയെ കമിഴ്ത്തിക്കിടത്തി ചികിത്സിക്കുന്ന ‘പ്രോണിംഗ്’ രീതിയും ഫലപ്രദമായി സംയോജിപ്പിച്ചു.
ശരീരത്തിലെ അമിതമായ കാര്‍ബണ്‍ ഡയോക്‌സൈഡ് നീക്കം ചെയ്തതോടെ രോഗി അപകടനില പൂര്‍ണ്ണമായും തരണം ചെയ്തു. വെന്റിലേറ്ററിന്റെ സഹായമില്ലാതെ ഇവര്‍ സ്വയം ശ്വസിക്കാന്‍ തുടങ്ങിയെന്നും പൂര്‍ണ്ണ ആരോഗ്യവതിയാണെന്നും ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ അമിത് ശ്രീധരന്‍ പറഞ്ഞു. സാധാരണക്കാര്‍ക്കും പ്രാപ്യമായ രീതിയില്‍ കുറഞ്ഞ ചെലവിലാണ് ആശുപത്രി ഈ നൂതന ചികിത്സ ലഭ്യമാക്കിയത്. ക്രിട്ടികല്‍ കെയര്‍ വിഭാഗം മേധാവി ഡോ. റിനോയ് ചന്ദ്രന്‍, ഇന്റര്‍ വെന്‍ഷണല്‍ പള്‍മനോളജി വിഭാഗം ഡോ. വിഷ്ണു ജി കൃഷ്ണന്‍, കാര്‍ഡിയക് തൊറാസിക് ആന്‍ഡ് വസ്‌ക്കുലര്‍ സര്‍ജറി വിഭാഗം മേധാവി ഡോ. പ്രസാദ് സുരേന്ദ്രന്‍, കാര്‍ഡിയക് അനസ്‌തെഷ്യോളജി വിഭാഗം ഡോ. ഗണേഷ്, കാര്‍ഡിയക് വിഭാഗം ഡോ. പ്ലാസിഡ് സെബാസ്റ്റ്യന്‍ എന്നിവരും മെഡിക്കല്‍ സംഘത്തിലുണ്ടായിരുന്നു.
















