തളിപ്പറമ്പിൽ സിപിഎമ്മിന് കാലിടറുകയാണ്. എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ. ശ്യാമളയെ പിന്നിലാക്കി യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദൻ 974 വോട്ടുകൾക്ക് മുന്നിലാണ്.
സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളിൽ പോലും യുഡിഎഫിന് ലീഡ് നേടാനായത് ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമായാണ് വിലയിരുത്തപ്പെടുന്നത്.
നഗരസഭാ പരിധിയിലെ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ലഭിച്ച ഈ മുൻതൂക്കം യുഡിഎഫ് ക്യാമ്പുകളിൽ വലിയ ആവേശം പകർന്നിട്ടുണ്ട്.
സംസ്ഥാനത്തെ മൊത്തം ചിത്രമെടുത്താൽ യുഡിഎഫ് തരംഗമാണ് ദൃശ്യമാകുന്നത്.
















