സിപിഐഎം നിര്‍ദേശം മറികടന്ന് കണ്ണൂരില്‍ വീണ്ടും പി ജയരാജനെ പിന്തുണച്ച് ഫ്‌ളക്‌സുകള്‍. ‘ഇവര്‍ നയിക്കട്ടെ ഇവരാണുത്തമം? എന്ന വാചകത്തോടെ പി ജയരാജന്റെയും എം സ്വരാജിന്റെയും ചിത്രം ഉള്‍പ്പടുത്തിയ ഫ്‌ളക്‌സ് ആണ് സ്ഥാപിച്ചിരിക്കുന്നത്.
പാര്‍ട്ടിയെ സ്‌നേഹിക്കുന്ന നേതാക്കളെയാണ് പാര്‍ട്ടിക്ക് വേണ്ടതെന്നും ആവശ്യങ്ങള്‍ക്ക് പാര്‍ട്ടിയെ ഉപയോഗിക്കുന്ന നേതാക്കളെയല്ല വേണ്ടതെന്നും ഫ്‌ളക്‌സില്‍ വിമര്‍ശനം ഉണ്ട്.
അധികാര അഹങ്കാരത്തിന്റെ ആകാശത്ത് നിന്ന് ഇനിയൊന്ന് താഴെ ഇറങ്ങൂവെന്നും നേതൃത്വത്തിനെതിരെ വിമര്‍ശനം ഉണ്ട്. ‘ബ്ലാത്തൂര്‍ സഖാക്കള്‍’ എന്ന പേരിലാണ് ഫ്‌ലക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്.
ഇത്തരം പ്രചരണങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടിരുന്നു. ഈ നിര്‍ദ്ദേശം മറികടന്നാണ് വീണ്ടും ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഉയരുന്നത്.
















