തലസ്ഥാനത്തെ ടര്‍ബോ ടൈറ്റന്‍സ് ക്രിക്കറ്റ് ക്ലബ്ബും മൂന്നാര്‍ കണ്ണന്‍ ദേവന്‍ ഹില്‍സ് ക്ലബ്ബ് ക്രിക്കറ്റ് ടീമും തമ്മില്‍ ഏറ്റുമുട്ടുന്നു. മൂന്നാര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്‌റ്റേഡിയത്തില്‍ ഈ മാസം 16, 17 തീയതികളിലാണ് മത്സരം. രണ്ടു ജില്ലകളിലെ ടീമുകള്‍ തമ്മില്‍ മത്സരിക്കുന്നു, എന്നതിലുപരി സൗഹൃദവും പരസ്പര ബന്ധവും കൂടുതല്‍ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. ഭാവിയില്‍ മൂന്നാറില്‍ വെച്ചുതന്നെ നടത്താന്‍ ഉദ്ദേശിക്കുന്ന ഓള്‍ കേരളാ മെഗാ ക്രിക്കറ്റ് ലീഗിന്റെ തുടക്കമായിട്ടാണ് ഈ സൗഹൃദ മത്സരം. മാത്രമല്ല, കേരളത്തിലെ അതി കഠിനമായ ചൂടു കാലാവസ്ഥയില്‍ നിന്നും ഒട്ടും വിമുക്തമല്ല മൂന്നാറും എന്നാണ് റിപ്പോര്‍ട്ടുകള്‍.

എങ്കിലും മറ്റു ജില്ലകളെക്കാള്‍ മൂന്നാര്‍ വേറിട്ടു നില്‍ക്കുന്നുണ്ട് ഇപ്പോഴും. അതുകൊണ്ടു തന്നെ ഹൈ ആള്‍ട്ടിറ്റിയൂ
ഡ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരങ്ങള്‍ എന്തു കൊണ്ടും ആവേശവും മാനസിക ഉല്ലാസവും നല്‍കുമെന്നതില്‍ തര്‍ക്കമില്ല. 12 വര്‍ഷത്തിലൊരിക്കല്‍ വിരിയുന്ന കുറിഞ്ഞിപ്പൂക്കളെപ്പോലെ മനോഹരമായ മനുഷ്യരുടെ വാസസ്ഥലത്ത്, ഭരണസിരാ കേന്ദ്രത്തിന്റെ തിരക്കുകള്‍ വിട്ടൊഴിഞ്ഞ് മനസ്സിനെയും ശരീരത്തെയും തണുപ്പിക്കാന്‍ ഒരുങ്ങുകയാണ് ടര്‍ബോ ടൈറ്റന്‍സ് ടീം. സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ഞായറാഴ്ചകളിലെ ചിട്ടയായ പരിശീലനവും, കൃത്യമായ ഇടവേളകളില്‍ നടത്തുന്ന പ്രാക്ടീസ് മാച്ചുകളും ടീമിന് കരുത്തു പകരുന്നുണ്ട്. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ഒരു കൂട്ടം മധ്യവയസ്‌ക്കരുടെ കൂട്ടായ്മ കൂടിയാണ് ഈ ടീം. 50 കളിലേക്ക് പ്രായം ചെന്നു മുട്ടിയെങ്കിലും മനസ്സു കൊണ്ട് പഴയകാല ക്രിക്കറ്റ് താരങ്ങള്‍ തന്നെയാണ് ഓരോരുത്തരും.
ടീമില്‍ ഭൂരിഭാഗം പേരും തലസ്ഥാന ജില്ലയിലെ മാധ്യമ മേഖലയില്‍ നിന്നുള്ളവരാണ്. സമൂഹിക-രാഷ്ട്രീയ-സാംസ്‌ക്കാരിക-കായിക മണ്ഡലങ്ങളില്‍ സജീവമായി വാര്‍ത്തകളും ചിത്രങ്ങളും പകര്‍ത്തി ജനങ്ങളിലേക്ക് എത്തിക്കുന്നവരാണിവര്‍. കൂടാതെ, കെ.എസ്.ആര്‍.ടി.സി, ജയില്‍, വിദ്യാഭ്യാസം, പൊതു മേഖല, എഞ്ചിനീയറിംഗ്, ഡോക്ടര്‍, ഐ.ടി, എന്നീ മേഖലകളില്‍ നിന്നുള്ളവരും ടീമിന്റെ അവിഭാജ്യ ഘടകങ്ങളാണ്. കണ്ണന്‍ ദേവന്‍ ഹില്‍സ് ക്രിക്കറ്റ് ടീമാകട്ടെ സ്ഥിരതയാര്‍ന്ന മത്സരങ്ങളും പ്രകാടീസ് മാച്ചുകളും നിരന്തരം കളിക്കുന്നവരാണ്. കണ്ണന്‍ ദേവന്‍ കമ്പനിയുടെ ഇന്‍ഹൗസ് മാച്ചുകളും, ഒപ്പം മറ്റു ജില്ലാതല മത്സരങ്ങളും ആ ടീം കളിക്കുന്നുണ്ട്. 17നാണ് കണ്ണന്‍ ദേവന്‍ ഹില്‍ ടീമുമായുള്ള ടി.ടി.സി.സിയുടെ മത്സരം. 16ന് മൂന്നാറിലെ രണ്ടു ക്രിക്കറ്റ് ക്ലബ്ബുകളുമായും മത്സരിക്കും. ടര്‍ബോ ടൈറ്റന്‍സിന്റെ ആദ്യ ടൂര്‍ മാച്ചാണിത്. മറ്റു ജില്ലകളിലെയും, വ്യത്യസ്ത കാലാവസ്ഥകളിലെയും ഗ്രൗണ്ടുകളില്‍ കളിക്കുന്നത് വേറിട്ടൊരു അനുഭവം കൂടിയാണ് ടീമിന് സമ്മാനിക്കുക.
















