ആഗോള വിപണിയിൽ ക്രൂഡോയിൽ വില ഉയരുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് ഇന്ധനവില വർധിപ്പിക്കാൻ സാധ്യത. മെയ് 15-ന് മുൻപായി പെട്രോൾ, ഡീസൽ വിലകളിൽ വൻ വർധനവ് ഉണ്ടാകുമെന്നാണ് സൂചന.
പെട്രോളിനും ഡീസലിനും ലിറ്ററിന് 4 രൂപ മുതൽ 5 രൂപ വരെ വർധിക്കാനാണ് സാധ്യത.
ഇന്ത്യയിൽ എണ്ണ കമ്പനികൾ പ്രതിമാസം ഏകദേശം 30,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടം നേരിടുന്നതായാണ് വിവരം. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പെട്രോൾ-ഡീസൽ വില കൂട്ടുന്നത്.
അതേസമയം ആഭ്യന്തര എൽപിജി സിലിണ്ടർ വിലയിലും 40-50 രൂപ വർധനവ് ഉണ്ടായേക്കാം.
പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ക്രൂഡോയിൽ വില ബാരലിന് 70 യുഎസ് ഡോളറിൽ നിന്ന് 126 യുഎസ് ഡോളറായി ഉയർന്നിരുന്നു. ആഗോളതലത്തിൽ ഇന്ധന പ്രതിസന്ധി ഉണ്ടായിട്ടും ഇന്ത്യ ഇതുവരെ വില വർധനവ് നടപ്പാക്കിയിരുന്നില്ല. ഇന്ധന വിലയുടെ ഒരുവിഹിതം സർക്കാർ വഹിക്കുന്നതിനാലാണ് പ്രതിസന്ധിയിലാകാതെ മുന്നോട്ട് പോയത്.
















