ജനമനസ്സുകളെ കീഴടക്കിയ ഈ ഊർജ്ജത്തിനും പ്രഭാവത്തിനും പിന്നിൽ വർഷങ്ങളായി വിജയ് പിന്തുടരുന്ന അച്ചടക്കമുള്ള ജീവിതശൈലിക്ക് വലിയ പങ്കുണ്ട്.
അമിതമായി കൊഴുപ്പടിയാന്‍ സമ്മതിക്കാത്ത ടോണ്‍ ചെയ്‌തെടുത്ത ശരീരമാണ് വിജയ്‌യുടേത്. 51-ാം വയസ്സിലും യുവത്വം കാത്തുസൂക്ഷിക്കുന്നതിന് പിന്നിൽ സ്ഥിരതയുള്ള വർക്ക്ഔട്ട് ശൈലിയാണ്.
വർക്ക്ഔട്ട് മുഖ്യം ബിഗിലേ!
രാവിലെ 10-40 മിനിറ്റ് നീണ്ടു നിൽക്കുന്ന മിതമായ കാര്‍ഡിയോ വ്യായാമങ്ങൾ. ഇത് ഹൃദയത്തിന്റെ ആരോഗ്യവും സ്റ്റാമിനയും ഊർജത്തിന്റെ തോതുമൊക്കെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ചയാപചയം നിലനിര്‍ത്താനും ഈ കാര്‍ഡിയോ വ്യായാമം ഗുണകരമാണ്.
കാര്‍ഡിയോ, വാം അപ്പുകള്‍ക്ക് ശേഷം മിതമായ തോതിലുള്ള ഭാരങ്ങള്‍ ഉപയോഗിച്ചുള്ള സ്‌ട്രെങ്ത് ട്രെയ്‌നിങ്.
സിനിമകളിലെ പല ആക്ഷനുകള്‍ക്കുമായി ശരീരത്തെ പാകപ്പെടുത്തുന്നതിന് ഫങ്ഷനല്‍ ഫിറ്റ്‌നസിനാണ് വിജയ് പ്രാധാന്യം നല്‍കുന്നത്. പോസ്ചര്‍ മെച്ചപ്പെടുത്താനും സിനിമയ്ക്ക് അത്യാവശ്യമായ മെയ് വഴക്കം വർധിപ്പിക്കാനും ഇത് സഹായിക്കുന്നു.
ജിമ്മില്‍ പോകാന്‍ പറ്റാത്ത ദിവസങ്ങളില്‍ കൂടുതല്‍ നടന്നും സ്‌ട്രെച്ച് ചെയ്തും ശാരീരികമായ അധ്വാനം വേണ്ടി വരുന്ന കാര്യങ്ങള്‍ ചെയ്തും കലോറി കുറയ്ക്കാറുണ്ട്.
വോട്ട് ചെയ്യാനും പ്രചാരണത്തിനുമൊക്കെ സൈക്കിളില്‍ കറങ്ങുന്ന താരത്തിന് സൈക്ലിങ്ങിനോടും താത്പര്യമുണ്ട്. സിനിമയില്‍ മികച്ച ഡാന്‍സറായി പേരെടുത്ത വിജയ്ക്ക് നൃത്തവും മെയ് വഴക്കം നിലനിര്‍ത്താന്‍ സഹായിക്കുന്ന മറ്റൊരു വര്‍ക്ക് ഔട്ടാണ്.
വിജയ്‌യുടെ ആരോഗ്യത്തിന്റെ മറ്റൊരു രഹസ്യം വീട്ടിലെ ഭക്ഷണമാണ്. ഇഡ്ഡലി, മുട്ട, പഴങ്ങള്‍, പീനട്ട് ബട്ടര്‍, ഇളനീര്, ചോറ്, പച്ചക്കറികള്‍, ചിക്കന്‍, മീന്‍, സൂപ്പ്, സലാഡ് എന്നിങ്ങനെ എല്ലാം കഴിക്കാറുണ്ട്. മട്ടന്‍ ബിരിയാണിയും മധുരവുമൊക്കെ ഇഷ്ടമാണെങ്കിലും മിതമായ തോതില്‍ മാത്രമേ കഴിക്കാറുള്ളൂ.
അധികമായി എണ്ണ ചേര്‍ന്നതും വറുത്തതും പൊരിച്ചതുമായ ഭക്ഷണവും ജങ്ക് ഫുഡുമെല്ലാം വിജയ് കര്‍ശനമായി ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ തന്നെ രാത്രി ഭക്ഷണം കഴിക്കുന്ന താരം നല്ല ഉറക്കത്തിന്റെ കാര്യത്തിലും വിട്ടുവീഴ്ച ചെയ്യാറില്ല.
















