വിജയ് സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പലരും തേടിയ ഒരു മുഖമുണ്ട്. ഒടുവിൽ ട്രഡീഷണൽ ബ്ലൂ സാരിയിൽ മുല്ലപ്പൂവ് ചൂടി ആ സർപ്രൈസ് എത്തി-മറ്റാരുമല്ല തൃഷ കൃഷ്ണൻ. ചടങ്ങിൽ പങ്കടുക്കാൻ തൃഷ എത്തുന്നതിന്റെ വിഡിയോകൾ സെക്കന്റുകൾക്കുള്ളിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
#WATCH | Tamil Nadu: On a reporter's question- "big day for Tamil Nadu", actor Trisha Krishnan says, "Thank you, looking forward," as she leaves from her residence in Chennai pic.twitter.com/qdEAnfP2q8
— ANI (@ANI) May 10, 2026
സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ അക്വാ ബ്ലൂ നിറത്തിലുള്ള പട്ടുസാരി ധരിച്ചാണ് തൃഷ എത്തിയത്. ചെന്നൈയിലെ തന്റെ വസതിയിൽ നിന്ന് സ്റ്റേഡിയത്തിലേക്ക് പുറപ്പെടുന്ന വേളയിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച തൃഷ, ഈ നിമിഷത്തെ താൻ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നതെന്ന് വ്യക്തമാക്കി. ചടങ്ങിൽ പങ്കെടുക്കാൻ തൃഷ പുറപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തൃഷയെ കൂടാതെ വിജയ്‌യുടെ കുടുംബാംഗങ്ങളും അദ്ദേഹത്തോട് ഏറ്റവും അടുപ്പം പുലർത്തുന്നവരും ചടങ്ങിന് സാക്ഷ്യം വഹിക്കാൻ സ്റ്റേഡിയത്തിൽ എത്തിയിട്ടുണ്ട്.
#WATCH | Tamil Nadu: Actor Trisha Krishnan leaves from her residence in Chennai. pic.twitter.com/M7XFTKyKSt
— ANI (@ANI) May 10, 2026
തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്ന സമയത്ത് തൃഷ തിരുപ്പതി ക്ഷേത്രം സന്ദർശിച്ചത് നേരത്തെ വലിയ ചർച്ചയായിരുന്നു. തന്റെ 43-ാം ജന്മദിനത്തോടനുബന്ധിച്ച് താരം തിരുപ്പതിയിൽ പ്രാർത്ഥന നടത്തിയത് വിജയ്‌യുടെയും പാർട്ടിയുടെയും വിജയത്തിന് വേണ്ടിയാണെന്ന് അന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഏപ്രിൽ 23-ന് വോട്ട് രേഖപ്പെടുത്തിയ ശേഷം തൃഷ പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റും തന്റെ അടുത്ത സുഹൃത്തിനുള്ള പിന്തുണയായാണ് ആരാധകർ വിലയിരുത്തിയത്. ഗില്ലി എന്ന ചിത്രത്തിലെ ഒരു ഗാനത്തിലെ വിസിൽ ശബ്ദമായിരുന്നു അത്.
അടുത്തിടെ നടന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടിയാണ് വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയത്. 1960-കൾ മുതൽ തമിഴ്‌നാട് രാഷ്ട്രീയത്തെ അടക്കിവാഴുന്ന ഡിഎംകെ (DMK), എഐഎഡിഎംകെ (AIADMK) എന്നീ കക്ഷികളെ പരാജയപ്പെടുത്തിയാണ് വിജയ് ഈ അവിസ്മരണീയ വിജയം നേടിയത്.
















