തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ടി.വി.കെ അധ്യക്ഷൻ വിജയ്‌യെ അഭിനന്ദിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. ഫേസ്ബുക്കിലൂടെയാണ് അഭിനന്ദനം. രാഹുൽ ഗാന്ധിയും വിജയും ഒന്നിച്ചിരിക്കുന്ന ചിത്രം സഹിതമാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്.
സംഘപരിവാർ ശക്തികൾക്ക് മുൻപിൽ ജോസഫ് വിജയ് എന്ന പേര് അഭിമാനത്തോടെ ഉയർന്നുനിൽക്കുമ്പോൾ അത് കാലം എഴുതിയ കവിതയാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ തുടക്കകാലത്ത് അദ്ദേഹം കോൺഗ്രസുമായി സഹകരിക്കാൻ താൽപ്പര്യപ്പെട്ടിരുന്നുവെന്ന സൂചനകൾ നൽകിയ രാഹുൽ മാങ്കൂട്ടത്തിൽ, സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുൽ ഗാന്ധി മുഖ്യാതിഥിയായി എത്തിയത് കേവലമൊരു രാഷ്ട്രീയ മര്യാദയല്ലെന്നും കാലം പൂർണ്ണവൃത്തം വരയ്ക്കുന്ന അപൂർവ്വ നിമിഷമാണെന്നും തന്റെ കുറിപ്പിലൂടെ കൂട്ടിച്ചേർത്തു.
















