തിരുവനന്തപുരം: ജനവിധി യുഡിഎഫിന് അനുകൂലമാണെന്നും അത് അംഗീകരിക്കുന്നുവെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്.
കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ചര്‍ച്ചകളില്‍ ഇതാ കിട്ടിപ്പോയ് എന്ന് പറഞ്ഞ് ചാടിവീണ് അഭിപ്രായം പറയുന്നത് ശരിയല്ലെന്നും യുഡിഎഫ് ഭരിക്കണമെന്ന് ജനം തീരുമാനിച്ചു,
മുഖ്യമന്ത്രി ആരാകണം എന്ന് കോണ്‍ഗ്രസ് തീരുമാനിക്കട്ടെ എന്നും മുഹമ്മദ് റിയാസ് പറഞ്ഞു. മുഖ്യമന്ത്രി ആരായാലും എല്ലാവിധ ആശംസകളും നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
















