ഇന്ധന പ്രതിസന്ധിക്കിടെ വ്യാപാരം, ഊർജം, നയതന്ത്ര സഹകരണം എന്നിവ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മേയ് 15 മുതൽ 20 വരെ അഞ്ച് രാഷ്ട്രങ്ങളിൽ ഔദ്യോഗിക സന്ദർശനം നടത്തും.
യുഎഇ, നെതർലൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കുന്നത്. സന്ദർശനത്തിന്റെ ആദ്യ ഘട്ടത്തിൽ പ്രധാനമന്ത്രി യുഎഇയിലെത്തും.
പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഊർജ സഹകരണം, പ്രാദേശിക സുരക്ഷ, സാമ്പത്തിക പങ്കാളിത്തം എന്നിവ ചർച്ചാവിഷയമാകും.
45 ലക്ഷത്തിലധികം ഇന്ത്യക്കാർ താമസിക്കുന്ന യുഎഇയിലെ പ്രവാസി ക്ഷേമവും ചർച്ചകളിൽ ഇടംപിടിക്കും.
















