നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പുതിയ സർക്കാർ അധികാരമേൽക്കാൻ വൈകുന്നത് ഭരണസംവിധാനങ്ങളെ പ്രതിസന്ധിയിലാക്കുന്നു.
സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പാഠപുസ്തക അച്ചടി ഇതുവരെ പൂർത്തിയായിട്ടില്ല. കടലാസ് ക്ഷാമമാണ് അച്ചടി പൂർത്തിയാക്കാൻ തടസം.
ഇതിൽ തീരുമാനമെടുക്കാൻ വകുപ്പ് തലത്തിൽ മന്ത്രിയില്ലാത്തതും ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.
പെരുമാറ്റച്ചട്ടം പിൻവലിക്കുകയും പുതിയ സർക്കാർ അധികാരത്തിൽ എത്താൻ വൈകുന്നത് പല പ്രശ്നങ്ങളാണ് ഉദ്യോഗസ്ഥ തലത്തിൽ ഉടലെടുക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പല ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റിയിരുന്നു.
ഇവരെ തിരികെ മാറ്റാത്തത് വകുപ്പുതലത്തിൽ പല പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. ഇത് മൂലം പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിൽ ഉദ്യോഗസ്ഥ തലത്തിൽ വിമുഖത ഉണ്ടെന്നും വിവരമുണ്ട്.
















