‘ന്നാ താൻ കേസ് കൊട് ‘ എന്ന സിനിമയ്ക്ക് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാൾ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ചിത്രമാണ് ‘സുരേശ ന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’. രാജേഷ് മാധവനും ചിത്ര നായരുമാണ് ഈ ചിത്രത്തിൽ നായകനും നായികയുമായി എത്തുന്നത്.
കുഞ്ചാക്കോ ബോബനും ചിത്രത്തിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.2014 മെയ് 16 ന് തിയേറ്ററുകളിൽ എത്തിയ ചിത്രമിതാ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് 19ന് സൈന പ്ലേയിലൂടെയാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ സ്ട്രീം ചെയ്യുന്നത്.
2022 ലെ സംസ്ഥാന ഫിലിം അവാർഡുകളിൽ ഏഴു എണ്ണം നേടി ശ്രദ്ധ നേടിയ ചിത്രമായിരുന്നു ‘ന്നാ താൻ കേസ് കൊട് ‘. അതിനു ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ അടുത്ത ചിത്രം എന്ന നിലയിൽ ‘സുരേശ ന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ ശ്രദ്ധ നേടിയെങ്കിലും ആളുകൾ അത്രകണ്ട് സ്വീകരിച്ചില്ല. തിയേറ്ററിലും സിനിമയ്ക്ക് കാര്യമായ നേട്ടം ഉണ്ടാകാനും കഴിഞ്ഞില്ല.
ഇമ്മാനുവൽ ജോസഫ്, അജിത് തലപ്പള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. രതീഷ് ബാലകൃഷ്ണ പൊതുവാൾ, ജെയ് കെ, വിവേക് ഹർഷൻ എന്നിവരാണ് സഹ നിർമാതാക്കൾ. സബിൻ ഊരാളുക്കണ്ടി ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിനായി ഡോൺ വിൻസന്റ് സംഗീതം ഒരുക്കിയിരിക്കുന്നു. ആകാശ് തോമസ് ആണ് എഡിറ്റിങ്.
















