നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കി മുതിർന്ന നേതാവ് രമേശ് ചെന്നിത്തല വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. ഗുരുവായൂർ ദർശനം കഴിഞ്ഞ് തലസ്ഥാനത്ത് തിരിച്ചെത്തിയ ചെന്നിത്തല, സതീശൻ എത്താനിരിക്കെയാണ് വീട്ടിൽ നിന്നും മടങ്ങിയത്.
വി.ഡി. സതീശൻ ഇന്ന് ചെന്നിത്തലയെ കാണാൻ നിശ്ചയിച്ചിരുന്നു. പിണറായി വിജയനെ സന്ദർശിച്ച ശേഷം ചെന്നിത്തലയെ കാണാനായിരുന്നു സതീശൻ്റെ നീക്കം. എന്നാൽ ചെന്നിത്തല രാവിലെ 10.30 ഓടെ വീട്ടിൽ നിന്നിറങ്ങിപ്പോയി.
ബന്ധുവിനെ കാണാൻ പോകുന്നുവെന്ന് പറഞ്ഞാണ് ചെന്നിത്തല വീട്ടിൽ നിന്ന് ഇറങ്ങിയത്. സതീശൻ വരുന്ന കാര്യത്തിൽ അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു.
ജോസഫ് വാഴയ്ക്കനും അന്‍വര്‍ സാദത്തും ചെന്നിത്തലയെ അനുഗമിച്ചു. അതേസമയം രാവിലെ തിരുവനന്തപുരത്ത് എത്തിയ രമേശ് ചെന്നിത്തലയെ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചാണ് സ്വീകരിച്ചത്.
















