എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിച്ചത്. ഉച്ചക്ക് 3.30 മുതൽ ഔദ്യോഗിക ഫലം വെബ്‌സൈറ്റിൽ ലഭ്യമാകും.99.07%മാണ് വിജയശതമാനം. 4.17 ലക്ഷം വിദ്യാർത്ഥികളായിരുന്നു റിസൾട്ട് കാത്തിരുന്നത്. www.results.kite.kerala.gov.in എന്ന ക്ലൗഡധിഷ്ഠിത പോർട്ടലും ‘Sabhalam KITE’ എന്ന മൊബൈൽ ആപ്പും വഴി ഫലം അറിയാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ Saphalam KITEഎന്ന് നൽകി പരിഷ്‌കരിച്ച മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാം.ഈ മാസം അവസാനം സേ പരീക്ഷ എഴുതാനും സംവിധാനം ഉണ്ടാകും. ജൂൺ ആദ്യ ആഴ്ച പ്ലസ് വൺ പ്രവേശന നടപടികൾ ആരംഭിക്കക്കും. കഴിഞ്ഞവർഷം 99.5 ശതമാനമായിരുന്നു വിജയം.
















