ഷാര്‍ജയില്‍ മലയാളി യുവതിയെയും അഞ്ചുവയസുകാരിയായ മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ അഴീക്കോട് സ്വദേശി ആര്‍ഷയും മകള്‍ റൂഹിയുമാണ് മരിച്ചത്.ഷാര്‍ജ പോലീസ് ആത്മഹത്യക്ക് കേസെടുത്തു. കണ്ണൂര്‍ അഴീക്കോട് പുതിയകാവ് സ്വദേശിയാണ് 35 കാരിയായ ആര്‍ഷ.മകള്‍ റൂഹിയും ഭര്‍ത്താവ് നിഹാലും അദേഹത്തിന്റെ കുടുംബാംഗങ്ങളുമായി ഷാര്‍ജയിലെ അല്‍ നഹ്ദയിരുന്നു താമസം.ആര്‍ഷയുടെ സഹോദരി അഷിത തൊട്ടടുത്തുള്ള ഫ്‌ലാറ്റില്‍ ആണ് താമസിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ചയാണ് ആര്‍ഷയെയും റൂഹിയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.ദുബായില്‍ ഉണ്ടായ വാഹന അപകടത്തിലാണ് ഇരുവരും മരിച്ചതെന്നാണ് ആദ്യം വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ ആത്മഹത്യയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. സ്വന്തമായി ഓണ്‍ലൈന്‍ ബിസിനസ് നടത്തിവരികയായിരുന്നു ആര്‍ഷ.അഴീക്കോട് സ്വദേശി ടി.കെ.പുരുഷോത്തമന്‍- ഗീത ദമ്പതികളുടെ മകളാണ് ആര്‍ഷ. ഇരുവരും ഷാര്‍ജയില്‍ എത്തിയിട്ടുണ്ടെന്നാണ് വിവരം.
Story Highlights : malayali woman and daughter found dead in sharjah
















