കർണാടകയിൽ നിയമസഭാ കക്ഷി നേതാവായി ഡി കെ ശിവകുമാറിനെ തിരഞ്ഞെടുത്തു. സിദ്ധരാമയ്യയാണ് പേര് നിർദേശിച്ചത്. ആഭ്യന്തര മന്ത്രി ജി പരമേശ്വര ഡി കെ ശിവകുമാറിനെ പിന്താങ്ങി. യോഗത്തിൽ സിദ്ധരാമയ്യയുടെ പ്രവർത്തനങ്ങൾക്ക് നന്ദി പ്രകടിപ്പിച്ചുകൊണ്ടുള്ള പ്രമേയം പാസാക്കി .ഔദ്യോഗിക പ്രഖ്യാപനം ഹൈക്കമാൻഡ് നടത്തും. ഇന്നുതന്നെ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. ബുധനാഴ്ച വൈകിട്ട് 5. 15 ആയിരിക്കും ഡി കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്യുക. ടി കെ യോടൊപ്പം 10 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തേക്കും.
സംഘടനകാര്യ ജനറൽ സെക്രട്ടറി കെ സി വേണു ഗോപാൽ, സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി റൺദീപ് സിംഗ് സുർജേവാല ഉൾപ്പെടെയുള്ള നേതാക്കൾ സത്യപ്രതിജ്ഞയിൽ പങ്കെടുക്കും. സിദ്ധരാമയ്യ മുന്നോട്ടുവച്ച നീക്കുപോക്കുകൾ അംഗീകരിച്ചാണ് മന്ത്രിസഭയിൽ അടക്കം പുനസംഘടന ഉണ്ടാവുക. മകൻ യതീന്ദ്ര സിദ്ധരാമയ്യ അടക്കം 10 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. എന്നാൽ മന്ത്രിസഭ പുനസംഘടന രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും നടക്കുക. മലയാളിയായ മന്ത്രി കെ ജെ ജോർജ് രാജ്യസഭാ സീറ്റിൽ മത്സരിച്ചേക്കും.
Story Highlights : DK Shivakumar elected as the Karnataka legislature party leader
















