Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

ജാതിവാല്‍ കൊണ്ടു നടക്കുന്നവരേ, ആ പാതിവെന്ത ബഞ്ചും, നീതി നിഷേധവും ഇന്നും സ്മാരകങ്ങളാണ് ?; അയ്യന്‍കാളിയുടെ സമത്വ സമരം കുട്ടികളെ ഓര്‍മ്മിപ്പിക്കേണ്ടതുണ്ട് ?; മറന്നു പോകരുതാരും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 1, 2026, 11:56 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സ്‌കൂള്‍ തുറക്കുകയാണ്. കുട്ടികള്‍ പുത്തനുടുപ്പും ബാഗുകളുമായി സ്‌കൂള്‍ വാരാന്തകളിലേക്ക് എത്തുന്നു. വര്‍ണ്ണാഭമായ വരവേല്‍പ്പ് നല്‍കി സ്‌കൂള്‍ ്ധികൃതരും. സര്‍ക്കാര്‍ സ്വകാര്യ സ്‌കൂളുകളില്‍ എല്ലാം പ്രവേശനോത്സവം നടക്കുകയാണ്. എന്നാല്‍, സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് കൂടുതല്‍ പ്രസക്തിയുണ്ട് ഈ ദിവസം. കാരണം, എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവരുടെ മക്കള്‍ക്ക് നിര്‍ബന്ധിത സൗജന്യ വിദ്യാഭ്യാസം നല്‍കാന്‍ കഴിയുന്ന സംവിധാനമാണ് സര്‍ക്കാര്‍ വിദ്യാലങ്ങളില്‍ ഒരുക്കുന്നത്. സാര്‍വ്വത്രിക വിദ്യാഭ്യാസം ജന്‍മാവകാശമായി കാണുന്ന നാടു കൂടിയാണ് കേരളം എന്നു തന്നെ പറയാം. ഇന്നത്തെ കാലത്ത് വിദ്യാഭ്യാസം ലഭിക്കാത്ത ഒരു കുട്ടി പോലും കേരളത്തിലുണ്ടാകില്ല.

ആലുകേറാ കാടുകളിലും മലകളിലും താമസിക്കുന്ന ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കു പോലും സമാന്തര വിദ്യാഭ്യാസം നല്‍കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളുണ്ട്. പരിമിതികള്‍ ഉണ്ടെങ്കലും വിദ്യ നല്‍കാന്‍ തയ്യാറാകുന്നു എന്നതാണ് കാണേണ്ടത്. എന്നാല്‍, സ്വാതന്ത്ര്യ ലബ്ദിക്കു ശേഷവും അതിനു മുന്‍പും കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ തട്ടുകള്‍ എങ്ങിനെയായിരുന്നു എന്നു കൂടി ചിന്തിക്കേണ്ടതുണ്ട്. ഇന്നത്തെ വിദ്യാഭ്യാസം എല്ലാക്കാലത്തും ഇങ്ങനെ തന്നെ ആയിരുന്നോ എന്നതാണ് ചിന്തിക്കേണ്ടത്. അല്ല എന്നു തന്നെ ഉത്തരം പറയേണ്ടി വരും. അപ്പോള്‍ ഇന്നത്തെ വിദ്യാഭ്യാസത്തിന് എന്താണ് പ്രത്യേകത ?. എന്തു മാറ്റമാണ് ഉണ്ടായിരിക്കുന്നത് ?.ഇപ്പോഴുണ്ടായ മാറ്റം പൂര്‍ണ്ണമാണോ ?. അതോ ഇനിയും മാറേണ്ടതുണ്ടോ ?.

ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. കാരണം, രാജ ഭരണകാലത്തെ വിദാഭ്യാസവും, ജനായത്ത ഭരണ കാലത്തെ വിദ്യാഭ്യാസവും രണ്ടാണ്. രണ്ടെന്നു പറഞ്ഞാല്‍, നയങ്ങളില്‍ വ്യത്യാസം സംഭവിച്ചിട്ടുണ്ട്. നിലപാടുകളില്‍ മാറ്റം വന്നിട്ടുണ്ട്. എന്നാല്‍, രാജ ഭരണ കാലത്തെ മനുഷ്യരുടെ ജാതി സമ്പ്രദായത്തില്‍ മാറ്റം വന്നിട്ടില്ല. പുറമേ എല്ലാം മാറിയെന്നു പറയുമ്പോഴും അകമേ എല്ലാം പഴയ പടിയാണെന്ന ബോധ്യം അടിച്ചേല്‍പ്പിച്ചു കൊണ്ടേയിരിക്കുന്നു എന്നുവേണം മനസ്സിലാക്കാന്‍. കാരണം, കേരളം ഭരിക്കുന്നത്, ഒരു മേനോന്‍ ആണെന്ന് വിളിച്ചു പറയുമ്പോള്‍ അത് ജാതീയതയില്‍ കുരുക്കിയിടുന്നുണ്ട്. നോക്കൂ, പിന്നോക്ക വിഭാഗത്തിലുള്ള ഒരു കോണ്‍ഗ്രസ്സുകാരനായ നേതാവ് നാളെ, മുഖ്യമന്ത്രിയായാല്‍, അദ്ദേഹം സത്യ പ്രതിജ്ഞ ചെയ്താല്‍ അദ്ദേഹത്തിന്റെ അച്ഛന്റെ പേരിനൊപ്പമോ, അദ്ദേഹത്തിന്റെ പേരിനൊപ്പമോ ജാതി ചേര്‍ത്തു പറയാന്‍ തുനിയുമോ എന്ന ചോദ്യത്തിനാണ് മറുപടി പറയേണ്ടത്. അഥവാ അങ്ങനെ ചെയ്താല്‍, അതിനെ എങ്ങനെയാണ് ജാതി കേരളം അഡ്രസ്സ് ചെയ്യുന്നത്. ചെയ്യാന്‍ പാടില്ലാത്തതെന്തോ ഒന്ന് ചെയ്തു എന്ന തോന്നലല്ലോ ഉണ്ടാക്കുക.

ഇത് എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലെയും നേതാക്കളോടുള്ള ചോദ്യമായി കണ്ടാല്‍ മതി. അപ്പോള്‍ നേതാക്കളിലും രാഷ്ട്രീയത്തിലും ജാതിയുടെ വാല്‍ ഒരു അടയാളമായി ഇന്നും അവശേഷിക്കുന്നുണ്ട്. അതുപോലെയാണ് വിദ്യാഭ്യാസ സമ്പ്രദായത്തിലെ അദൃശ്യമായ ജാതി ഇടപെടലുകള്‍ നില്‍ക്കുന്നത് എന്നതാണ് മനസ്സിലാക്കേണ്ടത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പിന്നോക്ക വിഭാഗത്തിലെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്. സമൂഹത്തിലെ പിന്നോട്ടാവസ്ഥയ്ക്ക് ഇന്നും അറുതിയുണ്ടായിട്ടില്ല എന്നതു കൊണ്ടു തന്നെയാണ്. രാജ ഭരണകാലത്ത്, സര്‍ക്കാര്‍ കുടിപ്പള്ളിക്കൂടങ്ങളില്‍പ്പോലും ഇരുന്നു പഠിക്കാന്‍ കഴിയാത്ത വിഭാഗമായിരുന്നില്ലേ പിന്നോക്കക്കാര്‍.

അതിനും മുമ്പുള്ള കാലഘട്ടം ഓര്‍മ്മയില്ലേ. പഞ്ചമിയുടെ കൈയ്യും പിടിച്ച് ആദ്യ കമ്യൂണിസ്റ്റുകാരന്റെ കര്‍ഷക-വിദ്യാഭ്യാസ വിപ്ലവം നടന്നത് ഓര്‍മ്മയില്ലേ. ആ ധീരനായ കമ്യൂണിസ്റ്റുകാരന്റെ പേരാണ് അയ്യന്‍കാളി. അതിനു ശേഷമാണ് ചുവന്ന കൊടിയും, കൊടിക്കു കീഴില്‍ ജാതി-മത-വര്‍ഗീയതയുടെ രഹസ്യാജണ്ടകള്‍ ചേര്‍ത്തുവെച്ച് നേതാക്കളും വന്നത്. പഠിപ്പില്ലെങ്കില്‍ പാടത്തേക്കില്ല എന്ന മുദ്യാവാക്യത്തെ ഓര്‍ക്കുന്നുണ്ടോ കേരളമേ. അങ്ങനെ മറക്കാനാവാത്ത വിധം ഓരോ മനസ്സുകളിലും കൊത്തിയിടേണ്ടതാണത്. ഇന്ന് ജാതി വാലുകള്‍ സ്വന്തം അച്ഛന്റെയും കുടുംബത്തിന്റെയും പേരാണെന്ന് വാദിക്കുന്നവര്‍ അന്ന്, പഞ്ചമിക്ക് നിഷേധിക്കപ്പെട്ട വിദ്യാഭ്യാസത്തെയും, ഒരു സമൂഹത്തിന്റെ ആകെ നീതി നിഷേധത്തെയും ഓര്‍ത്തോളണം.

അന്ന് തിരസ്‌ക്കരിക്കപ്പെട്ടതെല്ലാം ഒരു സുപ്രഭാതത്തില്‍ ആരും കൈവെള്ളയില്‍ കൊണ്ടു വെച്ചതല്ല എന്നും ഓര്‍ക്കേണ്ടതുണ്ട്. അതെല്ലാം കാലഘട്ടങ്ങള്‍ അനിവാര്യമാക്കി തീര്‍ത്ത പോരാട്ടങ്ങളുടെ ഭാഗമായി രക്തസാക്ഷിത്വം വരിക്കപ്പെട്ടവര്‍ നേടി തന്നതാണ്. അതൊന്നും ഇന്നും പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല. എന്താണ് സംവരണം എന്നു പോലും പലതരത്തില്‍ വ്യാകരണം കണ്ടെത്തി അന്തി ചര്‍ച്ച നടത്തുന്നവരുടെ കാലമാണിപ്പോള്‍. നിഷേധിക്കപ്പെട്ട സമൂഹിക നീതി തിരിച്ചു നല്‍കുന്നതിന്റെ പേരാണ് സംവരണം എന്നു പോലും മനസ്സിലാക്കാന്‍ അസഹിഷ്ണുത കൊണ്ട് കഴിയാത്ത സമൂഹം. കാലങ്ങളോളം പുഴുക്കളെപ്പോലെ ജീവിച്ചവര്‍ മുഖ്യധാരയിലേക്ക് പതിയെ ഉയര്‍ന്നു വരുമ്പോഴുണ്ടാകുന്ന മനംതികട്ടല്‍ ഓരോ സവര്‍ണ്ണനും ഉണ്ടാകുന്നുണ്ട്. അത് വിദ്യാഭ്യാസ മേഖലയിലും ഉണ്ടാകുന്നുണ്ട്.

പഠിക്കുക, പഠിക്കുക, പഠിക്കുക എന്നതു മാത്രമാണ് പൊതു സമൂഹത്തില്‍ ഉര്‍ന്നു വരാന്‍ ഒരേയൊരു മാര്‍ഗം എന്ന് കണ്ട പിന്നോക്ക വിഭാഗം, അവരുടെ കുട്ടികളെ സ്‌കൂളുകളിലേക്ക് അയ്ക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്. എന്നാല്‍, സ്‌കൂളുകളില്‍ അവരെ പിന്നോട്ടു നിര്‍ത്താന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ശ്രമിക്കുന്നതാണ് പിന്നീട് കണ്ടത്. അവരുടെ പിടിയില്‍ പെടാതിരുന്നവര്‍ പഠനം മന്ത്രം പോലെ ഉരുവിട്ട് രക്ഷപ്പെടുകയാണ്. പാതിവെന്ത ബഞ്ചിന്റെ ഓര്‍മ്മ പുതുക്കലായി മാറണം ഓരോ പ്രവേശനോത്സവവും. ജാതിയും ചോദിക്കാതെ ജാതിയെന്താണെന്ന് തിരിച്ചറിയാന്‍ തക്കവണ്ണം പേരിന്റെ പിന്നില്‍ തൂക്കിയിടുമ്പോള്‍ ഓര്‍ക്കണം, അവര്‍ വേഷവും ഭാവവും മാറ്റി പുതിയ കാലത്തിന്റെ പിന്നാമ്പുറങ്ങളില്‍ പാവപ്പെട്ടവരെ നോട്ടമിടുന്നുണ്ടെന്ന്.

ReadAlso:

എന്താണ് ഹീറ്റ്‌ഡോം ?: താപ താഴികക്കുടങ്ങള്‍ക്കു പിന്നിലെ ശാസ്ത്രം; ആഘാത ലഘൂകരണം എങ്ങനെ ?

ആരാണീ ഡെപ്യൂട്ടി സ്പീക്കര്‍ ?: അവരുടെ അവകാശങ്ങള്‍ എന്തൊക്കെ ?:

ആയിരം ഇടതുപക്ഷക്കാര്‍ക്ക് അര സതീശന്‍: മുഖ്യമന്ത്രിക്കു മുമ്പില്‍ മുട്ടുകുത്തിപ്പോകുന്ന പ്രതിപക്ഷം; ഭരണത്തിലിരുന്നപ്പോള്‍ ചെയ്തതെല്ലാം തിരിച്ചുകുത്തുന്നു

ഒരു രൂപ പോലും നികുതി വര്‍ധ്ധിപ്പിക്കാത്ത ബജറ്റ്: പി.എം. ശ്രീ ഒപ്പിട്ടത് ഇടതു സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

ബജറ്റ് വിസ്മയിപ്പിച്ചോ ?: മിഷന്‍ സമുദ്ര-വയനാട് ട്രൈബല്‍ യൂണിവേഴ്‌സിറ്റി-സതേണ്‍ കേരളാ ഇക്കണോമിക് കോറിഡോര്‍: ബജറ്റ് സംക്ഷിപ്തം 

ജാതിയെന്നത് അവര്‍ക്ക് ആഘോഷവും അഹങ്കാരവും ആര്‍ഭാടവുമൊക്കെയാണ്. അതുകൊണ്ടാണ് പേരിലും കുടുംബത്തിലും ജാതിവാലിട്ട് പോരുന്നതും. അവര്‍ ആരാണെന്ന് പേരിലൂടെ അറിയിക്കുകയും സ്ഥാപിക്കുകയും ചെയ്യുകയാണ്. എന്നാല്‍, ഒരു പിന്നോക്കക്കാരനും പേരിനൊപ്പം ജാതിവാല്‍ ചേര്‍ക്കാന്‍ തയ്യാറാകുന്നില്ല. അതാണ് ജാതിയെന്ന് തിരിച്ചറിഞ്ഞു വേണം കുട്ടികളെ പഠിപ്പിക്കാന്‍ അയയ്‌ക്കേണ്ടതും. ഓരോ വിദ്യാലയങ്ങളും അയ്യന്‍കാളിയെയും പഞ്ചമിയെയും ഓര്‍മ്മിപ്പിക്കുമ്പോള്‍ സാര്‍വ്വത്രിക വിദ്യാഭ്യാസം എന്നത് അവകാശം കൂടിയാണെന്ന് കുട്ടികളെ ബോധ്‌പ്പെടുത്തുക കൂടി ചെയ്യുകയാണ്. സ്‌നേഹവും സഹകരണവും സഹവര്‍ത്തിത്വവും വേണമെന്നുമുള്ള സന്ദേശം പങ്കുവെയ്ക്കലാവുകയാണ്.

അയ്യന്‍കാളിയുടെ വിദ്യാഭ്യാസ അവകാശ സമരം

അയ്യന്‍ കാളിയുടെ ആദ്യകാല പ്രവര്‍ത്തനങ്ങളുടെ നല്ലൊരു ശതമാനവും വിദ്യാലയ പ്രവേശന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു. 1904-ല്‍ വെങ്ങാനൂരില്‍ തന്റെ കൂട്ടാളികളുമായി ചേര്‍ന്നുകൊണ്ട് ദളിതരുടെ ആദ്യത്തെ പള്ളിക്കൂടം അദ്ദേഹം നിര്‍മ്മിച്ചു. പക്ഷെ സവര്‍ണര്‍ അന്നു രാത്രി തന്നെ ആ കുടിപ്പള്ളിക്കൂടം തീയിട്ടു. അക്ഷരാഭ്യാസത്തിനുള്ള അവസരനിഷേധം നേരിടാന്‍ അദ്ദേഹം തെരഞ്ഞടുത്ത വഴിയായിരുന്നു പില്‍ക്കാലത്തു കാര്‍ഷികപണിമുടക്ക് സമരമെന്ന് അറിയപ്പെട്ട കൃഷിഭൂമി തരിശിടല്‍ സമരം. 1907ല്‍ ദലിതര്‍ക്കു പള്ളിക്കൂടത്തില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഉണ്ടായി. ദീര്‍ഘനാളത്തെ ഭൂമി തരിശിടല്‍ സമരത്തിന്റെ ഒത്തുതീര്‍പ്പു വ്യവസ്ഥയുടെ ഭാഗമായിരുന്നു ഈ ഉത്തരവ്. ഉത്തരവുണ്ടായെങ്കിലും അയിത്തജാതിക്കുട്ടികള്‍ക്ക് സ്വാഭാവികമായി വിദ്യാലയങ്ങളില്‍ ചേര്‍ന്ന് പഠിക്കാന്‍ കഴിയുമായിരുന്നില്ല. അനന്തര ഫലമായി അയിത്തജാതികളില്‍പ്പെട്ട കുട്ടികളുടെ പള്ളിക്കൂട പ്രവേശന നിയമം അധികൃതര്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദ്ദേശിച്ചു് 1914ല്‍ വിദ്യഭ്യാസ ഡയറക്ടര്‍ ഉത്തരവു പുറപ്പെടുവിച്ചു. പ്രസ്തുത ഉത്തരവിന്റെ പിന്‍ബലത്തില്‍ തെന്നൂര്‍കോണത്ത് പൂജാരി അയ്യന്‍ എന്നയാളുടെ എട്ടു വയസുള്ള മകള്‍ പഞ്ചമിയെയും കൂട്ടി അയ്യന്‍കാളിയും സംഘവും നെയ്യാറ്റിന്‍കര താലൂക്കിലെ ഊരൂട്ടമ്പലം പെണ്‍പള്ളിക്കൂടത്തില്‍ എത്തി. സ്‌കൂള്‍ അധ്യാപകനോട് അയ്യന്‍കാളി പറഞ്ഞു ”ഇവള്‍ എന്റെ ബന്ധുവാണ്, ഇവളെ ഇവിടെ ചേര്‍ത്ത് പഠിപ്പിക്കണം.” ഹെഡ് മാസ്റ്ററോട് ആ ചെറുപ്പക്കാരന്‍ ആവശ്യപ്പെട്ടു. ”നിങ്ങള്‍ കീഴ് ജാതിക്കാരാണ്, നിങ്ങളെ ഇവിടെ പഠിപ്പിക്കാന്‍ പറ്റില്ല.” ഹെഡ് മാസ്റ്റര്‍ തറപ്പിച്ച് പറഞ്ഞു. അദ്ധ്യാപകന്റെ തടസ്സത്തെ വകവെക്കാതെ അദ്ദേഹം പഞ്ചമിയെ പള്ളിക്കൂടത്തിനുള്ളിലെ ബെഞ്ചില്‍ കൊണ്ടിരുത്തി. തര്‍ക്കം മൂത്തു. ഊരൂട്ടമ്പലത്തെ ജന്മിയായ കൊച്ചാപ്പിപിള്ളയുടെ നേതൃത്വത്തില്‍ അയ്യങ്കാളിയെ വളഞ്ഞിട്ടു ആക്രമിച്ചു. അയ്യന്‍കാളി തിരികെ മാടമ്പികലെയും ജന്‍മിമാരെയും അടിച്ചോടിച്ചു. കലിയടങ്ങാതെ അവര്‍ സ്‌കൂളിന് തീയിട്ട ശേഷം അത് അയ്യന്‍കാളിയുടെ ചുമലില്‍ ചാര്‍ത്തി. പിന്നീടത് ലഹളയായി. നാടൊട്ടുക്കും കലാപം പടര്‍ന്നു. സവര്‍ണരും അവര്‍ണ്ണരും തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടി. വീടുകള്‍ അഗ്‌നിക്കിരയാക്കപ്പെട്ടു. പഞ്ചമിയെന്ന പുലയപ്പെണ്‍കുട്ടി തൊട്ട ഊരൂട്ടമ്പലം പള്ളിക്കൂടം അന്ന് രാത്രി തന്നെ തീ വെച്ച് നശിപ്പിച്ചുകൊണ്ടാണ് സവര്‍ണര്‍ അതിനോട് പ്രതികരിച്ചത്. അയ്യന്‍കാളി അവര്‍ണ്ണരുടെ നേതൃത്വം ഏറ്റെടുത്തു. അദ്ദേഹം സവര്‍ണ്ണരോടായി ഇങ്ങനെ പ്രഖ്യാപിച്ചു. ”ഞങ്ങളുടെ കുട്ടികളെ നിങ്ങളുടെ പള്ളിക്കൂടത്തില്‍ പ്രവേശിപ്പിച്ചില്ലെങ്കില്‍ നിങ്ങളുടെ പാടത്ത് പണിയെടുക്കുവാന്‍ ഞങ്ങള്‍ തയ്യാറല്ല. അവിടെ പുല്ലു മാത്രമേ കാണൂ.”സവര്‍ണ്ണരുടെ കൃഷിപ്പണികള്‍ മുടങ്ങി. ഏറ്റവും ഒടുവില്‍ അയ്യന്‍കാളിയുടെ സമരം വിജയിച്ചു. മനസ്സില്ലാമനസ്സോടെ ദളിതരായ കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കാന്‍ സവര്‍ണ്ണര്‍ തയ്യാറായി. എല്ലാ കുട്ടികളെയും സ്‌കൂളില്‍ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഉത്തരവുണ്ടായി. ജന്മിമാര്‍ തീയിട്ടു നശിപ്പിച്ച സ്‌കൂള്‍ രാജാവ് പുതുക്കി പണിതു.

അങ്ങനെ ചരിത്രത്തിന്റെ ഭാഗമായി മാറിയ കുടി പള്ളിക്കൂടം പിന്നീട് എല്‍.പി സ്‌കൂളായും യു പി സ്‌കൂളായും ഉയര്‍ന്നു. പഠിക്കാനുള്ള അവകാശ സമരത്തിന്റെ ഭാഗമായി മാറിയ പഞ്ചമിക്കു സ്‌കൂളില്‍ ഒരു സ്മാരകം വേണമെന്ന ആവശ്യം ഉയര്‍ന്നു. അങ്ങനെയാണ് ഊരൂട്ടമ്പലം സ്മാര്‍ട്ട് ക്ലാസ് കെട്ടിടത്തിന് പഞ്ചമി എന്ന പേര് കിട്ടിയത്. ഇത്തരമൊരുഘട്ടത്തിലാണ് അയിത്തജാതിക്കാര്‍ക്കായി പ്രത്യേക പള്ളിക്കൂടം എന്നൊരാശയം അയ്യന്‍കാളിക്ക് തോന്നിയത്. അദ്ദേഹം ഇക്കാര്യത്തിന് പ്രാമുഖ്യം നല്‍കികൊണ്ട് നിവേദനം തയ്യാറാക്കുകയും മിച്ചല്‍ സായിപ്പിനെ നേരില്‍ കണ്ടു കാര്യം ബോധിപ്പിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി 1914-ല്‍ വെങ്ങാനൂര്‍ പുതുവല്‍വിളാകത്തു മലയാളം പള്ളിക്കൂടം അനുവദിച്ചുകൊണ്ടു സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. 1905-ല്‍ അയ്യന്‍കാളിയും കൂട്ടരും കെട്ടിയുയര്‍ത്തിയ കുടിപ്പള്ളിക്കൂടമാണ് ഇപ്രകാരം സര്‍ക്കാര്‍ പള്ളിക്കൂടമായി മാറിയത്.

കര്‍ഷകത്തൊഴിലാളി സമരം

തിരുവിതാംകൂറില്‍ കര്‍ഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചത് അയ്യന്‍ കാളിയായിരുന്നു. അധ:സ്ഥിത വിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന സവര്‍ണ്ണ വിഭാഗങ്ങളുടെ നീതി നിഷേധത്തിനെതിരേ ആയിരുന്നു സമരം. തൊഴിലാളികളെ മനുഷ്യരായി അംഗീകരിക്കാന്‍ മടിച്ച ജന്മിമാരുടെ പാടശേഖരങ്ങളില്‍ അധഃസ്ഥിത വിഭാഗങ്ങളില്‍പ്പെട്ടവര്‍ പണിക്കിറങ്ങിയില്ല. തുടക്കത്തില്‍ സ്വയം കൃഷിയിറക്കി പിടിച്ചുനില്‍ക്കാന്‍ മാടമ്പിമാര്‍ ശ്രമിച്ചെങ്കിലും അതു പരാജയമായി. ഒടുവില്‍ പ്രതികാരബുദ്ധിയോടെ അവര്‍ പാടങ്ങള്‍ തരിശിട്ടു. തൊഴിലില്ലാതെ കര്‍ഷകത്തൊഴിലാളികള്‍ ദുരിതക്കയത്തിലായി. എന്നാല്‍ മാടമ്പിമാര്‍ക്കെതിരെയുള്ള സമരത്തില്‍നിന്നും പിന്‍വലിയാന്‍ അവര്‍ കൂട്ടാക്കിയില്ല. നിലവറകളിലെ നെല്ല് തീരുകയും മറ്റാളുകളെ കൊണ്ട് കൃഷി നടത്താനാവുകയും ചെയ്തതോടെ പട്ടിണി മുന്‍പില്‍ കണ്ട ജന്‍മിമാര്‍ ഒടുവില്‍ കീഴടങ്ങി. കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം സാദ്ധ്യമായതോടെ 1905-ല്‍ സമരം ഒത്തുതീര്‍പ്പായി. അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ നടത്തിയ ചരിത്രപ്രസിദ്ധമായ ഈ പണിമുടക്കു സമരമാണ് പിന്നീടു കേരളത്തിലുടനീളം കര്‍ഷകത്തൊഴിലാളി മുന്നേറ്റത്തിനും ഊര്‍ജ്ജം പകര്‍ന്നതെന്നു സാമൂഹിക ഗവേഷകര്‍ വിലയിരുത്തുന്നുണ്ട്.
ജാതിവാല്‍ കൊണ്ടു നടക്കുന്നവരേ, ആ പാതിവെന്ത ബഞ്ചും, നീതി നിഷേധവും ഇന്നും സ്മാരകങ്ങളാണ് ?; അയ്യന്‍കാളിയുടെ സമത്വ സമരം കുട്ടികളെ ഓര്‍മ്മിപ്പിക്കേണ്ടതുണ്ട് ?; മറന്നു പോകരുതാരും

സ്‌കൂള്‍ തുറക്കുകയാണ്. കുട്ടികള്‍ പുത്തനുടുപ്പും ബാഗുകളുമായി സ്‌കൂള്‍ വാരാന്തകളിലേക്ക് എത്തുന്നു. വര്‍ണ്ണാഭമായ വരവേല്‍പ്പ് നല്‍കി സ്‌കൂള്‍ ്ധികൃതരും. സര്‍ക്കാര്‍ സ്വകാര്യ സ്‌കൂളുകളില്‍ എല്ലാം പ്രവേശനോത്സവം നടക്കുകയാണ്. എന്നാല്‍, സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് കൂടുതല്‍ പ്രസക്തിയുണ്ട് ഈ ദിവസം. കാരണം, എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവരുടെ മക്കള്‍ക്ക് നിര്‍ബന്ധിത സൗജന്യ വിദ്യാഭ്യാസം നല്‍കാന്‍ കഴിയുന്ന സംവിധാനമാണ് സര്‍ക്കാര്‍ വിദ്യാലങ്ങളില്‍ ഒരുക്കുന്നത്. സാര്‍വ്വത്രിക വിദ്യാഭ്യാസം ജന്‍മാവകാശമായി കാണുന്ന നാടു കൂടിയാണ് കേരളം എന്നു തന്നെ പറയാം. ഇന്നത്തെ കാലത്ത് വിദ്യാഭ്യാസം ലഭിക്കാത്ത ഒരു കുട്ടി പോലും കേരളത്തിലുണ്ടാകില്ല.

ആലുകേറാ കാടുകളിലും മലകളിലും താമസിക്കുന്ന ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കു പോലും സമാന്തര വിദ്യാഭ്യാസം നല്‍കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളുണ്ട്. പരിമിതികള്‍ ഉണ്ടെങ്കലും വിദ്യ നല്‍കാന്‍ തയ്യാറാകുന്നു എന്നതാണ് കാണേണ്ടത്. എന്നാല്‍, സ്വാതന്ത്ര്യ ലബ്ദിക്കു ശേഷവും അതിനു മുന്‍പും കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ തട്ടുകള്‍ എങ്ങിനെയായിരുന്നു എന്നു കൂടി ചിന്തിക്കേണ്ടതുണ്ട്. ഇന്നത്തെ വിദ്യാഭ്യാസം എല്ലാക്കാലത്തും ഇങ്ങനെ തന്നെ ആയിരുന്നോ എന്നതാണ് ചിന്തിക്കേണ്ടത്. അല്ല എന്നു തന്നെ ഉത്തരം പറയേണ്ടി വരും. അപ്പോള്‍ ഇന്നത്തെ വിദ്യാഭ്യാസത്തിന് എന്താണ് പ്രത്യേകത ?. എന്തു മാറ്റമാണ് ഉണ്ടായിരിക്കുന്നത് ?.ഇപ്പോഴുണ്ടായ മാറ്റം പൂര്‍ണ്ണമാണോ ?. അതോ ഇനിയും മാറേണ്ടതുണ്ടോ ?.

ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. കാരണം, രാജ ഭരണകാലത്തെ വിദാഭ്യാസവും, ജനായത്ത ഭരണ കാലത്തെ വിദ്യാഭ്യാസവും രണ്ടാണ്. രണ്ടെന്നു പറഞ്ഞാല്‍, നയങ്ങളില്‍ വ്യത്യാസം സംഭവിച്ചിട്ടുണ്ട്. നിലപാടുകളില്‍ മാറ്റം വന്നിട്ടുണ്ട്. എന്നാല്‍, രാജ ഭരണ കാലത്തെ മനുഷ്യരുടെ ജാതി സമ്പദായത്തില്‍ മാറ്റം വന്നിട്ടില്ല. പുറമേ എല്ലാം മാറിയെന്നു പറയുമ്പോഴും അകമേ എല്ലാം പഴയ പടിയാണെന്ന ബോധ്യം അടിച്ചേല്‍പ്പിച്ചു കൊണ്ടേയിരിക്കുന്നു എന്നുവേണം മനസ്സിലാക്കാന്‍. കാരണം, കേരളം ഭരിക്കുന്നത്, ഒരു മേനോന്‍ ആണെന്ന് വിളിച്ചു പറയുമ്പോള്‍ അത് ജാതീയതയില്‍ കുരുക്കിയിടുന്നുണ്ട്. നോക്കൂ, കൊടിക്കുന്നില്‍ സുരേഷ് എന്ന കോണ്‍ഗ്രസ്സുകാരനായ നേതാവ് നാളെ, മുഖ്യമന്ത്രിയായാല്‍, അദ്ദേഹം സത്യ പ്രതിജ്ഞ ചെയ്താല്‍ അദ്ദേഹത്തിന്റെ അച്ഛന്റെ പേരിനൊപ്പമോ, അദ്ദേഹത്തിന്റെ പേരിനൊപ്പമോ ജാതി ചേര്‍ത്തു പറയാന്‍ തുനിയുമോ എന്ന ചോദ്യത്തിനാണ് മറുപടി പറയേണ്ടത്.

ഇത് എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലെയും നേതാക്കളോടുള്ള ചോദ്യമായി കണ്ടാല്‍ മതി. അപ്പോള്‍ നേതാക്കളിലും രാഷ്ട്രീയത്തിലും ജാതിയുടെ വാല്‍ ഒരു അടയാളമായി ഇന്നും അവശേഷിക്കുന്നുണ്ട്. അതുപോലെയാണ് വിദ്യാഭ്യാസ സമ്പ്രദായത്തിലെ അദൃശ്യമായ ജാതി ഇടപെടലുകള്‍ നില്‍ക്കുന്നത് എന്നതാണ് മനസ്സിലാക്കേണ്ടത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പിന്നോക്ക വിഭാഗത്തിലെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്. സമൂഹത്തിലെ പിന്നോട്ടാവസ്ഥയ്ക്ക് ഇന്നും അറുതിയുണ്ടായിട്ടില്ല എന്നതു കൊണ്ടു തന്നെയാണ്. രാജ ഭരണകാലത്ത്, സര്‍ക്കാര്‍ കുടിപ്പള്ളിക്കൂടങ്ങളില്‍പ്പോലും ഇരുന്നു പഠിക്കാന്‍ കഴിയാത്ത വിഭാഗമായിരുന്നില്ലേ പിന്നോക്കക്കാര്‍.

അതിനും മുമ്പുള്ള കാലഘട്ടം ഓര്‍മ്മയില്ലേ. പഞ്ചമിയുടെ കൈയ്യും പിടിച്ച് ആദ്യ കമ്യൂണിസ്റ്റുകാരന്റെ കര്‍ഷക-വിദ്യാഭ്യാസ വിപ്ലവം നടന്നത് ഓര്‍മ്മയില്ലേ. ആ ധീരനായ കമ്യൂണിസ്റ്റുകാരന്റെ പേരാണ് അയ്യന്‍കാളി. അതിനു ശേഷമാണ് ചുവന്ന കൊടിയും, കൊടിക്കു കീഴില്‍ ജാതി-മത-വര്‍ഗീയതയുടെ രഹസ്യാജണ്ടകള്‍ ചേര്‍ത്തുവെച്ച് നേതാക്കളും വന്നത്. പഠിപ്പില്ലെങ്കില്‍ പാടത്തേക്കില്ല എന്ന മുദ്യാവാക്യത്തെ ഓര്‍ക്കുന്നുണ്ടോ കേരളമേ. അങ്ങനെ മറക്കാനാവാത്ത വിധം ഓരോ മനസ്സുകളിലും കൊത്തിയിടേണ്ടതാണത്. ഇന്ന് ജാതി വാലുകള്‍ സ്വന്തം അച്ഛന്റെയും കുടുംബത്തിന്റെയും പേരാണെന്ന് വാദിക്കുന്നവര്‍ അന്ന്, പഞ്ചമിക്ക് നിഷേധിക്കപ്പെട്ട വിദ്യാഭ്യാസത്തെയും, ഒരു സമൂഹത്തിന്റെ ആകെ നീതി നിഷേധത്തെയും ഓര്‍ത്തോളണം.

അന്ന് തിരസ്‌ക്കരിക്കപ്പെട്ടതെല്ലാം ഒരു സുപ്രഭാതത്തില്‍ ആരും കൈവെള്ളയില്‍ കൊണ്ടു വെച്ചതല്ല എന്നും ഓര്‍ക്കേണ്ടതുണ്ട്. അതെല്ലാം കാലഘട്ടങ്ങള്‍ അനിവാര്യമാക്കി തീര്‍ത്ത പോരാട്ടങ്ങളുടെ ഭാഗമായി രക്തസാക്ഷിത്വം വരിക്കപ്പെട്ടവര്‍ നേടി തന്നതാണ്. അതൊന്നും ഇന്നും പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല. എന്താണ് സംവരണം എന്നു പോലും പലതരത്തില്‍ വ്യാകരണം കണ്ടെത്തി അന്തി ചര്‍ച്ച നടത്തുന്നവരുടെ കാലമാണിപ്പോള്‍. നിഷേധിക്കപ്പെട്ട സമൂഹിക നീതി തിരിച്ചു നല്‍കുന്നതിന്റെ പേരാണ് സംവരണം എന്നു പോലും മനസ്സിലാക്കാന്‍ അസഹിഷ്ണുത കൊണ്ട് കഴിയാത്ത സമൂഹം. കാലങ്ങളോളം പുഴുക്കളെപ്പോലെ ജീവിച്ചവര്‍ മുഖ്യധാരയിലേക്ക് പതിയെ ഉയര്‍ന്നു വരുമ്പോഴുണ്ടാകുന്ന മനംതികട്ടല്‍ ഓരോ സവര്‍ണ്ണനും ഉണ്ടാകുന്നുണ്ട്. അത് വിദ്യാഭ്യാസ മേഖലയിലും ഉണ്ടാകുന്നുണ്ട്.

പഠിക്കുക, പഠിക്കുക, പഠിക്കുക എന്നതു മാത്രമാണ് പൊതു സമൂഹത്തില്‍ ഉര്‍ന്നു വരാന്‍ ഒരേയൊരു മാര്‍ഗം എന്ന് കണ്ട പിന്നോക്ക വിഭാഗം, അവരുടെ കുട്ടികളെ സ്‌കൂളുകളിലേക്ക് അയ്ക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്. എന്നാല്‍, സ്‌കൂളുകളില്‍ അവരെ പിന്നോട്ടു നിര്‍ത്താന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ശ്രമിക്കുന്നതാണ് പിന്നീട് കണ്ടത്. അവരുടെ പിടിയില്‍ പെടാതിരുന്നവര്‍ പഠനം മന്ത്രം പോലെ ഉരുവിട്ട് രക്ഷപ്പെടുകയാണ്. പാതിവെന്ത ബഞ്ചിന്റെ ഓര്‍മ്മ പുതുക്കലായി മാറണം ഓരോ പ്രവേശനോത്സവവും. ജാതിയും ചോദിക്കാതെ ജാതിയെന്താണെന്ന് തിരിച്ചറിയാന്‍ തക്കവണ്ണം പേരിന്റെ പിന്നില്‍ തൂക്കിയിടുമ്പോള്‍ ഓര്‍ക്കണം, അവര്‍ വേഷവും ഭാവവും മാറ്റി പുതിയ കാലത്തിന്റെ പിന്നാമ്പുറങ്ങളില്‍ പാവപ്പെട്ടവരെ നോട്ടമിടുന്നുണ്ടെന്ന്.

ജാതിയെന്നത് അവര്‍ക്ക് ആഘോഷവും അഹങ്കാരവും ആര്‍ഭാടവുമൊക്കെയാണ്. അതുകൊണ്ടാണ് പേരിലും കുടുംബത്തിലും ജാതിവാലിട്ട് പോരുന്നതും. അവര്‍ ആരാണെന്ന് പേരിലൂടെ അറിയിക്കുകയും സ്ഥാപിക്കുകയും ചെയ്യുകയാണ്. എന്നാല്‍, ഒരു പിന്നോക്കക്കാരനും പേരിനൊപ്പം ജാതിവാല്‍ ചേര്‍ക്കാന്‍ തയ്യാറാകുന്നില്ല. അതാണ് ജാതിയെന്ന് തിരിച്ചറിഞ്ഞു വേണം കുട്ടികളെ പഠിപ്പിക്കാന്‍ അയയ്‌ക്കേണ്ടതും. ഓരോ വിദ്യാലയങ്ങളും അയ്യന്‍കാളിയെയും പഞ്ചമിയെയും ഓര്‍മ്മിപ്പിക്കുമ്പോള്‍ സാര്‍വ്വത്രിക വിദ്യാഭ്യാസം എന്നത് അവകാശം കൂടിയാണെന്ന് കുട്ടികളെ ബോധ്‌പ്പെടുത്തുക കൂടി ചെയ്യുകയാണ്. സ്‌നേഹവും സഹകരണവും സഹവര്‍ത്തിത്വവും വേണമെന്നുമുള്ള സന്ദേശം പങ്കുവെയ്ക്കലാവുകയാണ്.

അയ്യന്‍കാളിയുടെ വിദ്യാഭ്യാസ അവകാശ സമരം

അയ്യന്‍ കാളിയുടെ ആദ്യകാല പ്രവര്‍ത്തനങ്ങളുടെ നല്ലൊരു ശതമാനവും വിദ്യാലയ പ്രവേശന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു. 1904-ല്‍ വെങ്ങാനൂരില്‍ തന്റെ കൂട്ടാളികളുമായി ചേര്‍ന്നുകൊണ്ട് ദളിതരുടെ ആദ്യത്തെ പള്ളിക്കൂടം അദ്ദേഹം നിര്‍മ്മിച്ചു. പക്ഷെ സവര്‍ണര്‍ അന്നു രാത്രി തന്നെ ആ കുടിപ്പള്ളിക്കൂടം തീയിട്ടു. അക്ഷരാഭ്യാസത്തിനുള്ള അവസരനിഷേധം നേരിടാന്‍ അദ്ദേഹം തെരഞ്ഞടുത്ത വഴിയായിരുന്നു പില്‍ക്കാലത്തു കാര്‍ഷികപണിമുടക്ക് സമരമെന്ന് അറിയപ്പെട്ട കൃഷിഭൂമി തരിശിടല്‍ സമരം. 1907ല്‍ ദലിതര്‍ക്കു പള്ളിക്കൂടത്തില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഉണ്ടായി. ദീര്‍ഘനാളത്തെ ഭൂമി തരിശിടല്‍ സമരത്തിന്റെ ഒത്തുതീര്‍പ്പു വ്യവസ്ഥയുടെ ഭാഗമായിരുന്നു ഈ ഉത്തരവ്. ഉത്തരവുണ്ടായെങ്കിലും അയിത്തജാതിക്കുട്ടികള്‍ക്ക് സ്വാഭാവികമായി വിദ്യാലയങ്ങളില്‍ ചേര്‍ന്ന് പഠിക്കാന്‍ കഴിയുമായിരുന്നില്ല. അനന്തര ഫലമായി അയിത്തജാതികളില്‍പ്പെട്ട കുട്ടികളുടെ പള്ളിക്കൂട പ്രവേശന നിയമം അധികൃതര്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദ്ദേശിച്ചു് 1914ല്‍ വിദ്യഭ്യാസ ഡയറക്ടര്‍ ഉത്തരവു പുറപ്പെടുവിച്ചു. പ്രസ്തുത ഉത്തരവിന്റെ പിന്‍ബലത്തില്‍ തെന്നൂര്‍കോണത്ത് പൂജാരി അയ്യന്‍ എന്നയാളുടെ എട്ടു വയസുള്ള മകള്‍ പഞ്ചമിയെയും കൂട്ടി അയ്യന്‍കാളിയും സംഘവും നെയ്യാറ്റിന്‍കര താലൂക്കിലെ ഊരൂട്ടമ്പലം പെണ്‍പള്ളിക്കൂടത്തില്‍ എത്തി. സ്‌കൂള്‍ അധ്യാപകനോട് അയ്യന്‍കാളി പറഞ്ഞു ”ഇവള്‍ എന്റെ ബന്ധുവാണ്, ഇവളെ ഇവിടെ ചേര്‍ത്ത് പഠിപ്പിക്കണം.” ഹെഡ് മാസ്റ്ററോട് ആ ചെറുപ്പക്കാരന്‍ ആവശ്യപ്പെട്ടു. ”നിങ്ങള്‍ കീഴ് ജാതിക്കാരാണ്, നിങ്ങളെ ഇവിടെ പഠിപ്പിക്കാന്‍ പറ്റില്ല.” ഹെഡ് മാസ്റ്റര്‍ തറപ്പിച്ച് പറഞ്ഞു. അദ്ധ്യാപകന്റെ തടസ്സത്തെ വകവെക്കാതെ അദ്ദേഹം പഞ്ചമിയെ പള്ളിക്കൂടത്തിനുള്ളിലെ ബെഞ്ചില്‍ കൊണ്ടിരുത്തി. തര്‍ക്കം മൂത്തു. ഊരൂട്ടമ്പലത്തെ ജന്മിയായ കൊച്ചാപ്പിപിള്ളയുടെ നേതൃത്വത്തില്‍ അയ്യങ്കാളിയെ വളഞ്ഞിട്ടു ആക്രമിച്ചു. അയ്യന്‍കാളി തിരികെ മാടമ്പികലെയും ജന്‍മിമാരെയും അടിച്ചോടിച്ചു. കലിയടങ്ങാതെ അവര്‍ സ്‌കൂളിന് തീയിട്ട ശേഷം അത് അയ്യന്‍കാളിയുടെ ചുമലില്‍ ചാര്‍ത്തി. പിന്നീടത് ലഹളയായി. നാടൊട്ടുക്കും കലാപം പടര്‍ന്നു. സവര്‍ണരും അവര്‍ണ്ണരും തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടി. വീടുകള്‍ അഗ്‌നിക്കിരയാക്കപ്പെട്ടു. പഞ്ചമിയെന്ന പുലയപ്പെണ്‍കുട്ടി തൊട്ട ഊരൂട്ടമ്പലം പള്ളിക്കൂടം അന്ന് രാത്രി തന്നെ തീ വെച്ച് നശിപ്പിച്ചുകൊണ്ടാണ് സവര്‍ണര്‍ അതിനോട് പ്രതികരിച്ചത്. അയ്യന്‍കാളി അവര്‍ണ്ണരുടെ നേതൃത്വം ഏറ്റെടുത്തു. അദ്ദേഹം സവര്‍ണ്ണരോടായി ഇങ്ങനെ പ്രഖ്യാപിച്ചു. ”ഞങ്ങളുടെ കുട്ടികളെ നിങ്ങളുടെ പള്ളിക്കൂടത്തില്‍ പ്രവേശിപ്പിച്ചില്ലെങ്കില്‍ നിങ്ങളുടെ പാടത്ത് പണിയെടുക്കുവാന്‍ ഞങ്ങള്‍ തയ്യാറല്ല. അവിടെ പുല്ലു മാത്രമേ കാണൂ.”സവര്‍ണ്ണരുടെ കൃഷിപ്പണികള്‍ മുടങ്ങി. ഏറ്റവും ഒടുവില്‍ അയ്യന്‍കാളിയുടെ സമരം വിജയിച്ചു. മനസ്സില്ലാമനസ്സോടെ ദളിതരായ കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കാന്‍ സവര്‍ണ്ണര്‍ തയ്യാറായി. എല്ലാ കുട്ടികളെയും സ്‌കൂളില്‍ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഉത്തരവുണ്ടായി. ജന്മിമാര്‍ തീയിട്ടു നശിപ്പിച്ച സ്‌കൂള്‍ രാജാവ് പുതുക്കി പണിതു.

അങ്ങനെ ചരിത്രത്തിന്റെ ഭാഗമായി മാറിയ കുടി പള്ളിക്കൂടം പിന്നീട് എല്‍.പി സ്‌കൂളായും യു പി സ്‌കൂളായും ഉയര്‍ന്നു. പഠിക്കാനുള്ള അവകാശ സമരത്തിന്റെ ഭാഗമായി മാറിയ പഞ്ചമിക്കു സ്‌കൂളില്‍ ഒരു സ്മാരകം വേണമെന്ന ആവശ്യം ഉയര്‍ന്നു. അങ്ങനെയാണ് ഊരൂട്ടമ്പലം സ്മാര്‍ട്ട് ക്ലാസ് കെട്ടിടത്തിന് പഞ്ചമി എന്ന പേര് കിട്ടിയത്. ഇത്തരമൊരുഘട്ടത്തിലാണ് അയിത്തജാതിക്കാര്‍ക്കായി പ്രത്യേക പള്ളിക്കൂടം എന്നൊരാശയം അയ്യന്‍കാളിക്ക് തോന്നിയത്. അദ്ദേഹം ഇക്കാര്യത്തിന് പ്രാമുഖ്യം നല്‍കികൊണ്ട് നിവേദനം തയ്യാറാക്കുകയും മിച്ചല്‍ സായിപ്പിനെ നേരില്‍ കണ്ടു കാര്യം ബോധിപ്പിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി 1914-ല്‍ വെങ്ങാനൂര്‍ പുതുവല്‍വിളാകത്തു മലയാളം പള്ളിക്കൂടം അനുവദിച്ചുകൊണ്ടു സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. 1905-ല്‍ അയ്യന്‍കാളിയും കൂട്ടരും കെട്ടിയുയര്‍ത്തിയ കുടിപ്പള്ളിക്കൂടമാണ് ഇപ്രകാരം സര്‍ക്കാര്‍ പള്ളിക്കൂടമായി മാറിയത്.

കര്‍ഷകത്തൊഴിലാളി സമരം

തിരുവിതാംകൂറില്‍ കര്‍ഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചത് അയ്യന്‍ കാളിയായിരുന്നു. അധ:സ്ഥിത വിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന സവര്‍ണ്ണ വിഭാഗങ്ങളുടെ നീതി നിഷേധത്തിനെതിരേ ആയിരുന്നു സമരം. തൊഴിലാളികളെ മനുഷ്യരായി അംഗീകരിക്കാന്‍ മടിച്ച ജന്മിമാരുടെ പാടശേഖരങ്ങളില്‍ അധഃസ്ഥിത വിഭാഗങ്ങളില്‍പ്പെട്ടവര്‍ പണിക്കിറങ്ങിയില്ല. തുടക്കത്തില്‍ സ്വയം കൃഷിയിറക്കി പിടിച്ചുനില്‍ക്കാന്‍ മാടമ്പിമാര്‍ ശ്രമിച്ചെങ്കിലും അതു പരാജയമായി. ഒടുവില്‍ പ്രതികാരബുദ്ധിയോടെ അവര്‍ പാടങ്ങള്‍ തരിശിട്ടു. തൊഴിലില്ലാതെ കര്‍ഷകത്തൊഴിലാളികള്‍ ദുരിതക്കയത്തിലായി. എന്നാല്‍ മാടമ്പിമാര്‍ക്കെതിരെയുള്ള സമരത്തില്‍നിന്നും പിന്‍വലിയാന്‍ അവര്‍ കൂട്ടാക്കിയില്ല. നിലവറകളിലെ നെല്ല് തീരുകയും മറ്റാളുകളെ കൊണ്ട് കൃഷി നടത്താനാവുകയും ചെയ്തതോടെ പട്ടിണി മുന്‍പില്‍ കണ്ട ജന്‍മിമാര്‍ ഒടുവില്‍ കീഴടങ്ങി. കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം സാദ്ധ്യമായതോടെ 1905-ല്‍ സമരം ഒത്തുതീര്‍പ്പായി. അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ നടത്തിയ ചരിത്രപ്രസിദ്ധമായ ഈ പണിമുടക്കു സമരമാണ് പിന്നീടു കേരളത്തിലുടനീളം കര്‍ഷകത്തൊഴിലാളി മുന്നേറ്റത്തിനും ഊര്‍ജ്ജം പകര്‍ന്നതെന്നു സാമൂഹിക ഗവേഷകര്‍ വിലയിരുത്തുന്നുണ്ട്. പേരാണ് അയ്യന്‍കാളി. അതിനു ശേഷമാണ് ചുവന്ന കൊടിയും, കൊടിക്കു കീഴില്‍ ജാതി-മത-വര്‍ഗീയതയുടെ രഹസ്യാജണ്ടകള്‍ ചേര്‍ത്തുവെച്ച് നേതാക്കളും വന്നത്. പഠിപ്പില്ലെങ്കില്‍ പാടത്തേക്കില്ല എന്ന മുദ്യാവാക്യത്തെ ഓര്‍ക്കുന്നുണ്ടോ കേരളമേ. അങ്ങനെ മറക്കാനാവാത്ത വിധം ഓരോ മനസ്സുകളിലും കൊത്തിയിടേണ്ടതാണത്. ഇന്ന് ജാതി വാലുകള്‍ സ്വന്തം അച്ഛന്റെയും കുടുംബത്തിന്റെയും പേരാണെന്ന് വാദിക്കുന്നവര്‍ അന്ന്, പഞ്ചമിക്ക് നിഷേധിക്കപ്പെട്ട വിദ്യാഭ്യാസത്തെയും, ഒരു സമൂഹത്തിന്റെ ആകെ നീതി നിഷേധത്തെയും ഓര്‍ത്തോളണം.

അന്ന് തിരസ്‌ക്കരിക്കപ്പെട്ടതെല്ലാം ഒരു സുപ്രഭാതത്തില്‍ ആരും കൈവെള്ളയില്‍ കൊണ്ടു വെച്ചതല്ല എന്നും ഓര്‍ക്കേണ്ടതുണ്ട്. അതെല്ലാം കാലഘട്ടങ്ങള്‍ അനിവാര്യമാക്കി തീര്‍ത്ത പോരാട്ടങ്ങളുടെ ഭാഗമായി രക്തസാക്ഷിത്വം വരിക്കപ്പെട്ടവര്‍ നേടി തന്നതാണ്. അതൊന്നും ഇന്നും പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല. എന്താണ് സംവരണം എന്നു പോലും പലതരത്തില്‍ വ്യാകരണം കണ്ടെത്തി അന്തി ചര്‍ച്ച നടത്തുന്നവരുടെ കാലമാണിപ്പോള്‍. നിഷേധിക്കപ്പെട്ട സമൂഹിക നീതി തിരിച്ചു നല്‍കുന്നതിന്റെ പേരാണ് സംവരണം എന്നു പോലും മനസ്സിലാക്കാന്‍ അസഹിഷ്ണുത കൊണ്ട് കഴിയാത്ത സമൂഹം. കാലങ്ങളോളം പുഴുക്കളെപ്പോലെ ജീവിച്ചവര്‍ മുഖ്യധാരയിലേക്ക് പതിയെ ഉയര്‍ന്നു വരുമ്പോഴുണ്ടാകുന്ന മനംതികട്ടല്‍ ഓരോ സവര്‍ണ്ണനും ഉണ്ടാകുന്നുണ്ട്. അത് വിദ്യാഭ്യാസ മേഖലയിലും ഉണ്ടാകുന്നുണ്ട്.

പഠിക്കുക, പഠിക്കുക, പഠിക്കുക എന്നതു മാത്രമാണ് പൊതു സമൂഹത്തില്‍ ഉര്‍ന്നു വരാന്‍ ഒരേയൊരു മാര്‍ഗം എന്ന് കണ്ട പിന്നോക്ക വിഭാഗം, അവരുടെ കുട്ടികളെ സ്‌കൂളുകളിലേക്ക് അയ്ക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്. എന്നാല്‍, സ്‌കൂളുകളില്‍ അവരെ പിന്നോട്ടു നിര്‍ത്താന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ശ്രമിക്കുന്നതാണ് പിന്നീട് കണ്ടത്. അവരുടെ പിടിയില്‍ പെടാതിരുന്നവര്‍ പഠനം മന്ത്രം പോലെ ഉരുവിട്ട് രക്ഷപ്പെടുകയാണ്. പാതിവെന്ത ബഞ്ചിന്റെ ഓര്‍മ്മ പുതുക്കലായി മാറണം ഓരോ പ്രവേശനോത്സവവും. ജാതിയും ചോദിക്കാതെ ജാതിയെന്താണെന്ന് തിരിച്ചറിയാന്‍ തക്കവണ്ണം പേരിന്റെ പിന്നില്‍ തൂക്കിയിടുമ്പോള്‍ ഓര്‍ക്കണം, അവര്‍ വേഷവും ഭാവവും മാറ്റി പുതിയ കാലത്തിന്റെ പിന്നാമ്പുറങ്ങളില്‍ പാവപ്പെട്ടവരെ നോട്ടമിടുന്നുണ്ടെന്ന്.

ജാതിയെന്നത് അവര്‍ക്ക് ആഘോഷവും അഹങ്കാരവും ആര്‍ഭാടവുമൊക്കെയാണ്. അതുകൊണ്ടാണ് പേരിലും കുടുംബത്തിലും ജാതിവാലിട്ട് പോരുന്നതും. അവര്‍ ആരാണെന്ന് പേരിലൂടെ അറിയിക്കുകയും സ്ഥാപിക്കുകയും ചെയ്യുകയാണ്. എന്നാല്‍, ഒരു പിന്നോക്കക്കാരനും പേരിനൊപ്പം ജാതിവാല്‍ ചേര്‍ക്കാന്‍ തയ്യാറാകുന്നില്ല. അതാണ് ജാതിയെന്ന് തിരിച്ചറിഞ്ഞു വേണം കുട്ടികളെ പഠിപ്പിക്കാന്‍ അയയ്‌ക്കേണ്ടതും. ഓരോ വിദ്യാലയങ്ങളും അയ്യന്‍കാളിയെയും പഞ്ചമിയെയും ഓര്‍മ്മിപ്പിക്കുമ്പോള്‍ സാര്‍വ്വത്രിക വിദ്യാഭ്യാസം എന്നത് അവകാശം കൂടിയാണെന്ന് കുട്ടികളെ ബോധ്‌പ്പെടുത്തുക കൂടി ചെയ്യുകയാണ്. സ്‌നേഹവും സഹകരണവും സഹവര്‍ത്തിത്വവും വേണമെന്നുമുള്ള സന്ദേശം പങ്കുവെയ്ക്കലാവുകയാണ്.

അയ്യന്‍കാളിയുടെ വിദ്യാഭ്യാസ അവകാശ സമരം

അയ്യന്‍ കാളിയുടെ ആദ്യകാല പ്രവര്‍ത്തനങ്ങളുടെ നല്ലൊരു ശതമാനവും വിദ്യാലയ പ്രവേശന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു. 1904-ല്‍ വെങ്ങാനൂരില്‍ തന്റെ കൂട്ടാളികളുമായി ചേര്‍ന്നുകൊണ്ട് ദളിതരുടെ ആദ്യത്തെ പള്ളിക്കൂടം അദ്ദേഹം നിര്‍മ്മിച്ചു. പക്ഷെ സവര്‍ണര്‍ അന്നു രാത്രി തന്നെ ആ കുടിപ്പള്ളിക്കൂടം തീയിട്ടു. അക്ഷരാഭ്യാസത്തിനുള്ള അവസരനിഷേധം നേരിടാന്‍ അദ്ദേഹം തെരഞ്ഞടുത്ത വഴിയായിരുന്നു പില്‍ക്കാലത്തു കാര്‍ഷികപണിമുടക്ക് സമരമെന്ന് അറിയപ്പെട്ട കൃഷിഭൂമി തരിശിടല്‍ സമരം. 1907ല്‍ ദലിതര്‍ക്കു പള്ളിക്കൂടത്തില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഉണ്ടായി. ദീര്‍ഘനാളത്തെ ഭൂമി തരിശിടല്‍ സമരത്തിന്റെ ഒത്തുതീര്‍പ്പു വ്യവസ്ഥയുടെ ഭാഗമായിരുന്നു ഈ ഉത്തരവ്. ഉത്തരവുണ്ടായെങ്കിലും അയിത്തജാതിക്കുട്ടികള്‍ക്ക് സ്വാഭാവികമായി വിദ്യാലയങ്ങളില്‍ ചേര്‍ന്ന് പഠിക്കാന്‍ കഴിയുമായിരുന്നില്ല. അനന്തര ഫലമായി അയിത്തജാതികളില്‍പ്പെട്ട കുട്ടികളുടെ പള്ളിക്കൂട പ്രവേശന നിയമം അധികൃതര്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദ്ദേശിച്ചു് 1914ല്‍ വിദ്യഭ്യാസ ഡയറക്ടര്‍ ഉത്തരവു പുറപ്പെടുവിച്ചു. പ്രസ്തുത ഉത്തരവിന്റെ പിന്‍ബലത്തില്‍ തെന്നൂര്‍കോണത്ത് പൂജാരി അയ്യന്‍ എന്നയാളുടെ എട്ടു വയസുള്ള മകള്‍ പഞ്ചമിയെയും കൂട്ടി അയ്യന്‍കാളിയും സംഘവും നെയ്യാറ്റിന്‍കര താലൂക്കിലെ ഊരൂട്ടമ്പലം പെണ്‍പള്ളിക്കൂടത്തില്‍ എത്തി. സ്‌കൂള്‍ അധ്യാപകനോട് അയ്യന്‍കാളി പറഞ്ഞു ”ഇവള്‍ എന്റെ ബന്ധുവാണ്, ഇവളെ ഇവിടെ ചേര്‍ത്ത് പഠിപ്പിക്കണം.” ഹെഡ് മാസ്റ്ററോട് ആ ചെറുപ്പക്കാരന്‍ ആവശ്യപ്പെട്ടു. ”നിങ്ങള്‍ കീഴ് ജാതിക്കാരാണ്, നിങ്ങളെ ഇവിടെ പഠിപ്പിക്കാന്‍ പറ്റില്ല.” ഹെഡ് മാസ്റ്റര്‍ തറപ്പിച്ച് പറഞ്ഞു. അദ്ധ്യാപകന്റെ തടസ്സത്തെ വകവെക്കാതെ അദ്ദേഹം പഞ്ചമിയെ പള്ളിക്കൂടത്തിനുള്ളിലെ ബെഞ്ചില്‍ കൊണ്ടിരുത്തി. തര്‍ക്കം മൂത്തു. ഊരൂട്ടമ്പലത്തെ ജന്മിയായ കൊച്ചാപ്പിപിള്ളയുടെ നേതൃത്വത്തില്‍ അയ്യങ്കാളിയെ വളഞ്ഞിട്ടു ആക്രമിച്ചു. അയ്യന്‍കാളി തിരികെ മാടമ്പികലെയും ജന്‍മിമാരെയും അടിച്ചോടിച്ചു. കലിയടങ്ങാതെ അവര്‍ സ്‌കൂളിന് തീയിട്ട ശേഷം അത് അയ്യന്‍കാളിയുടെ ചുമലില്‍ ചാര്‍ത്തി. പിന്നീടത് ലഹളയായി. നാടൊട്ടുക്കും കലാപം പടര്‍ന്നു. സവര്‍ണരും അവര്‍ണ്ണരും തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടി. വീടുകള്‍ അഗ്‌നിക്കിരയാക്കപ്പെട്ടു. പഞ്ചമിയെന്ന പുലയപ്പെണ്‍കുട്ടി തൊട്ട ഊരൂട്ടമ്പലം പള്ളിക്കൂടം അന്ന് രാത്രി തന്നെ തീ വെച്ച് നശിപ്പിച്ചുകൊണ്ടാണ് സവര്‍ണര്‍ അതിനോട് പ്രതികരിച്ചത്. അയ്യന്‍കാളി അവര്‍ണ്ണരുടെ നേതൃത്വം ഏറ്റെടുത്തു. അദ്ദേഹം സവര്‍ണ്ണരോടായി ഇങ്ങനെ പ്രഖ്യാപിച്ചു. ”ഞങ്ങളുടെ കുട്ടികളെ നിങ്ങളുടെ പള്ളിക്കൂടത്തില്‍ പ്രവേശിപ്പിച്ചില്ലെങ്കില്‍ നിങ്ങളുടെ പാടത്ത് പണിയെടുക്കുവാന്‍ ഞങ്ങള്‍ തയ്യാറല്ല. അവിടെ പുല്ലു മാത്രമേ കാണൂ.”സവര്‍ണ്ണരുടെ കൃഷിപ്പണികള്‍ മുടങ്ങി. ഏറ്റവും ഒടുവില്‍ അയ്യന്‍കാളിയുടെ സമരം വിജയിച്ചു. മനസ്സില്ലാമനസ്സോടെ ദളിതരായ കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കാന്‍ സവര്‍ണ്ണര്‍ തയ്യാറായി. എല്ലാ കുട്ടികളെയും സ്‌കൂളില്‍ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഉത്തരവുണ്ടായി. ജന്മിമാര്‍ തീയിട്ടു നശിപ്പിച്ച സ്‌കൂള്‍ രാജാവ് പുതുക്കി പണിതു.

അങ്ങനെ ചരിത്രത്തിന്റെ ഭാഗമായി മാറിയ കുടി പള്ളിക്കൂടം പിന്നീട് എല്‍.പി സ്‌കൂളായും യു പി സ്‌കൂളായും ഉയര്‍ന്നു. പഠിക്കാനുള്ള അവകാശ സമരത്തിന്റെ ഭാഗമായി മാറിയ പഞ്ചമിക്കു സ്‌കൂളില്‍ ഒരു സ്മാരകം വേണമെന്ന ആവശ്യം ഉയര്‍ന്നു. അങ്ങനെയാണ് ഊരൂട്ടമ്പലം സ്മാര്‍ട്ട് ക്ലാസ് കെട്ടിടത്തിന് പഞ്ചമി എന്ന പേര് കിട്ടിയത്. ഇത്തരമൊരുഘട്ടത്തിലാണ് അയിത്തജാതിക്കാര്‍ക്കായി പ്രത്യേക പള്ളിക്കൂടം എന്നൊരാശയം അയ്യന്‍കാളിക്ക് തോന്നിയത്. അദ്ദേഹം ഇക്കാര്യത്തിന് പ്രാമുഖ്യം നല്‍കികൊണ്ട് നിവേദനം തയ്യാറാക്കുകയും മിച്ചല്‍ സായിപ്പിനെ നേരില്‍ കണ്ടു കാര്യം ബോധിപ്പിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി 1914-ല്‍ വെങ്ങാനൂര്‍ പുതുവല്‍വിളാകത്തു മലയാളം പള്ളിക്കൂടം അനുവദിച്ചുകൊണ്ടു സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. 1905-ല്‍ അയ്യന്‍കാളിയും കൂട്ടരും കെട്ടിയുയര്‍ത്തിയ കുടിപ്പള്ളിക്കൂടമാണ് ഇപ്രകാരം സര്‍ക്കാര്‍ പള്ളിക്കൂടമായി മാറിയത്.

കര്‍ഷകത്തൊഴിലാളി സമരം

തിരുവിതാംകൂറില്‍ കര്‍ഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചത് അയ്യന്‍ കാളിയായിരുന്നു. അധ:സ്ഥിത വിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന സവര്‍ണ്ണ വിഭാഗങ്ങളുടെ നീതി നിഷേധത്തിനെതിരേ ആയിരുന്നു സമരം. തൊഴിലാളികളെ മനുഷ്യരായി അംഗീകരിക്കാന്‍ മടിച്ച ജന്മിമാരുടെ പാടശേഖരങ്ങളില്‍ അധഃസ്ഥിത വിഭാഗങ്ങളില്‍പ്പെട്ടവര്‍ പണിക്കിറങ്ങിയില്ല. തുടക്കത്തില്‍ സ്വയം കൃഷിയിറക്കി പിടിച്ചുനില്‍ക്കാന്‍ മാടമ്പിമാര്‍ ശ്രമിച്ചെങ്കിലും അതു പരാജയമായി. ഒടുവില്‍ പ്രതികാരബുദ്ധിയോടെ അവര്‍ പാടങ്ങള്‍ തരിശിട്ടു. തൊഴിലില്ലാതെ കര്‍ഷകത്തൊഴിലാളികള്‍ ദുരിതക്കയത്തിലായി. എന്നാല്‍ മാടമ്പിമാര്‍ക്കെതിരെയുള്ള സമരത്തില്‍നിന്നും പിന്‍വലിയാന്‍ അവര്‍ കൂട്ടാക്കിയില്ല. നിലവറകളിലെ നെല്ല് തീരുകയും മറ്റാളുകളെ കൊണ്ട് കൃഷി നടത്താനാവുകയും ചെയ്തതോടെ പട്ടിണി മുന്‍പില്‍ കണ്ട ജന്‍മിമാര്‍ ഒടുവില്‍ കീഴടങ്ങി. കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം സാദ്ധ്യമായതോടെ 1905-ല്‍ സമരം ഒത്തുതീര്‍പ്പായി. അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ നടത്തിയ ചരിത്രപ്രസിദ്ധമായ ഈ പണിമുടക്കു സമരമാണ് പിന്നീടു കേരളത്തിലുടനീളം കര്‍ഷകത്തൊഴിലാളി മുന്നേറ്റത്തിനും ഊര്‍ജ്ജം പകര്‍ന്നതെന്നു സാമൂഹിക ഗവേഷകര്‍ വിലയിരുത്തുന്നുണ്ട്.

Tags: GOVERMENT SCHOOLSCHOOL OPENINGANWESHANAM NEWSAYYANKALIPANCHAMI

Latest News

എൻജിനിയറിങ് കോളേജുകൾ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാൻ സംയുക്ത ഇടപെടൽ ശക്തമാക്കും: മന്ത്രി റോജി എം. ജോൺ

ചുഴറ്റിയടിച്ച് ഓപ്പറേഷന്‍ തൂഫാന്‍: അന്തര്‍സംസ്ഥാന മയക്കുമരുന്ന് കടത്തിനെതിരെ സംയുക്ത പോരാട്ടം ശക്തമാക്കുന്നു; കര്‍ണാടക, തമിഴ്നാട്, പുതുച്ചേരി മുഖ്യമന്ത്രിമാര്‍ക്ക് കേരള മുഖ്യമന്ത്രി കത്തയച്ചു

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ- സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കും: വേതന പാക്കേജ് പരിഷ്‌കരിക്കല്‍ വിഷയത്തില്‍ ഇടപെടും; മന്ത്രി അനൂപ് ജേക്കബ്

ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ പുതിയ റെക്കോർഡുകൾ കുറിക്കും; കേരളത്തിന്റെ സംഭാവനകൾ നിർണായകമാകും – കേന്ദ്ര കായിക മന്ത്രി ഡോ.മൻസുഖ് മാണ്ഡവ്യ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English