എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ഉയിര്‍ എന്ന ചിത്രത്തിന്റെ സെക്കന്റെ ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. റോഷന്‍ മാത്യു, ബൈജു സന്തോഷ് രാഷസന്‍ എന്ന തമിഴ്ചിത്രത്തിലൂടെ ശ്രഡേയനായ വിനോദ് സാഗര്‍ ,ശ്രുതി മേനോന്‍ എന്നിവരുടെ ലുക്കോടെയുള്ള പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ജൂണ്‍ ഇരുപത്തിയാറിന് പ്രദര്‍ശനത്തിനെത്തുന്നതിന്റെ മുന്നോടിയായിട്ടാണ് പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. വൗ സിനിമാമ്പിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ഒരു തികഞ്ഞ പൊലീസ് സ്റ്റോറിയുടെ ചലച്ചിത്രാവിഷ്‌ക്കാരണമാണ്.
മലബാറില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം പൂര്‍ണ്ണമായും റിയലിസ്റ്റിക്ക്, ഇമോഷണല്‍ ക്രൈം ത്രില്ലര്‍ ഡ്രാമയായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണം. നിരവധി വഴിത്തിരിവുകളും, ഭാരൂഹതകളും ഈ ചിത്രത്തെ ഏറെ ഉദ്യോഗഭരിതമാക്കുന്നു. ഇന്‍സ്പക്ടര്‍ അന്‍ഷാദിന്റെ മുല കഥക്ക് ഷാജി മാറാടും നിഖില്‍ കെ. മേനോനും ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്നു. റോഷന്‍ മാത്യു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ശ്രുതി മേനോന്‍ നായികയാകുന്നു. ബൈജു സന്തോഷ് , അതുല്യ ചന്ദ്രന്‍ , വിനീത് തട്ടില്‍, ഷാജു ശ്രീധര്‍, എന്നിവരോടൊപ്പം, തമിഴ്, മലയാളം ഭാഷകളില്‍ ശ്രദ്ധേയരായ ഹരീഷ്, വിനോദ് സാഗര്‍ എന്നിവരും ബോളിവുഡിലെ പ്രമുഖ താരങ്ങളായ
സെയ്യാമി ഖേറും, മഹേഷ് ഷെട്ടിയും കൂടാതെ മാസ്റ്റര്‍ ആര്യന്‍ എസ് പൂജാരി ,ബേബി മിത്രാ സഞ്ജയ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഷിബു ചക്രവര്‍ത്തി, മ്പന്തോഷ് വര്‍മ്മ എന്നിവരുടെ ഗാനങ്ങള്‍ക്ക്. മണികണ്ഠന്‍ അയ്യപ്പ ഈണം പകര്‍ത്തിരിക്കുന്നു
ലൈന്‍ പ്രൊഡ്യൂസര്‍ -നിഖില്‍.കെ. മേനോന്‍.
ഛായാഗ്രഹണം – അജയ് ഡേവിഡ് കാച്ചപ്പിള്ളി.
എഡിറ്റിംഗ് – രഞ്ജന്‍ ഏബ്രഹാം.
കലാസംവിധാനം – സാബുറാം
മേക്കപ്പ് – പി.വി. ശങ്കര്‍.
കോസ്റ്റ്യും – ഡിസൈന്‍- അയിഷസഫീര്‍സേട്ട്.
നിശ്ചല ഛായാഗ്രഹണം – ശ്രീജിത്ത് ചെട്ടിപ്പടി ‘
ഡിസൈന്‍ – കൊളിന്‍സ് .
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -കെ.ജെ. വിനയന്‍.
അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് – പ്രസാദ് യാദവ്, ഗോപന്‍കുറ്റിയാനിക്കാട്
.സജി മുണ്ടൂര്‍.
സഹ സംവിധാനം – ആകാശ് എം./കിരണ്‍ ചന്ദ്രശേഖരന്‍ ,രാഹുല്‍ , ഉണ്ണി വരദം .
ഫിനാന്‍സ് കണ്‍ട്രോളര്‍ – ആശിഷ്പാലാ
പ്രൊഡക്ഷന്‍ മാനേജേഴ്‌സ് – അനില്‍ ആസാദ്, അനില്‍ നമ്പ്യാര്‍.
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്- പ്രതാപന്‍ കല്ലിയൂര്‍ ‘
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പ്രവീണ്‍.ബി.മേനോന്‍ ‘
കൂര്‍ഗ്, കണ്ണൂര്‍, തലശ്ശേരി ,മുംബൈ , പാലക്കാട് , എറണാകുളം എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരി
ക്കുന്നത്. വൗ സിനിമാസ് ചിത്രം തിച്ചേറ്ററുകളില്‍ എത്തിക്കുന്നു. പി.ആര്‍.ഒ. വാഴൂര്‍ ജോസ്.
















