Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

വീണ വിജയന്‍ നാളെ ഇ.ഡിക്കു മുമ്പില്‍ ഹോജരാകുമോ ?: കര്‍ത്തയുടെ മകളെ ചോദ്യം ചെയ്തത് മണിക്കൂറുകളോളം; നാളെ വീണക്ക് അഗ്നിപരീക്ഷ; അറസ്റ്റ് ഭയമോ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 16, 2026, 03:10 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സി.എം.ആര്‍.എല്‍. കേസുമായി ബന്ധപ്പെട്ട് പിണറായി വജയന്റെ മകള്‍ വീണക്ക് രണ്ടാമത്തെ സമന്‍സ് അയച്ച് ചോദ്യം ചെയ്യാന്‍ കാത്തിരിക്കുകയാണ് എന്‍ഫോഴ്‌മെന്റ് ഡയറക്ട്രേറ്റ്. ഇ.ഡി.യുടെ ആദ്യ സമന്‍സിന് ശാരീരിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വീണ ഇ-മെയില്‍ അയച്ചാണ് രക്ഷപ്പെട്ടത്. എന്നാല്‍, രണ്ടാമത്തെ സമന്‍സ് നാളെ ഹാജരാകണമെന്നാണ്. ശാരീരിക പ്രശ്‌നങ്ങള്‍ മാറിയിട്ടുണ്ടോ എന്ന് വീണയുടെ നാളത്തെ നീക്കം പോലിരിക്കും. പോകാതെ മാറി നില്‍ക്കാന്‍ യാതൊരു സാധ്യതയും ഇല്ലാതിരിക്കെ നാളെ നേരിട്ട് ഹാജരാവുക മാത്രമാണ് പോംവഴി. ഇതിനിടെ സി.എം.ആര്‍.എല്‍. ഉടമ ശശിധരന്‍ കര്‍ത്തയുടെ മകള്‍ ഷിബി എസ്. കര്‍ത്തയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.

കേസിലെ മുഖ്യകണ്ണിയാണ് ടി. വീണ. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ.ഡി. അനുവദിച്ച സമയപരിധി നാളെ അവസാനിക്കാനിരിക്കെ, രാഷ്ട്രീയ-നിയമ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത് കൊച്ചിയിലേക്കാണ്. അതേസമയം, മാധ്യമക്കണ്ണുകളില്‍പ്പെടാതെ അതീവ രഹസ്യമായി ഇ.ഡി. ഓഫീസിലേക്ക് ഹാജരാകാനുള്ള ബദല്‍ വഴികള്‍ തേടുകയാണ് വീണ. ചോദ്യം ചെയ്യല്‍ വാര്‍ത്ത വലിയ രാഷ്ട്രീയ ആയുധമാകുന്നത് തടയാനും മാധ്യമശ്രദ്ധ തിരിച്ചുവിടാനുമുള്ള നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് പോലുള്ള കടുത്ത നടപടികളിലേക്ക് കടക്കാതെ മകളെ വിട്ടയയ്ക്കുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയനും സി.പി.എം. നേതൃത്വവും.

ശശിധരന്‍ കര്‍ത്തയുടെ ഉടമസ്ഥതയിലുള്ള നിപുണ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറാണ് ഷിബി. സി.എം.ആര്‍.എല്ലിന്റെ അസംസ്‌കൃത വസ്തുക്കളും ഉത്പന്നങ്ങളും കൊണ്ടുപോകുന്നതിന് വാഹനങ്ങള്‍ നല്‍കിയിരുന്നത് നിപുണയായിരുന്നു. പണമിടപാടുകളുമായി ബന്ധപ്പെട്ട കണക്കുകള്‍ സൂക്ഷിക്കുന്നതിലും നടപടിക്രമങ്ങള്‍ പാലിക്കുന്നതിലും കടുത്ത വീഴ്ചകളുണ്ടെന്ന അനുമാനത്തിലാണ് ഷിബിയെ ചോദ്യം ചെയ്തതെന്നാണ് വിവരം.
മെയ് 27ന് കളമശ്ശേരിയിലെ നിപുണയുടെ ഓഫീസിലും മറ്റ് ഡയറക്ടര്‍മാരുടെ വീടുകളിലും ഇ.ഡി. നടത്തിയ റെയ്ഡില്‍ നിരവധി രേഖകള്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെ രാവിലെ 10 മണിക്ക് കൊച്ചിയിലെ ഇ.ഡി. ഓഫീസില്‍ ഷിബി ഹാജരായത്.

കര്‍ത്തയുടെ മകന്‍ ശരണ്‍ എസ്. കര്‍ത്ത, മരുമകന്‍ അനില്‍ ആനന്ദ പണിക്കര്‍ എന്നിവരെയും വരും ദിവസങ്ങളില്‍ ചോദ്യം ചെയ്തേക്കും. സി.എം.ആര്‍.എല്‍-എക്സാലോജിക് ഇടപാടില്‍ സാമ്പത്തിക തിരിമറിയുണ്ടെന്നും കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടെന്നുമാണ് ഇഡി. കേസ്. സാമ്പത്തിക ഇടപാടുകളിലെ നിഗൂഢതകള്‍ ഒന്നൊന്നായി പുറത്തുവരുമ്പോള്‍, നാളത്തെ ചോദ്യം ചെയ്യല്‍ സി.പി.എമ്മിനും പിണറായി വിജയനും ഒരുപോലെ അഗ്നിപരീക്ഷയായി മാറും. നിയമനടപടികളില്‍ നിന്ന് താല്‍ക്കാലിക ആശ്വാസം ലഭിക്കുമോ അതോ അന്വേഷണം കൂടുതല്‍ ശക്തമാകുമോ എന്ന് നാളത്തെ ഇ.ഡി. നീക്കങ്ങള്‍ വ്യക്തമാക്കും.

 

ReadAlso:

പിണറായിയെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്ക് ഇല്ല, നിയമപരമായും രാഷ്ട്രീയമായും നേരിടും: എം. സ്വരാജ്

കെഎസ്ഇബിയിലേക്ക് വിളിച്ചയാൾക്ക് മന്ത്രിയുടെ നമ്പർ നൽകി ഉദ്യോ​ഗസ്ഥൻ, അന്വേഷിക്കാൻ ബോർഡ്

ഇ ഡി നീക്കം ലജ്ജാകരം; വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നൽകിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭർത്താവല്ല: ആഞ്ഞടിച്ച് പിണറായി | pinarayi vijayan against edവിജയൻ

ശബരിമല അരവണ നിര്‍മ്മാണ പ്ലാന്റിന്റെ നിര്‍മ്മാണ ശേഷി വര്‍ധിപ്പിക്കുന്നു; ആകെ നിര്‍മ്മാണ ശേഷി പ്രതിദിനം 3.25 ലക്ഷം കണ്ടെയ്‌നര്‍ ആകും | The production capacity of the Sabarimala Aravana plant is being increased

നിതിന്‍ രാജിന്റെ മരണം; ഒന്നാം പ്രതി ഡോ. എം കെ റാമിന് ജാമ്യം

Tags: CMRLANWESHANAM NEWSVEENAVIJAYANBLACK MONEY CONVERT WHITE MONEY ISSUEenforcement directorateedPinarayi Vijayan

Latest News

വിജയിയുടെ ‘തങ്ക മോതിരം’ പദ്ധതി അപ്രതീക്ഷിതമായി മാറ്റിവെച്ചു; കാരണം ലണ്ടൻ യാത്ര

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെ ആക്രമണം; ഒരു മരണം | Attack on oil tanker off Dubai coast

‘സെക്യുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്’; വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ – കോൺഗ്രസ് സഖ്യത്തിന് പേരായി | vijay-tvk-congress-alliance-in-tamil-nadu-secular-social-justice-victory-alliance

റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി നൽകി; നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് നേട്ടം

സപ്ലൈകോയിൽ ഓണം ഗിഫ്റ്റ്കാര്‍ഡുകളുടെ മറവില്‍ പഞ്ചസാര കൈമാറ്റം ; ജീവനക്കാർക്ക് സസ്പെൻഷൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies