ഇന്ത്യ – യുകെ വ്യാപാര കരാർ അടുത്തമാസം പതിനഞ്ച് മുതൽ പ്രാബല്യത്തിൽ. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ നാഴികക്കല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉഭയകക്ഷി കരാറുകളും വ്യാപാരവും ശക്തമാക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യൻ കർഷകർക്കും ചെറുകിട വ്യാപാരികൾക്കും സ്റ്റാർട്ടപ്പുകൾക്കും വൻ അവസരമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. താരിഫ് ഇളവുകളുടെ ആനുകൂല്യം ലഭിക്കുന്നതിന് ബിസിനസുകൾക്ക് രജിസ്റ്റർ ചെയ്യാൻ 28 ദിവസത്തെ സമയമുണ്ടെന്ന് ബ്രിട്ടീഷ് സർക്കാർ പറഞ്ഞു. സുഗന്ധവ്യഞ്ജനങ്ങൾ, തേയില, കാപ്പി, ടെക്സ്റ്റൈൽസ്, സോഫ്റ്റ്‍വെയർ, കായിക ഉത്പന്നങ്ങൾ, പാദരക്ഷകൾ എന്നിവക്ക് തീരുവ ഒഴിവാക്കും.
ഇന്ത്യൻ തൊഴിലാളികളിൽ നിന്ന് സാമൂഹ്യ സുരക്ഷ നികുതി ചുമത്തുന്നതും കാർ പ്രകാരം ഒഴിവാകും. ഇന്ത്യ ഇതുവരെ ഒപ്പുവെച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും സമഗ്രമായ വ്യാപാര കരാറുമാണിത്. കരാർ പ്രാബല്യത്തിൽ വരുന്നതോടെ ഇരു രാജ്യങ്ങൾക്കും നേട്ടങ്ങളുണ്ടാകും. ഇന്ത്യയിൽ നിന്നുള്ള 99 ശതമാനം ഉൽപ്പന്നങ്ങളും നികുതിയില്ലാതെ യുകെ വിപണിയിലേക്ക് കയറ്റി അയക്കാൻ സാധിക്കും. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന പ്രശസ്തമായ സ്കോച്ച് വിസ്‌കിയുടെ നികുതി 150 ശതമാനത്തിൽ നിന്നും 40 ശതമാനമായി കുറയും. യുകെ നിർമ്മിത കാറുകളുടെ നികുതി 100 ശതമാനത്തിൽ നിന്നും പത്ത് ശതമാനമായും കുറയും. ജൂലൈ 15 മുതൽ പുതിയ താരിഫ് നിരക്കുകൾ വിപണിയിൽ നിലവിൽ വരും.
Story Highlights : UK-India trade deal to take effect on July 15
















