Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

ആരാണീ ഡെപ്യൂട്ടി സ്പീക്കര്‍ ?: അവരുടെ അവകാശങ്ങള്‍ എന്തൊക്കെ ?:

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 23, 2026, 03:34 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പാര്‍ലമെന്റിലും നിയമസഭകളിലും സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറുമുണ്ട്. സഭയെ നിഷ്പക്ഷമായി നിയന്ത്രിക്കുക എന്നതാണ് സ്പീക്കറുടെ കടമ. എന്നാല്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നാല്‍ എന്താണെന്നും, അവരുടെ കടമകള്‍ എന്താണെന്നും അവര്‍ക്കുള്ള അവകാശങ്ങള്‍ എന്താണെന്നുമുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് കേരള നിയമസഭ ഇപ്പോള്‍. കേരള നിയമസഭയിലെ ആദ്യ വനിതാ ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാനാണ് ഇതിന് വിഴിയൊരുക്കിയിരിക്കുന്നത്. വരക്#ഷത്തില്‍ ഒരിക്കല്‍ മാത്രം സഭയ്ക്കുള്ളില്‍ സംസാരിക്കാന്‍ മാത്രം അവസരമുള്‌ല ഡെപ്യൂട്ടി സ്പീക്കര്‍ ഇങ്ങനെ ഇരുന്നാല്‍ മതിയോ. ബജറ്റിന്‍മേലുള്ള ചര്‍ച്ചയുടെ തുടക്കമിടുന്നത് ഡെപ്യൂട്ടി സ്പീക്കറാണ്. പ്രതിപക്ഷ ബെഞ്ചില്‍ ആദ്യ കസേരയിലാണ് ഇവരുടെ ഇരിപ്പിടം.

അതായത്, സഭയില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ക്ക് ഒരുപോലെ പ്രാധാന്യം നല്‍കുന്നു എന്ന് കാണിക്കുന്നതാണ് ഡെപ്യൂട്ടി സ്പീക്കറുടെ പ്രതിപക്ഷ ബെഞ്ചിലുള്ള സ്ഥാനം. എന്നാല്‍, ബജറ്റിന്‍മേലുള്ള ചര്‍ച്ചയുടെ തുടക്കത്തില്‍ അല്ലാതെ മറ്റൊരു സമയത്തും ഡെപ്യൂട്ടി സ്പീക്കര്‍ക്ക് സംസാരിക്കാേേനാ അഭിപ്രായം പറയാനോ അവകാശമില്ല. ഇത് മാറ്റണമെന്നാണ് ഷാനിമോള്‍ ഉസ്മാന്റെ ആവശ്യം. ഇത് പരിഗണിക്കാമെന്നാണ് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉറപ്പു നല്‍കിയിരിക്കുന്നത്. സമാന അവസ്ഥ തന്നെയാണ് പാര്‍ലമെന്റിലും. രാജ്യത്തെ മറ്റെല്ലാ നിയമസഭകളിലും. വിജയിച്ചു വന്ന സ്വന്തം മണ്ഡലത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയുള്ള വാദം ഉന്നയിക്കാനോ, സബ്മിഷന്‍, കാളിംഗ് അറ്റന്‍ഷന്‍, ചോദ്യോത്തരം എന്നിവയ്ക്കുള്ള അവകാശവും നിഷേധിക്കപ്പെടുന്നുണ്ട്. അപ്പോള്‍, ഡെപ്യൂട്ടി സ്പീക്കര്‍ ആരാണെന്നും ആ പദവിയുടെ ഉദ്ദേശം എന്താണെന്നും എന്തൊക്കെ അവകാശങ്ങളാണ് ഉള്‌ലതെന്നും അറിയേണ്ടതുണ്ട്.

ഇന്ത്യന്‍ പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്പീക്കര്‍ കഴിഞ്ഞാല്‍ രണ്ടാമത്തെ ഉയര്‍ന്ന ഭരണഘടനാ പദവിയാണ് ഡപ്യൂട്ടി സ്പീക്കര്‍. സഭ നിയന്ത്രിക്കുന്നതില്‍ ഡപ്യൂട്ടി സ്പീക്കര്‍ക്കു വിപുലമായ അധികാരങ്ങളും ചുമതലകളുമുണ്ട്. സഭയുടെ അധ്യക്ഷസ്ഥാനം അലങ്കരിക്കുമ്പോള്‍ സ്പീക്കര്‍ക്കുള്ള അതേ അധികാരങ്ങള്‍ ഡപ്യൂട്ടി സ്പീക്കര്‍ക്കും ലഭിക്കുന്നു. സ്പീക്കര്‍ സഭയില്‍ ഇല്ലാത്തപ്പോഴോ സ്പീക്കറുടെ പദവി ഒഴിഞ്ഞുകിടക്കുമ്പോഴോ സഭാ നടപടികള്‍ നിയന്ത്രിക്കുന്നത് ഡപ്യൂട്ടി സ്പീക്കറാണ്. ഈ സമയത്ത് സഭയിലെ അച്ചടക്കം പാലിക്കാനും ചട്ടങ്ങള്‍ വ്യാഖ്യാനിക്കാനുമുള്ള പൂര്‍ണ അധികാരം ഇദ്ദേഹത്തിനുണ്ടാകും. പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും (ലോക്സഭ, രാജ്യസഭ) സംയുക്ത സമ്മേളനങ്ങളില്‍ സ്പീക്കര്‍ എത്തിച്ചേരാത്ത സാഹചര്യത്തില്‍ സമ്മേളനത്തിന് അധ്യക്ഷത വഹിക്കുന്നത് ഡപ്യൂട്ടി സ്പീക്കറാണ്.

ഡപ്യൂട്ടി സ്പീക്കറെ ഏതെങ്കിലും പാര്‍ലമെന്ററി സമിതിയിലേക്ക് അംഗമായി നാമനിര്‍ദേശം ചെയ്യുകയാണെങ്കില്‍, അദ്ദേഹം സ്വയമേവ ആ സമിതിയുടെ ചെയര്‍മാനായി മാറും. സാധാരണയായി കമ്മിറ്റി ഓണ്‍ പ്രൈവറ്റ് മെംബേര്‍സ് ബില്‍സ് ആന്‍ഡ് റസലൂഷന്‍സ് പോലുള്ള പ്രധാന സമിതികളുടെ അധ്യക്ഷ സ്ഥാനം ഡപ്യൂട്ടി സ്പീക്കര്‍ക്കാണു ലഭിക്കാറുള്ളത്. ഡപ്യൂട്ടി സ്പീക്കര്‍ അധ്യക്ഷ വേദിയില്‍ അല്ലാതെ ഒരു സാധാരണ അംഗമായി സഭയില്‍ ഇരിക്കുമ്പോള്‍, സഭയിലെ ചര്‍ച്ചകളില്‍ സംസാരിക്കാനും നടപടികളില്‍ പങ്കെടുക്കാനും സാധാരണ വോട്ട് രേഖപ്പെടുത്താനും അദ്ദേഹത്തിന് അവകാശമുണ്ട്. ഡപ്യൂട്ടി സ്പീക്കര്‍ സ്പീക്കറുടെ കീഴിലുള്ള ഉദ്യോഗസ്ഥനല്ല. അദ്ദേഹം സഭയോടാണ് നേരിട്ട് ഉത്തരവാദപ്പെട്ടിരിക്കുന്നത്. ഡപ്യൂട്ടി സ്പീക്കറെ തിരഞ്ഞെടുക്കുന്നത് ലോക്സഭയില്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 93 പ്രകാരവും സംസ്ഥാന നിയമസഭകളില്‍ ആര്‍ട്ടിക്കിള്‍ 178 പ്രകാരവുമാണ്.

സ്പീക്കര്‍ സഭയിലുള്ളപ്പോള്‍ ഡപ്യൂട്ടി സ്പീക്കര്‍ക്കു പ്രത്യേക അധ്യക്ഷ അധികാരങ്ങള്‍ ഉണ്ടായിരിക്കില്ല. സ്പീക്കറുടെ അഭാവത്തിലോ അല്ലെങ്കില്‍ സ്പീക്കര്‍ പദവി ഒഴിഞ്ഞുകിടക്കുമ്പോഴോ മാത്രമേ ഡപ്യൂട്ടി സ്പീക്കര്‍ക്കു സഭാനടപടികള്‍ നിയന്ത്രിക്കാനുള്ള അധികാരം ലഭിക്കുകയുള്ളൂ. ഡപ്യൂട്ടി സ്പീക്കര്‍ സഭയുടെ അധ്യക്ഷ പദവിയില്‍ ഇരിക്കുമ്പോള്‍ സാധാരണ രീതിയില്‍ വോട്ടു ചെയ്യാന്‍ കഴിയില്ല. ഏതെങ്കിലും ബില്ലിലോ പ്രമേയത്തിലോ അനുകൂല വോട്ടുകളും പ്രതികൂല വോട്ടുകളും തുല്യമായി വരുന്ന സാഹചര്യത്തില്‍ മാത്രമേ അധ്യക്ഷനെന്ന നിലയില്‍ കാസ്റ്റിങ് വോട്ട് രേഖപ്പെടുത്താന്‍ അനുവാദമുള്ളൂ. എന്നാല്‍ സ്പീക്കറാണ് സഭ നിയന്ത്രിക്കുന്നതെങ്കില്‍, ഡപ്യൂട്ടി സ്പീക്കര്‍ക്ക് ഒരു സാധാരണ അംഗത്തെപ്പോലെ ആദ്യഘട്ടത്തില്‍ തന്നെ വോട്ട് ചെയ്യാവുന്നതാണ്.

ഡപ്യൂട്ടി സ്പീക്കര്‍ പദവിയിലിരിക്കുന്ന വ്യക്തിക്ക് സഭയില്‍ സാധാരണ അംഗങ്ങളെപ്പോലെ എപ്പോഴും സംസാരിക്കാനോ സ്വന്തം മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ സബ്മിഷനുകളിലൂടെയും ശ്രദ്ധക്ഷണിക്കലിലൂടെയും നിരന്തരം ഉന്നയിക്കാനോ കീഴ്വഴക്കങ്ങള്‍ അനുസരിച്ച് കടുത്ത പരിമിതികളുണ്ട്. ഉദാഹരണത്തിന്, കേരള നിയമസഭയിലെ കീഴ്വഴക്കമനുസരിച്ച് വര്‍ഷത്തില്‍ ഒരിക്കല്‍ ബജറ്റ് ചര്‍ച്ചയുടെ തുടക്കത്തില്‍ മാത്രമാണ് ഡപ്യൂട്ടി സ്പീക്കര്‍ക്ക് പ്രസംഗിക്കാന്‍ പൊതുവെ അവസരം ലഭിക്കാറുള്ളത്. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ഡപ്യൂട്ടി സ്പീക്കര്‍ക്ക് പങ്കെടുക്കണമെന്ന് പറഞ്ഞാല്‍ എന്താകും സ്ഥിതിയെന്ന് ചോദിക്കുന്നവരുണ്ട്. ഡപ്യൂട്ടി സ്പീക്കര്‍ ഒരു ഭരണഘടന പദവിയാണ്. അതിന്റെ അന്തസ്സ് പാലിക്കണം. സഭയില്‍ സംസാരിക്കുമ്പോള്‍ ഡപ്യൂട്ടി സ്പീക്കര്‍ ആരുടെ പക്ഷത്താണെന്ന ചോദ്യമുണ്ടാകും. ഇത് ഡപ്യൂട്ടി സ്പീക്കറുടെ നിഷ്പക്ഷത സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും ഇവര്‍ പറയുന്നു.

 

ReadAlso:

എന്താണ് ഹീറ്റ്‌ഡോം ?: താപ താഴികക്കുടങ്ങള്‍ക്കു പിന്നിലെ ശാസ്ത്രം; ആഘാത ലഘൂകരണം എങ്ങനെ ?

ആയിരം ഇടതുപക്ഷക്കാര്‍ക്ക് അര സതീശന്‍: മുഖ്യമന്ത്രിക്കു മുമ്പില്‍ മുട്ടുകുത്തിപ്പോകുന്ന പ്രതിപക്ഷം; ഭരണത്തിലിരുന്നപ്പോള്‍ ചെയ്തതെല്ലാം തിരിച്ചുകുത്തുന്നു

ഒരു രൂപ പോലും നികുതി വര്‍ധ്ധിപ്പിക്കാത്ത ബജറ്റ്: പി.എം. ശ്രീ ഒപ്പിട്ടത് ഇടതു സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

ബജറ്റ് വിസ്മയിപ്പിച്ചോ ?: മിഷന്‍ സമുദ്ര-വയനാട് ട്രൈബല്‍ യൂണിവേഴ്‌സിറ്റി-സതേണ്‍ കേരളാ ഇക്കണോമിക് കോറിഡോര്‍: ബജറ്റ് സംക്ഷിപ്തം 

ആകാശ കഴുകന്‍ ബി-52 സ്ട്രാറ്റോ ഫോര്‍ട്രെസ്സ് ബോംബര്‍ തകര്‍ന്നു: അമേരിക്കന്‍ സൈന്യത്തിന്റെ നട്ടെല്ല്; ഇറാനെ തകര്‍ക്കാന്‍ ഇവന്‍ പറന്നുയര്‍ന്നിരുന്നു

Tags: ANWESHANAM NEWSKERALA NIYAMASABHAshanimol usmanWHO IS DEPUTY SPEAKERTHEIR RIGHTSWHAT IS THE DUTIES

Latest News

“സ്പേസ്” വരുന്നു ഇനി പോലീസ് സ്റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ല

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

ഇ.ഡി. ആക്രമണ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies