എടിസി പിഴവിനെ തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാതയില്‍ പ്രവേശിച്ച് എയര്‍ ഇന്ത്യ വിമാനം. അമൃത്സര്‍ വിമാനത്താവളത്തിന് മുകളില്‍ വട്ടമിട്ട് പറക്കുന്നതിനിടെയാണ് എയര്‍ ഇന്ത്യ AI 479 എന്ന വിമാനം പാക് വ്യോമ പാതയില്‍ കയറിയത്. ഈ മാസം 22നാണ് സംഭവം നടന്നത്. അബദ്ധം മനസിലാക്കിയ അധികൃതര്‍ പാകിസ്ഥാന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളുമായും ബന്ധപ്പെട്ടു. അമൃത്സര്‍ വിമാനത്താവളത്തിലെ എടിസിയുടെ ഭാഗത്താണ് പിഴവുണ്ടായത്. വിമാനം ഡല്‍ഹിയിലേക്ക് വഴിതിരിച്ച് വിടുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷം വീഴ്ച വരുത്തിയ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ക്കെതിരെ ഡിജിസിഎ നടപടി എടുത്തു.
അബദ്ധം റിപ്പോര്‍ട്ട് ചെയ്യാതിരുന്ന വിമാനത്തിന്റെ ഓപ്പറേറ്റിംഗ് ക്രൂവിനെതിരെയും നടപടി എടുത്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ ആഭ്യന്തര അന്വേഷണം നടന്നുവരികയാണ്. അമൃത്സര്‍ വിമാനത്താവളത്തിലെ കനത്ത തിരക്കും ജോലി സമ്മര്‍ദവുമാണ് പിഴവിന് കാരണമായതെന്നാണ് ജീവനക്കാര്‍ വിശദീകരിച്ചിരിക്കുന്നത്. ഒന്നിലധികം വിമാനങ്ങളോട് ലാന്‍ഡിംഗിന് മുമ്പ് ഹോള്‍ഡിംഗ് പാറ്റേണില്‍ തുടരാന്‍ ആവശ്യപ്പെട്ടിരുന്നു. വളരെ കുറച്ച് നേരം മാത്രമാണ് വിമാനം പാകിസ്താന്‍ വ്യോമപാതയില്‍ നിന്നത്. പിഴവ് മനസിലാക്കി അമൃത്സറില്‍ നിരവധി തവണ വട്ടംകറങ്ങിയ ശേഷം വിമാനം ഡല്‍ഹിയിലേക്ക് മടങ്ങി.
Story Highlights : Delhi-Amritsar Air India flight briefly enters Pak airspace during go-around
















