മലയാളത്തിന്റെ സൂപ്പര്‍ തകാരം ഭരത് മോഹന്‍ലാലിനെ കുറിച്ച് അപ്പാനി ശരത് എഴുതിയ വൈകാരികമായ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഏട്ടന്‍ എന്ന വാക്കിന് ഒരൊറ്റ അര്‍ത്ഥമേയുള്ളൂ എന്റെ ലാലേട്ടന്‍. എന്ന് തുടങ്ങിയുള്ള അപ്പാനി ശരത്തിന്റെ പോസ്റ്റ് 80 കളിലും 90കളിലും ജീവിച്ചവര്‍ കണ്ട ലോകത്തെ കുറിച്ചു കൂടിയാണ്. തിരശ്ശീലകളെ തീ പിടിപ്പിച്ച വ്യക്തിക്കു മുമ്പില്‍ നില്‍ക്കുമ്പോള്‍ ഉള്ളം കൈ വിറയ്ക്കുമെന്നാണ് അപ്പാനി പറയുന്നത്. മോഹന്‍ലാലിന് സ്‌നേഹം പകരുന്ന വൈകാരിക കുറിപ്പായി മാറുകയാണ് അക്ഷരാര്‍ത്ഥത്തില്‍ അപ്പാനി ശരത്.
താരത്തിന്റെ വാക്കുകളിലേക്ക് …
”ഏട്ടന്‍” എന്ന വാക്കിന് മലയാളത്തില്‍ ഒരൊറ്റ അര്‍ത്ഥമേ ഉള്ളൂ… എന്റെ ലാലേട്ടന്‍..! ??
നമ്മള്‍ പല കാര്യങ്ങള്‍ കൊണ്ടും ഭാഗ്യം ചെയ്തവരാണ്… സച്ചിന്റെ ബാറ്റിംഗ് ലൈവ് കാണാന്‍ കഴിഞ്ഞവര്‍, എ.ആര്‍. റഹ്‌മാന്റെ മാസ്റ്റര്‍പീസുകള്‍ കാസറ്റില്‍ കേള്‍ക്കാന്‍ കഴിഞ്ഞവര്‍, മെസ്സിയുടെയും റൊണാള്‍ഡോയുടെയും മാജിക് നിമിഷങ്ങള്‍ എണ്ണിയിരുന്നവര്‍… മോഹന്‍ലാല്‍ യുഗത്തില്‍ ജീവിക്കാന്‍ കഴിഞ്ഞവര്‍..
പലവട്ടം കണ്ടിട്ടുണ്ടെങ്കിലും, ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും, നേരില്‍ കാണുന്ന ഓരോ നിമിഷത്തിലും ഉള്ളം കൈ വിറക്കാന്‍ തുടങ്ങും… ശ്വാസം മൂക്കിന്‍തുമ്പില്‍ വന്ന് തങ്ങിനില്‍ക്കും…
മുന്നില്‍ നില്‍ക്കുന്നത് തിരശീലകളെ തീപിടിപ്പിച്ച ഒരു പ്രതിഭയാണ്… ഇരട്ടിക്കും അതിനിരട്ടിക്കും കാശ് കൊടുത്ത് ടിക്കറ്റ് എടുക്കാന്‍ എന്നില്‍ ആവേശം നിറച്ച പ്രതിഭാസമാണ്… മലയാളത്തിന്റെ മഹാനടനാണ്..
നന്ദി ലാലേട്ടാ, സ്‌നേഹത്തിന്… ചേര്‍ത്ത് പിടിക്കലുകള്‍ക്ക്… ‘എന്താ മോനെ?” എന്ന സുഖാന്വേഷണത്തിന്…
നന്ദി… മലയാളത്തിന്റെ ഏട്ടനായി തുടരുന്നതിന്..
















