സൗദിയിൽ അരാംകോയുടെ ഹെലികോപ്റ്റർ തകർന്നു വീണ് 14 മരണം. രാസ് തനൂറയിൽ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. മരിച്ചവരെല്ലാം സൗദി പൗരന്മാരാണ്. സൗദിയിലെ പ്രമുഖ പൊതുമേഖല എണ്ണകമ്പനിയാണ് അരാംകോ. രാവിലെ 6 മണിയോടെയാണ് ഹെലികോപ്റ്റർ തകർന്നു വീണതെന്ന് സൗദി ഊർജ്ജ മന്ത്രാലയം അറിയിക്കുന്നത്.
ഹെലികോപ്റ്റർ അപകടത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല, അന്വേഷണം തുടരുകയാണ്.അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സൗദി ഊർജ്ജ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി.പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് നാല് മാസത്തോളം നിർത്തിവച്ചിരുന്ന ഗൾഫിലെ റാസ് തനുര ടെർമിനലിൽ നിന്ന് വെള്ളിയാഴ്ചയാണ് അരാംകോ ക്രൂഡ് ഓയിൽ ലോഡിംഗ് പുനരാരംഭിച്ചത്.
Story Highlights : Saudi Aramco helicopter crashes in Saudi Arabia’s Ras Tanura, 14 killed
















