Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

ഉള്ളില്‍ എരിയുന്ന തീ ആയി ഇറാന്‍: ആയത്തുള്ള അലി ഖമനയിയുടെ കൊലപാതകത്തിന് പകരം ചോദിക്കും; സമാധാനവും യുദ്ധവും അമേരിക്കയുടെ തന്ത്രം മാത്രം; സംസ്‌ക്കാര ചടങ്ങുകള്‍ക്ക് ഒരുങ്ങി ഇറാന്‍ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 2, 2026, 12:00 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

എത്രയൊക്കെ സമാധാനം പറഞ്ഞാലും നാഥനെ നശിപ്പിച്ചവരോട് സന്ധി ചെയ്യുമ്പോള്‍പ്പോലും ഉള്ളില്‍ എരിയുന്ന തീ അണയ്ക്കാതെ കാത്തു സൂക്ഷിക്കുകയാണ് ഇറാന്‍ ഭരണകൂടം. അണേരിക്കയുടെ യുദ്ധവും, സമാധാനവും തന്ത്രപരമായ നീക്കമാണെന്ന് കണ്ടുകൊണ്ടു തന്നെയാണ് ഇറാന്‍ മുന്നോട്ടു പോകുന്നത്. നേരിച്ചുള്ള പോരാട്ടം ഒഴിവാക്കി, നിയന്ത്രണങ്ങളും, ഇറാന്‍ അതിര്‍ത്തികളില്‍ പ്രതിരോധം തീര്‍ത്തും, അമേരിക്കന്‍ അധിനിവേശ അറബ് രാജ്യങ്ങളിലെ സൈനിക താവളങ്ങളിലേക്ക് ആക്രമണം നടത്തിയുമൊക്കെയാണ് ഇറാന്‍ മറുപടി നല്‍കിക്കൊണ്ടിരിക്കുന്നത്. ഇതില്‍ നിയന്ത്രണമാണ് അമേരിക്കയെയും മറ്റ് രാജ്യങ്ങളെയും തളര്‍ത്തിയരിക്കുന്നത്. ഹോര്‍മുസ് കടലിടുക്കിന്റെ കാര്യത്തില്‍ ഇറാനാണ് അവസാന വാക്ക്.

ഇതിനെ തകര്‍ക്കുക എന്നതാണ് അമേരിക്കയുടെ ലക്ഷ്യം. അതാണ് സമാധാനം കൊണ്ട് ലക്ഷ്യം വെക്കുന്നതും. അതേസമയം, ഇറാന്റെ അണുവായുധ നിര്‍മ്മാണവും യുറേനിയം സമ്പുഷ്ടീകരണവും അമേരിക്കയെ യുദ്ധത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഒരേ സമയം അമേരിക്കയെ നിരായുധനാക്കുകയും, ഹോര്‍മുസിന്റെ നിയന്ത്രണം നീക്കുകയും ചെയ്യുകയാണ് അമേരിക്കയുടെ കൂര്‍മ്മ ബുദ്ധി. തങ്ങളുടെ പരമോന്നത നേതാവിന്റെ വിയോഗം തീരാ നഷ്ടം വരുത്തിയപ്പോഴും പ്രതിരോധത്തില്‍ ഊന്നല്‍ നല്‍കി കൂടുതല്‍ ശക്തരാവുുകയായിരുന്നു. നേതാവ് നഷ്ടപ്പെട്ടാല്‍ സൈന്യം ചിന്നിച്ചിതറുമെന്ന ആപ്തവാക്യത്തിന് മറുപടിയാണ് ഇറാന്റെ പ്രതിരോധവും പ്രത്യാക്രമണവും നിയന്ത്രണവും ലോകത്തിനു കാട്ടിക്കൊടുത്തത്. പരമോന്നത നേതാവോ, സൈനിക മേധാവിയോ രാജ്യത്തിന് നഷ്ടപ്പെട്ടാല്‍, സ്വയം ആക്ടീവായി രാജ്യത്തെ സംരക്ഷിക്കുന്ന നിരവധി സംവിധാനങ്ങള്‍ ഇറാനുണ്ട്.

അതുകൊണ്ടാണ് അമേരിക്കയുടെയും അമേരിക്കന്‍ സഹായത്തോടെ യുദ്ധം ചെയ്യുന്ന ഇസ്രയേലിനോടും ഇറാന്‍ അടിയറവു പറയാതെ പൊരുതുന്നത്. നിലവില്‍ ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന്റെ അധീനതയിലാണ്. ഇതാണ് അമേരിക്കയെ യുദ്ധത്തില്‍ നിന്നു മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. അത് ഇറാന്റെ പരമോന്നത നേതാവിന്റെ സംസ്‌ക്കാര ചടങ്ങലുകള്‍ക്കുള്ള അവധിയായി മാത്രമാണ് ഇറാന്‍ ജനത കാണുന്നതും. ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തില്‍ ഇറാന്‍ ഇളവു വരുത്താനാണ് അമേരിക്കയുടെ സമാധാന ശ്രമം. എന്നാല്‍, അമേരിക്കയുടെ സമാധാനം തങ്ങളുടെ പരമോന്നത നേതാവിന്റെ അര്‍ഹിക്കുന്ന ആദരവോടെയുള്ള സംസ്‌ക്കാര ചടങ്ങിനുള്ള സമയമായി ഇറാന്‍ കാണുന്നു.

എന്നാല്‍, പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയിയുടെ മരണത്തില്‍ ശരിയായ സമയത്ത് പ്രതികാരം ചെയ്യുമെന്നുതന്നെയാണ് ഇറാന്‍ കണക്കു കൂട്ടിയിരിക്കുന്നത്. പ്രതികാരം ചെയ്യാനുള്ള ഫയല്‍ തുറന്നുകിടക്കുകയാണ്. പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ ചേര്‍ന്ന യോഗം നല്ലരീതിയില്‍ അവസാനിച്ചുവെന്ന് യു.എസും മധ്യസ്ഥത വഹിച്ച രാജ്യങ്ങളും പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണിത്. ചര്‍ച്ചകള്‍ ഖമനയിയുടെ സംസ്‌ക്കാരം പൂര്‍ത്തിയായ ശേഷം അടുത്ത ആഴ്ച മുതല്‍ വീണ്ടും തുടരുമെന്നാണ് അറിയിപ്പ്. അടുത്ത ഒരാഴ്ചത്തേക്ക് ഹോര്‍മുസില്‍ പരസ്പരം ഏറ്റുമുട്ടാതിരിക്കാനും ഇരുവിഭാഗവും ധാരണയിലെത്തിയിട്ടുണ്ട്.

എന്നാല്‍ ലോകത്തിന്റെ അഞ്ചിലൊന്ന് ക്രൂഡോയിലും കടന്നുപോകുന്ന കടലിടുക്ക് ആരുടെ നിയന്ത്രണത്തിലാണെന്നതില്‍ ഇരുവിഭാഗവും ഇപ്പോഴും തര്‍ക്കം തുടരുകയാണ്. ഹോര്‍മുസിലെ നിയന്ത്രണം തങ്ങളുടെ അവകാശമാണെന്നും ഇപ്പോഴത്തെ കരാര്‍ കഴിഞ്ഞാല്‍ കപ്പലുകളില്‍ നിന്ന് ടോള്‍ പിരിക്കുമെന്നുമാണ് ഇറാന്‍ വാദം. എന്നാല്‍ രാജ്യാന്തര തലത്തില്‍ നിര്‍ണായകമായ വ്യാപാര ഇടനാഴി ആരുടെയും കൈവശമല്ലെന്നും എല്ലാവര്‍ക്കും തുറന്നുകിട്ടണമെന്നുമാണ് യു.എസ് വാദിക്കുന്നത്. മേഖലയിലെ സമാധാനം പുനസ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ക്ക് പ്രധാന വെല്ലുവിളി ഈ ആവശ്യമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇറാന്റെ മരവിപ്പിച്ച ആസ്തികള്‍ വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ടും നല്ല ചര്‍ച്ചകള്‍ നടന്നുവെന്നാണ് മധ്യസ്ഥ രാജ്യങ്ങള്‍ പറയുന്നത്. യു.എസും ഇറാനും തമ്മില്‍ലുള്ള ചര്‍ച്ച ഖത്തറില്‍ പൂര്‍ത്തിയായെന്ന വാര്‍ത്ത ക്രൂഡോയില്‍ വിലയില്‍ വീണ്ടും കുറവുണ്ടാക്കി. ബ്രെന്റ് ക്രൂഡ് ബാരലിന് ഒരു ശതമാനം ഇടിഞ്ഞ് 70.83 ഡോളറിലെത്തി. ഡബ്ല്യുടിഐ 67.76 ഡോളറിലും യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 65.64 ഡോളറിലുമാണ്. ഇരുകൂട്ടരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായാല്‍ ഹോര്‍മുസിലൂടെയുള്ള കപ്പല്‍നീക്കവും എണ്ണവിപണിയും സാധാരണ നിലയിലേക്ക് മടങ്ങുമെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ. ബ്രെന്റ് വില ഇക്കൊല്ലം 40 ശതമാനമാണ് ഇടിഞ്ഞത്. 2020നു ശേഷമുള്ള ഏറ്റവും മോശം ത്രൈമാസ പ്രകടനമാണ് ബ്രെന്റിലുണ്ടായത്.

അതേസമയം, ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്‌കാര ചടങ്ങില്‍ എപ്രകാരമുള്ള സുരക്ഷയാവും ഇറാന്‍ ഒരുക്കുക? പ്രധാനമായും രണ്ട് കാരണങ്ങളാലാണ് ഈ ചോദ്യം പ്രസക്തമാകുന്നത്. ഒന്ന് ഒട്ടേറെ ലോകനേതാക്കളെ ഇറാന്‍ ഖമനയിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനായി ഇറാനിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള നേതാക്കള്‍ ഈ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. മറ്റൊന്ന് സംസ്‌കാര ചടങ്ങിനെത്തുന്ന ഇറാന്‍ ജനതയെ എങ്ങനെ സുരക്ഷിതമായി നിയന്ത്രിക്കും എന്നതാണ്. ജൂലൈ 9 നാണ് ഖമനയിയുടെ സംസ്‌കാര ചടങ്ങുകള്‍ എന്നാണ് ഇറാന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ReadAlso:

പറഞ്ഞതേയുള്ളൂ, ചെയ്തില്ല: അമ്മ പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കാതെ ശ്വേതാമേനോന്‍; അഡ്‌ഹോക്ക് കമ്മിറ്റി ത്രിശങ്കുവില്‍: നിയമപരമായും അമ്മയില്‍ ഒന്നും ശരിയല്ല ?

നാടിന് വിരുദ്ധമായ ഒരുപാട് തീരുമാനങ്ങള്‍ ഉണ്ടാകുന്നു: ഗൂഢ ലക്ഷ്യത്തോടെയുള്ള ഒളിച്ചുകടത്തലാണ് നിയമസഭയില്‍ നടന്നത്; ശക്തമായി എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

ആന്റണി പെപ്പേയെ ബ്ലാക്ക്‌മെയില്‍ ചെയ്തത് ഇന്‍ഫ്‌ളുവന്‍സറും സംഘവും: തട്ടിയത് 25 ലക്ഷംരൂപ; എന്റെ കാസറ്റ് അബ്ദുള്‍ ഹക്കീം

നരകമീ നഗരസഭ ?: കൗണ്‍സിലര്‍മാര്‍ക്കായി ഓര്‍ത്തോ വാര്‍ഡ് ഒഴിച്ചിടണോ ?; തമ്മിലടി തുടരുമെന്ന സൂചന നല്‍കി കൗണ്‍സില്‍; ത്രികോണ തല്ലില്‍ വിജയി ആരാകും ?

AICC-KPCC അഴിച്ചു പണി ?: പുന: സംഘടനയ്‌ക്കൊരുങ്ങി ഹൈക്കമാന്റ്; നേതാക്കള്‍ മുട്ടിലിഴഞ്ഞും, ഇരുന്നും കിടന്നും തൊഴുതും ബാഗെടുത്തുമൊക്കെ നേതാക്കള്‍ ഡെല്‍ഹിയില്‍ കാത്തിരിക്കുന്നു

ആയത്തുല്ല അലി ഖമനയിയുടെ സംസ്‌കാര ചടങ്ങില്‍ ഇറാന്‍ ജനം ഒന്നിച്ചു തള്ളിക്കയറിയാല്‍ ആള്‍ക്കൂട്ട ദുരന്തം ഉള്‍പ്പെടെയുണ്ടാവാന്‍ സാധ്യത ഏറെയാണ്. 1989 ജൂണ്‍ 3ന് അന്നത്തെ പരമോന്നത നേതാവായിരുന്ന ഖൊമൈനിയുടെ സംസ്‌കാര ചടങ്ങില്‍ ആള്‍ക്കൂട്ട ദുരന്തത്തിനു ഇറാന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ജനക്കൂട്ടത്തിനു നിയന്ത്രണം വിട്ടതോടെ കടുത്ത നടപടികള്‍ അന്ന് സ്വീകരിക്കേണ്ടി വന്നിരുന്നു, സംസ്‌കാര ചടങ്ങുകള്‍ നീണ്ടുപോകാനും ഇടയാക്കി. ഇത്തവണ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനായി ഇറാന്‍ അധികൃതര്‍ മുന്‍കൂട്ടി തയാറെടുപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.

അഞ്ച് ദിവസത്തോളം നീണ്ടുനില്‍ക്കുന്ന ചടങ്ങുകള്‍ നടത്തിയ ശേഷമാവും ഖമനയിയുടെ കബറടക്കം. വിലാപയാത്രയിലടക്കം നിയന്ത്രണങ്ങള്‍ ഉണ്ടാവും. മൂന്ന്ദിവസം മൃതദേഹം ടെഹ്റാനില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ശേഷം ഷിയാ പുണ്യനഗരങ്ങളിലും ദര്‍ശനത്തിനു അവസരമൊരുക്കും. റസാവി ഖൊറാസാന്‍ പ്രവിശ്യയിലെ ഖമനയിയുടെ ജന്മനാട്ടിലാണ് കബറടക്കം നടത്തുക. അതേസമയം പിതാവിന്റെ സംസ്‌കാര ചടങ്ങുകളില്‍ മുജ്തബ ഖമനയി പങ്കെടുക്കുമെന്നോ, പ്രാര്‍ഥനാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുമെന്നോ തുടങ്ങിയ വിവരങ്ങള്‍ ഇറാന്‍ പുറത്തുവിട്ടിട്ടില്ല. മുജ്തബ ഖമനയിയുടെ ആരോഗ്യത്തെ കുറിച്ച് ഒട്ടേറെ റിപ്പോര്‍ട്ടുകള്‍ മുന്‍പ് പുറത്തുവന്നിരുന്നു.

ഇസ്ലാമിക് റിപ്പബ്ലിക് സ്ഥാപകന്‍ ആയത്തുള്ള ഖൊമൈനിയുടെ സംസ്‌കാര ചടങ്ങിനാണ് ലോകത്ത് ഏറ്റവും കൂടുതല്‍പേര്‍ പങ്കെടുത്തതെന്ന് വിശ്വസിക്കപ്പെടുന്നു. ഒരു കോടിയിലേറെപ്പേര്‍ അന്ന് സംസ്‌കാരചടങ്ങിന് എത്തി. ആള്‍ക്കൂട്ടം നിയന്ത്രണാതീതമായതോടെ സംസ്‌കാരം ഒരു ദിവസത്തേക്ക് നീട്ടി വയ്‌ക്കേണ്ടിവന്നു. തിക്കിലും തിരക്കിലും അന്ന് ഒട്ടേറെപ്പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ മരണസംഖ്യ അടക്കമുള്ള വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവന്നില്ല. 2020ല്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഖാസിം സുലൈമാനിയുടെ ശവസംസ്‌കാര ചടങ്ങിലും തിക്കിലും തിരക്കിലും 56 പേര്‍ കൊല്ലപ്പെട്ടിരുന്നു.

 

 

Tags: ANWESHANAM NEWSIRAN ISRAYEL WARIRAN-AMERICA WARHORMUS STRAIGHTAYATHULLA ALI KAMAINIPEACE AND WARMurder

Latest News

‘വിഴിഞ്ഞത്ത് നിക്ഷേപം നടത്തുന്ന വിവരം അറിയിച്ചില്ല’; അദാനി പോർട്സിനെ അതൃപ്തി അറിയിച്ച് സർക്കാർ | Government expresses dissatisfaction with Adani Ports

സംസ്ഥാനത്ത് 6 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു | Shigella confirmed in 6 more people in the state

ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടി: എ.ഐ, സാമ്പത്തിക സുരക്ഷ, ധാതുക്കള്‍, പ്രതിരോധം, ആരോഗ്യ സംരക്ഷണം, ഊര്‍ജം തുടങ്ഹി സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു

വിഴിഞ്ഞം അദാനി തീറെഴുതുമോ ?: മറുപടി മുഖ്യമന്ത്രി പറയണമെന്ന് പ്രതിപക്ഷ നേതാവ്

പോലീസ് മേധാവിയുടെ ഓൺലൈൻ അദാലത്ത് ജൂലൈ 28ന്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies