സംസ്ഥാനത്ത് പ്രതിസന്ധി പരിഹരിക്കാൻ ഉയർന്ന വിലക്ക് വൈദ്യുതി വാങ്ങാൻ ഒരുങ്ങി കെഎസ്ഇബി. ജൂലൈ മാസം 180 മെഗാവാട്ട് വൈദ്യുതി ഉയർന്ന വിലക്ക് വാങ്ങും.റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചതിന് പിന്നാലെയാണ് കെഎസ്ഇബിയുടെ തീരുമാനം.180 മെഗാവാട്ട് വാങ്ങിയതിന്ശേഷം പിന്നീട് 200 മെഗാവാട്ട് കൂടി വാങ്ങാനും തീരുമാനം.
ഈ വൈദ്യുതി യൂണിറ്റിന് 6 രൂപക്ക് താഴെ നിരക്കിൽ നൽകാൻ കെഎസ്ഇബിയ്ക്ക് പ്രൊപ്പോസൽ ലഭിച്ചു. തുടർന്നാണ് കെഎസ്ഇബി കോർ കമ്മിറ്റിയിൽ ചർച്ച നടത്തി തീരുമാനത്തിലെത്തിയത്. രൂപക്ക് വാങ്ങാനുള്ള തീരുമാനങ്ങൾ സർക്കാരിനെ അറിയിച്ച ശേഷം റെഗുലേറ്ററി കമ്മീഷന് കെഎസ്ഇബി അപേക്ഷ നൽകും.തുടർന്നായിരിക്കും മറ്റ് നീക്കങ്ങൾ കെഎസ്ഇബി നടത്തുക.
Story Highlights : Power crisis: KSEB to purchase more electricity
















