വനം സംരക്ഷിക്കപ്പെടണം, വന്യമൃഗങ്ങളും സംരക്ഷിക്കപ്പെടണം. പക്ഷെ അതിനേക്കാള്‍ മുകളില്‍ മറ്റൊരു ഉത്തരവാദിത്വം കൂടിയുണ്ട് , അതാണു ജനങ്ങള്‍ …കാട്ടുമൃഗങ്ങള്‍ക്കാണ് ഏറ്റവും വലിയ ക്രൂരതയെന്നാണ് ഞാന്‍ കരുതിയത്. എനിക്കു തെറ്റി…പേടിക്കണ്ടത് ഇവരെയാണ്… എം എ നിഷാദ് സംവിധാനം ചെയ്യുന്ന ലര്‍ക്ക് എന്ന ചിത്രത്തിലെ പ്രസക്തമായ ചില ഭാഗങ്ങളാണ് നാം കേട്ടത്. ഇതു ശ്രദ്ധിച്ചാല്‍ നമുക്കു മനസ്സിലാകുന്നത് വനവും, മൃഗങ്ങളുമൊക്കെ ചിത്രത്തിലെ നിര്‍ണ്ണായകമായ വിഷയങ്ങളാണന്നാണ്. കഴിഞ്ഞ കുറേ നാളുകളായി നമ്മുടെ നാട്ടിലെ ഏറ്റവും പ്രാധാന്യമുള്ള ഒരു വിഷയമാണ് വന്യജീവിയാക്രമണം മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ വന്യജീവിയാക്രമണം പെരുകി.
നിരവധിപ്പേള്‍ കൊല്ലപ്പെട്ടു…. വലിയ ജനകീയ പ്രക്ഷോഭങ്ങള്‍ ഉണ്ടായി… ഭരണാധികാരികള്‍ ഇതിനെ നേരിടാന്‍ ശക്തമായി ഇറങ്ങി …എന്നിട്ടും പിന്നെയും ആവര്‍ത്തിക്കപ്പെടുന്നു. ഇവിടെ മറ്റൊരു വശം കൂടിയുണ്ട് … മനുഷ്യനേക്കാള്‍ വില വന്യമൃഗങ്ങള്‍ക്കുണ്ടന്നുള്ളതാണ്… ഇതിനെയെല്ലാം കവചമാക്കി മുതലെടുപ്പു നടത്തുന്ന ഒരു വിഭാഗം… കാലികപ്രാധാന്യമുള്ളതും ശക്തമായ ജനകീയ വിഷയവും കൈയാര്യം ചെയ്യുന്ന ഈ ചിത്രം ഈ വിഷയങ്ങളെല്ലാം ഈ ചിത്രത്തിലൂടെ ചര്‍ച്ച ചെയ്യപ്പെടാനുള്ള ശ്രമത്തിലാണ്. ജൂലായ് ഇരുപത്തിനാലിന് പ്രദര്‍ശനത്തിനെത്തുകയാണ് ഇദ ചിത്രം
അതിനു മുന്നോടിയായുള്ള പ്രമോഷന്റെ ഭാഗമായിട്ടാണ് ഇദ ട്രയിലര്‍ പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടിക്കമ്പനിയാണ് ട്രയിലര്‍ പ്രകാശനം ചെയ്തിരിക്കുന്നത്
വന്യമൃഗങ്ങളുമായുള്ള പോരാട്ടം മനുഷ്യരാശിയുടെ നിലനില്‍പ്പിന്റെ കഥയില്‍ ആദ്യ അദ്ധ്യായങ്ങളിലൊന്നാണ്. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഈ വിഷയം പ്രസക്തമായി നിലനില്‍ക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഉത്തരമായി ഒരു സിനിമ വരികയാണ്. മനുഷ്യനും മൃഗങ്ങളുമായുള്ള സംഘര്‍ഷത്തിന്റെ കഥ പറയുകയാണ്’ലര്‍ക്ക്’ എന്ന ഈ ചിത്രം. കേരളാ ടാക്കീസിന്റെ ബാനറില്‍ ആര്‍. ഹരികുമാറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
സൈജു കുറുപ്പ്, അജു വര്‍ഗീസ്, പ്രശാന്ത് അലക്‌സാണ്ടര്‍, ടി.ജി. രവി, അനുമോള്‍, മഞ്ജു പിള്ള, സരിതാ കുക്കു, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, പ്രശാന്ത് മുരളി, ബിജു സോപാനം, സോഹന്‍ സീനുലാല്‍, സജി സോമന്‍, വിജയ് മേനോന്‍, കുമാര്‍ സുനില്‍, വിനോദ് കെടാമംഗലം, റെജു ശിവദാസ്, ബിജു കാസിം, ഫിറോസ് അബ്ദുള്ള, സ്മിനു സിജോ, മുത്തുമണി, ബിന്ദു പ്രദീപ്, രമ്യാ പണിക്കര്‍, നീതാ മനോജ്, ഷീജാ വക്കപ്പാടി തുടങ്ങിയ അഭിനേതാക്കള്‍ അണിനിരക്കുന്ന ചിത്രത്തില്‍ സംവിധായകന്‍ എം.എ നിഷാദും ഒരു പ്രധാന വേഷത്തിലെത്തുന്നു. പ്രദര്‍ശനത്തിനെത്തിക്കുന്നത് മാന്‍ മീഡിയയാണ്.
കഥ, സംവിധാനം: എം.എ. നിഷാദ്
തിരക്കഥ, സംഭാഷണം: ജുബിന്‍ ജേക്കബ്
ഛായാഗ്രഹണം: രജീഷ് രാമന്‍
ചിത്രസംയോജനം: വിപിന്‍ മണ്ണൂര്‍
ചമയം: സജി കാട്ടാക്കട
വസ്ത്രാലങ്കാരം: ഇര്‍ഷാദ് ചെറുകുന്ന്
കലാസംവിധാനം: ത്യാഗു തവനൂര്‍
പശ്ചാത്തലസംഗീതം: പ്രകാശ് അലക്‌സ്
ശബ്ദലേഖനം: ജുബിന്‍ രാജ്
ശബ്ദമിശ്രണം: ഗണേഷ് മാരാര്‍
PRO വാഴൂര്‍ ജോസ്.
















