താന്‍ പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ വികസന വിരോധിയെന്ന് മുദ്രകുത്തപ്പെട്ട് ആക്ഷേപിക്കപ്പെട്ട പദ്ധതിയാണ് വയനാട് തുരങ്കപാതയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. അന്ന് പറഞ്ഞത്, ഇപ്പോള്‍ ശറിയാണെന്ന് തെളിയുകയാണ്. പശ്ചിമ ഘട്ടമലനിരകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയാല്‍ ഉണ്ടാകാവുന്ന പ്രശ്‌നങ്ങളാണ് അന്ന് ചൂണ്ടിക്കാട്ടിയത്. അതിന് ഇടതു സൈബര്‍ ഹാന്റിലുകള്‍ വേട്ടയാടി. ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെട്ടതും ഈ പദ്ധതിയെ എതിര്‍ത്തതു കൊണ്ടാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇനി സര്‍ക്കാര്‍ തുരങ്കപാതയ.ും അതിന്റെ നിര്‍മ്മാണത്തിന്റെ സാങ്കേതികവും പാരിസ്ഥിതികവുമായ വശങ്ങള്‍ പഠിച്ച ശേഷമേ മുന്നോട്ടു പോകൂ.
അതിനായി ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച് സാങ്കേതികവും നിയമപരവുമായ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. ദുരന്തഭൂമിയുടെ തൊട്ടുമുകളിലായി ഒരു മണ്ണിടിച്ചില്‍ ഉണ്ടായെന്ന റിപ്പോര്‍ട്ടും പ്രാഥമികമായി വരുന്നുണ്ട്. അതുകൂടി പരിശോധിച്ച് കാര്യങ്ങള്‍ തീരുമാനിക്കും. 250 എം.എം മഴയില്‍ പണി നിര്‍ത്തണമെന്ന് നിര്‍ദ്ദേശം, പെയ്തത് 264എം.എം മഴയായിരുന്നു. നിര്‍ദ്ദേശം കാറ്റില്‍പറത്തി, അപകട മുന്നറിയിപ്പ്
കേന്ദ്രസര്‍ക്കാര്‍ തുരങ്ക നിര്‍മ്മാണത്തിനായി പാരിസ്ഥിതികാനുമതി നല്‍കിയപ്പോള്‍ നല്‍കിയ നിര്‍ദേശങ്ങള്‍ കരാര്‍ കമ്പനി പാലിച്ചിട്ടുണ്ടോ എന്നു പരിശോധിക്കും. അപകടസാധ്യതകള്‍ പരിശോധിച്ച ശേഷമേ നിര്‍മ്മാണം തുടരുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനം നടത്തിയ പഠനത്തിലും പദ്ധതി വേണ്ടെന്നാണ് തീരുമാനിച്ചത്. കേന്ദ്രം നടത്തിയ പഠനത്തിലും പദ്ധതി വയബിള്‍ അല്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍, ഇടതു സര്‍ക്കാരിന്റെ കാലത്ത് പദ്ധതിക്കു വേണ്ടി ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇതിന്റെ ഭാഗമായി 50 ഇനം കര്‍ശന നിര്‍ദ്ദേശങ്ങള്‍ വെച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനത്തിന് അനുമതി നല്‍കിയത്. ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെട്ടില്ല എന്നതാണ് പ്രധാന കാരണം. പദ്ധതി പ്രദേശത്ത് കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്തില്ല എന്നതാണ് അപകടം രൂക്ഷമാകാന്‍ കാരണം. മാത്രവുമല്ല, പരിസ്ഥിതി ദുര്‍ബല പ്രദേശമായതിനാല്‍ ശഖ്തമായ മഴ സമയത്ത് നിര്‍മ്മാണം നടത്തുന്നത് വലിയ ദുരന്തങ്ങള്‍ക്ക് വഴിവെക്കുമെന്നതും കാര്യ.മായി എടുത്തില്ല.
പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട് പിഎസ്സിക്കെതിരെ വ്യാപകമായ പരാതി ഉയരുന്ന സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താനും തീരുമാനമെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖത്ത് അദാനി ഗ്രൂപ്പ് 49 ശതമാനം ഓഹരി എംഎസ് സിക്കു നല്‍കാന്‍ മുന്‍കൂര്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ പരിശോധിച്ച് നിര്‍ദേശം നല്‍കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേഡ് കമ്മിറ്റിയെ ചുമതലപ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. കമ്മിറ്റിയുടെ നിര്‍ദേശം മന്ത്രിസഭ വീണ്ടും പരിശോധിക്കും. കേരളത്തിന്റെ താല്‍പര്യം ബലികഴിച്ചുകൊണ്ടുള്ള ഒരു തീരുമാനവും ഇക്കാര്യത്തില്‍ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
100 ദിവസ കര്‍മപരിപാടി നടപ്പാക്കുന്നതിനായി ഒരു ഓപ്പണ്‍ പോര്‍ട്ടല്‍ സജ്ജമാക്കും. പൊതുജനങ്ങള്‍ക്കുള്‍പ്പെടെ ഇതു പരിശോധിച്ച് പദ്ധതിയുടെ നടത്തിപ്പിന്റെ പുരോഗതി അറിയാന്‍ കഴിയും. മന്ത്രിമാരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി വി.ഡി.സതീശന്‍ പറഞ്ഞു.
















