വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളായ എസി തോമസ് (57), ഭാര്യ ലോവേനി തോമസ് (56) എന്നിവരുടെ മൃതദേഹങ്ങൾ തിങ്കൾ രാത്രി പത്ത് മണിയോടെ മുബൈ വിമാനത്താവളത്തിൽ എത്തിക്കും. മുംബൈയിൽ നിന്നു തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹങ്ങൾ കൊട്ടാരക്കരയിലെ വസതിയിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നോർക്ക ഏകോപിപ്പിക്കും.
മൃതദേഹങ്ങൾ തിരുവനന്തപുരത്ത് എത്തിക്കുന്ന സമയം പിന്നാലെ അറിയിക്കും. മുഖ്യമന്ത്രിയുടെ ഓഫീസാണ് അറിയിപ്പ് നൽകിയത്. വിയറ്റ്‌നാമിൽ ഇന്ത്യൻ വിനോദ സഞ്ചാരികൾ യാത്ര ചെയ്ത ബോട്ട് തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്. തോമസും ലോവേനിയുമടക്കം 15 പേരാണ് സംഭവത്തിൽ മരിച്ചത്. വിനോദസഞ്ചാര കേന്ദ്രമായ ഫുക്വോക് ദ്വീപിന് സമീപത്ത് പ്രാദേശിക സമയം 10.30 ഓടെയാണ് സംഭവം. ലാവ ഫാർമസ്യൂട്ടിക്കൽ സംഘമാണ് അപകടത്തിൽപ്പെട്ടത്.
STORY HIGHLIGHT : vietnam-boat-tragedy-bodies-of-malayali-couple-to-be-brought-to-mumbai
















