ഐസ്‌ക്രീം നല്‍കാത്തതിന്റെ പേരില്‍ കല്യാണ വിരുന്നില്‍ കൂട്ടയടി. കൊല്ലം പള്ളിമുക്കിലെ ബിഎസ്എ ഓഡിറ്റോറിയത്തില്‍ ഞായറാഴ്ചയാണ് സംഭവം. രാവിലെ കല്യാണസമയത്ത് തുടങ്ങിയ പ്രശ്‌നമാണ് വൈകിട്ട് കൂട്ടയടിയില്‍ കലാശിച്ചത്. കല്യാണ വിരുന്നിനിടെ പെണ്‍വീട്ടുകാര്‍ ഐസ്‌ക്രീം ചോദിച്ചപ്പോള്‍ നല്‍കാത്തതിന് പിന്നാലെയാണ് അടി ഉണ്ടായത്. ഐസ്‌ക്രീം ആവശ്യപ്പെട്ടപ്പോള്‍ തീര്‍ന്നുവെന്ന് കാറ്ററിങ്ങുകാര്‍ പറഞ്ഞതിന് പിന്നാലെ ബോക്സ് തുറന്ന് ഐസ്‌ക്രീം എടുക്കാന്‍ പെണ്‍വീട്ടുകാര്‍ ശ്രമിച്ചതോടെയാണ് അടി തുടങ്ങിയത്. പ്രശ്നത്തില്‍ നാട്ടുകാര്‍ കൂടി ഇടപെട്ടതോടെ കൂട്ടയടിയായി. സംഭവത്തില്‍ ഒരാളെ ഇരവിപുരം പോലീസ് കസ്റ്റഡിയില്‍ എടുത്ത ശേഷം വിട്ടയച്ചു. സംഭവത്തില്‍ ഇതുവരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
















