സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ജോലി ചെയ്തിരുന്ന ഓഫീസർമാരുടെ കൂട്ടായ്മയായ ‘എസ് ബി ടി ഓർമ്മക്കൂടി’ന്റെ ഈ വർഷത്തെ പ്രതിഭാ പുരസ്കാരത്തിനു എം ജി ശ്രീകുമാറും സാഹിത്യ പുരസ്കാരത്തിനു ആലങ്കോട് ലീലാകൃഷ്ണനും തിരഞ്ഞെടുക്കപ്പെട്ടു. പ്രൊഫ അലിയാർ, ഡോ കെ എസ് രവികുമാർ, ജോൺ സാമൂവൽ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്ക്കര ജേതാക്കളെ തിരഞ്ഞെടുത്തത്.
25000 രൂപയുടെ ക്യാഷ് അവാർഡ്, ആർട്ടിസ്റ്റ് ഭട്ടതിരി രൂപകൽപ്പന ചെയ്ത ശിൽപ്പം, പ്രശസ്തി പത്രം എന്നിവ അടങ്ങുന്നതാണ് പുരസ്കാരം. ജൂലൈ 25 ന് തിരുവനന്തപുരം ബിഷപ്പ് പെരേര ഹാളിൽ നടക്കുന്ന രണ്ടാമത് എസ് ബി ടി സ്മൃതി സംഗമത്തിൽ വെച്ചു പുരസ്കാരങ്ങൾ നൽകുന്നതാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എസ് ബി ടി യിൽ ജോലി ചെയ്തിരുന്ന അറുനൂറിൽപരം ഉദ്യോഗസ്ഥർ സംഗമത്തിൽ പങ്കെടുക്കുമെന്ന് ഓർഗനൈസിങ്ങ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
പത്ര സമ്മേളനത്തിൽ ജൂറി അംഗങ്ങൾ ആയ പ്രൊഫ അലിയാർ, ഡോ കെ എസ് രവികുമാർ, ഓർമ്മക്കൂട് ഭാരവാഹികൾ ആയ പി വി ശിവൻ, ദേവി പ്രസാദ്, സാംകുട്ടി മാത്യൂസ്, ജി എസ് നായർ, സാലിയമ്മ സക്കറിയ, ഗോപാൽ, ജി ആർ ജയകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
















