ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം താത്കാലികമായി നിര്‍ത്തി ഇറാന്‍. രണ്ട് ദിവസമായി യുഎസ് ഇറാനെതിരെ ആക്രമണം നടത്താത്ത പശ്ചാത്തലത്തിലാണ് തീരുമാനം. അതേസമയം, ആക്രമണം തുടര്‍ന്നാല്‍ സംഘര്‍ഷം വ്യാപിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഇറാനെതിരായ ആക്രമണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ നേരത്തെ ട്രംപ് അമേരിക്കന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതോടെ പശ്ചിമേഷ്യയെ മുള്‍മുനയില്‍ നിര്‍ത്തിയ യുഎസ്-ഇറാന്‍ സംഘര്‍ഷത്തിന് അയവ് വന്നു.തുടര്‍ച്ചയായ 13 ദിവസത്തെ വ്യോമാക്രമണത്തിന് ശേഷമാണ് അമേരിക്ക ആക്രമണം നിര്‍ത്തിവെക്കുന്നത്.
വലിയ യുദ്ധത്തിലേക്ക് നീങ്ങാതെ നയതന്ത്ര ചര്‍ച്ചകള്‍ക്ക് കൂടുതല്‍ അവസരം നല്‍കാന്‍ ട്രംപ് ആഗ്രഹിക്കുന്നതായി ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു. യുഎസ് വ്യോമസേനയുടെ വ്യോമ പ്രതിരോധ മിസൈല്‍ ശേഖരത്തിലുണ്ടായ വന്‍ കുറവ് അധികൃതര്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് പിന്‍മാറ്റമെന്നും റിപ്പോര്‍ട്ടുണ്ട് . അതേസമയം, അമേരിക്ക – ഇറാന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന തള്ളി ഇറാന്‍ രംഗത്തെത്തി. യുദ്ധാനന്തര സമുദ്ര കരാറുകള്‍ ലംഘിച്ച് ഹോര്‍മുസ് കടലിടുക്കിലൂടെ അമേരിക്ക അനധികൃതമായി പുതിയ കപ്പല്‍ പാത തുറന്നതായി ഇറാന്റെ വിദേശകാര്യമന്ത്രി ആരോപിച്ചു.
Story Highlights : Iran temporarily halts attacks on Gulf countries
















