കുറ്റിപ്പുറം ബസ് അപകടം അപകടം ഗൗരവതരമെന്ന് ഗതാഗത മന്ത്രി സിപി ജോൺ. പോസ്റ്റ് ക്രാഷ് എൻക്വയറി നടന്നുകൊണ്ടിരിക്കുകയാണ്. എന്തായാലും ഇത്തരം അപകടങ്ങൾ ആവർത്തിക്കരുത്. കർശനമായ വേഗ നിയന്ത്രണം ഈ മഴക്കാലത്ത് നടത്തണം. സ്പീഡ് ഗവർണർ ഇല്ലാത്ത വാഹനങ്ങൾക്കെതിരെ കർശനമായ നടപടി എടുക്കും. വളരെ ഗൗരവത്തോടുകൂടിയാണ് ഈ അപകടത്തെ സർക്കാർ കാണുന്നതെന്നും മന്ത്രി പറഞ്ഞു. ഓണക്കാലവും ശബരിമല തീർത്ഥാടന സീസണും മുൻകൂട്ടി കണ്ട് കെഎസ്ആർടിസി, ലക്ഷ്വറി ബസ്സുകൾ വാടകയ്ക്ക് എടുക്കും . അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസുകൾ ആകും തെരഞ്ഞെടുക്കുക. ദിവസ വാടക തന്നെ വാഹനങ്ങൾക്ക് കൊടുക്കാൻ സർക്കാർ തയ്യാറാണ്. എംഎൽഎമാർ ഫണ്ടിൽനിന്നും പഞ്ചായത്തിൽ നിന്നും മുൻസിപ്പാലിറ്റികളുടെയും ഫണ്ടിൽനിന്നും വാഹനങ്ങൾ വാങ്ങി നൽകാൻ സർക്കാർ തയ്യാറാണെന്നും സിപി ജോൺ പറഞ്ഞു.