പിഎംശ്രീയിൽ കഴിഞ്ഞ സർക്കാർ ഒപ്പിട്ടതുകൊണ്ട് മുന്നോട്ടു പോകേണ്ടി വരുമെന്ന യുഡിഎഫ് വാദത്തിൽ പ്രതികരണവുമായി പി രാജീവ്. അങ്ങനെയാണെങ്കിൽ രാജിവെച്ച് LDF ഭരിക്കട്ടെ എന്ന് പറഞ്ഞാൽ മതിയല്ലോ എന്ന് പി.രാജീവ് ചോദിച്ചു. വേണ്ടെന്ന് തീരുമാനിച്ചശേഷം കടുകുമണി ഞങ്ങൾ മുന്നോട്ടു പോയില്ല. കേന്ദ്രത്തിന്റെ കാലു നക്കുന്ന അവസ്ഥയിലേക്ക് ഈ സർക്കാരും മുഖ്യമന്ത്രിയും മാറി. പ്രതിപക്ഷത്തിരിക്കുമ്പോൾ വെല്ലുവിളിച്ചാൽ പോരാ. ഭരിക്കാൻ ഉള്ള നട്ടെല്ല് വേണം. കേരളത്തിൽ ഇപ്പോൾ ഭരണം നടത്തുന്നത് ബിജെപിക്ക് വേണ്ടിയുള്ള സർക്കാരെന്നും പി രാജീവ് വിമർശിച്ചു.
വഖഫിലും സർക്കാർ പൂർണമായും ബിജെപിക്ക് വഴങ്ങി. ഡൽഹി സമരത്തിൽ പങ്കെടുത്ത മുഖ്യമന്ത്രിയാണ് ഇവിടെ വന്ന് സമരക്കാർക്കെതിരെ കേസെടുത്തത്. പിഎംശ്രീ നടപ്പാക്കില്ലെന്ന് പറഞ്ഞാൽ മൂക്കിലൂടെ വലിച്ചു കയറ്റുമോ. എങ്ങനെ ഒരു സർക്കാരിന് ഇതുപോലെ മലക്കം മറിയാൻ കഴിയും. LDF സർക്കാർ ഫണ്ടല്ല പ്രശ്നം എന്ന് കണ്ടു. LDF സർക്കാരിനെ പോലെ അന്തസ്സായി കോടതിയിൽ പോകണം. RSS അജണ്ട നടപ്പാക്കുന്നവരായി മുഖ്യമന്ത്രിയും ഷംസുദ്ധീനും കുഞ്ഞാലിക്കുട്ടിയും മാറിയെന്നും പി രാജീവ് വിമർശിച്ചു.
അതേസമയം പിഎം ശ്രീയുമായി മുന്നോട്ടെന്ന് യുഡിഎഫ്. പി എം ശ്രീയിൽ നിന്ന് പിന്നോട്ട് പോകാൻ കഴിയില്ലെന്ന് യുഡിഫ് യോഗത്തിൽ തീരുമാനം . ധാരണാപത്രത്തിൽ നിന്ന് പിൻമാറാനാകില്ലെന്നാണ് യുഡിഎഫ് നിലപാട്. ഏതൊക്കെ സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കുമെന്ന് യുഡിഎഫ് തീരുമാനിക്കും.ഏതൊക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങളെന്ന് സർക്കാർ തീരുമാനിക്കും. അത് മന്ത്രിസഭാ ഉപസമിതി റിപ്പോർട്ടിനു ശേഷം തീരുമാനിക്കുമെന്ന് UDF കൺവീനർ അടൂർ പ്രകാശ് വ്യക്തമാക്കി.
കേന്ദ്രത്തിൽനിന്ന് സംസ്ഥാനത്തിന് കിട്ടേണ്ട ഫണ്ടുകൾ ഉണ്ട്. അത് ആരുടെയും ഔദാര്യമല്ല. UDF സർക്കാർ ബോർഡുകൾ പിരിച്ചുവിട്ടു എന്ന് പരാതികൾ പറയാൻ ഇടവരുത്തരുത്. ഏറ്റവും മാന്യമായി പിരിഞ്ഞു പോകുന്നതാണ് നല്ലത്. സ്വകാര്യ – വിദേശ നിക്ഷേപങ്ങൾ കൊണ്ടുവാനുള്ള ശ്രമങ്ങളെ യുഡിഎഫ് പിന്തുണയ്ക്കും.
എല്ലാ മാസങ്ങളിലും യുഡിഎഫിന് യോഗം കൂടാൻ തീരുമാനമായി. പി എം ശ്രീ വിഷയം യുഡിഎഫ് യോഗത്തിൽ ചർച്ചയായി വന്നു. സർക്കാർ നടപ്പിലാക്കേണ്ട വിഷയങ്ങൾ വിശദമായി ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് യോഗം. പി എം ശ്രീയിൽ ഒപ്പിട്ടത് സർക്കാറിന്റെ കാലത്ത്. അന്നത്തെ വിദ്യാഭ്യാസ സെക്രട്ടറിയാണ് ഒപ്പ് ഇട്ടത്. പിഎം ശ്രീയിൽ കഴിഞ്ഞ സർക്കാർ ചെയ്തതിന്റെ തുടർച്ചയേന്നൊണം സർക്കാർ മുന്നോട്ടു പോകുമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.