പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയതോടെ യുഡിഎഫിന്റെ കാപട്യം പുറത്തായെന്ന് ജോൺ ബ്രിട്ടാസ്. ഇത്രയും നഗ്നമായ കളവ് പറഞ്ഞ ആള്‍ക്കാരെ ഇനി എങ്ങനെയാണ് കേരള ജനത വിശ്വസിക്കുകയെന്ന് അദ്ദേഹം ചോദിച്ചു.
പദ്ധതിയിൽ നിന്ന് പിന്മാറിയാൽ വലിയ ഭവിഷ്യത്തുണ്ടാകുമെന്ന യുഡിഎഫ് വാദം തെറ്റാണെന്ന് സ്വന്തം എംപിമാരായ അബ്ദുൾ വഹാബും ജെബി മേത്തറും ചോദിച്ച ചോദ്യങ്ങൾക്ക് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി നൽകിയ മറുപടിയിലൂടെ വ്യക്തമായെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
കുറഞ്ഞ കാലം കൊണ്ട് നിലപാടുകളിൽ യൂ ടേൺ അടിക്കുന്നതിന് അവാർഡ് നൽകണമെങ്കിൽ അത് കേരളത്തിലെ യുഡിഎഫിനായിരിക്കുമെന്ന് ജോൺ ബ്രിട്ടാസ് പരിഹസിച്ചു. യുഡിഎഫ് എന്ന പേര് മാറ്റി ‘യുടിഎഫ്’, യു ടേണ്‍ ഗവണ്‍മെന്റ് എന്ന് വിളിക്കേണ്ട സമയമായെന്നും, പൊതുജനങ്ങളെ ഇത്രയും ക്രൂരമായി വഞ്ചിക്കുന്ന നിലപാടിൽ നിന്ന് പിന്മാറി യുഡിഎഫ് നേതൃത്വം പൊതുമാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു വിഷയത്തിൽ ഇത്രയും പരസ്യമായി കളവ് പറയുന്നവർ മറ്റ് വിഷയങ്ങളിലും സമാനമായ രീതിയിലാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
STORY HIGHLIGHT : pm-shri-controversy-john-brittas-says-udfs-argument-has-collapsed
















