Crime

പത്താംക്ലാസുകാരിയെ പീഡിപ്പിച്ചത് പിതാവും ഏഴുപേരും: ഒരു പ്രതി പ്രയാധിക്യത്താല്‍ മരണപ്പെട്ടു

പീഡനത്തിന് ഇപ്പോള്‍ ബന്ധവും സ്വന്തവുമൊന്നുമില്ല. ആരെയും എപ്പോള്‍ വേണമെങ്കിലും പീഡനത്തിനിരയാക്കാം. പ്രത്യേകിച്ച് കൊട്ടു പെണ്‍കുട്ടികളെ. അങ്ങനെയൊരു പീഡന വിവരമാണ് പത്തനംതിട്ട മലാലപ്പുഴയില്‍ നിന്നും വരുന്നത്. പത്താംക്ലാസുകാരിയെ പീഡിപ്പിച്ചത് എട്ടോളം പേരാണ്. അതില്‍ പ്രധാനി സ്വന്തം പിതാവ്. സ്‌കൂളിലെ സഹപാഠികളോടാണ് വിദ്യാര്‍ഥിനി ഈ പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചൈല്‍ഡ്ലൈന്‍ മുഖേന മലയാലപ്പുഴ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തില്‍, നാട്ടുകാരായ മൂന്നു പ്രതികള്‍ പിടിയിലായി. പിതാവ് അടക്കം രണ്ടു പ്രതികള്‍ വിദേശത്താണ്.
ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് തുടങ്ങിയിട്ടുണ്ട്. ഒരു പ്രതി പ്രായാധിക്യത്താല്‍ മരിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഏഴാം ക്ലാസ് മുതല്‍ പീഡനത്തിന് ഇരയാകുകയായിരുന്നു എന്നാണ് ചൈല്‍ഡ്ലൈന്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിങ്ങില്‍ പെണ്‍കുട്ടി പറഞ്ഞത്. പല സമയങ്ങളില്‍ പലരാണ് കുട്ടിയെ പീഡിപ്പിച്ചത്. അതിനാല്‍ 7 കേസുകളാണ് പൊലീസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിലെ ഒരു കേസ് പെരുനാട് പൊലീസിന്റെ അന്വേഷണ പരിധിയിലാണ്. വാടക വീട്ടിലാണ് പെണ്‍കുട്ടി താമസിക്കുന്നത്. അമ്മ ജോലിക്ക് പുറത്തുപോകുമ്പോഴായിരുന്നു പീഡനം. വൈദ്യപരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ച ശേഷമാണ് പൊലീസ് അന്വേഷണം നടത്തുന്നത്.