ഇടുക്കി കാന്തല്ലൂരിൽ വീണ്ടും കാട്ടാന ആക്രമണം. ആന 2 ജീപ്പുകൾ തകർത്തു. കാന്തല്ലൂർ ഗൃഹനാഥപുരത്ത് ഇന്ന് പുലർച്ചയോടെയാണ് സംഭവം. വഴിയരികിൽ നിർത്തിയിട്ടിരുന്ന ജീപ്പുകൾ ആന ചവിട്ടി തകർക്കുകയായിരുന്നു. പ്രദേശത്ത് രണ്ടുദിവസമായി മൂന്ന് കാട്ടാനകൾ തമ്പടിച്ചിരുന്നു. ആർ ആർ ടി സംഘം ആനയെ തുരത്താൻ ശ്രമിച്ചെങ്കിലും ഫലപ്രദമായില്ല.
കഴിഞ്ഞ ദിവസങ്ങളിലായി പ്രദേശത്ത് ഭീതി പടർത്തിക്കൊണ്ട് കാട്ടാനക്കൂട്ടം തമ്പടിച്ചിരുന്നു. കാന്തല്ലൂർ പെരുമല സേക്രട്ട് ഹാർട്ട് സ്കൂൾ പരിസരത്താണ് കാട്ടാനക്കൂട്ടം തമ്പടിച്ചത്. സ്കൂൾ പരിസരത്തും സമീപറോഡുകളിൽ രാത്രികാലങ്ങളിൽ ആനകൾ എത്തുന്നത് പതിവായിട്ടുണ്ട്. ആനയെ തുരത്താനുള്ള ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും വിഫലമായിരുന്നു.
















