കേരള റെയില്‍വേ പോലീസ് നടപ്പാക്കുന്ന ഓപ്പറേഷൻ രക്ഷിതയുടെ ഭാഗമായി ജൂണ്‍, ജൂലൈ മാസങ്ങളില്‍ സംസ്ഥാനത്തെ 13 റെയില്‍വേ പോലീസ് സ്റ്റേഷനുകളില്‍ നടത്തിയ പരിശോധനയിൽ ഭാഗമായി
33 പേർ അറസ്റ്റിലായി. ഇതിൽ 25 പേർ റിമാൻ്റിലാണ് .സ്ത്രീകളെ അപമാനിക്കല്‍, ലൈംഗികാതിക്രമം, സ്ത്രീകളുടെ സ്വകാര്യത ലംഘിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ കുറ്റകൃത്യങ്ങളിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ട്രെയിനില്‍ യാത്രചെയ്യുന്ന സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും കേരള റെയില്‍വേ പോലീസ് ആവിഷ്കരിച്ച നടപ്പാക്കുന്ന പദ്ധതിയാണ് ഓപ്പറേഷന്‍ രക്ഷിത. പരിശോധനകളും നിയമനടപടികളും തുടരുമെന്ന് റെയില്‍വേ പോലീസ് സൂപ്രണ്ട് ബി. കൃഷ്ണകുമാര്‍ അറിയിച്ചു.
ട്രെയിന്‍ യാത്രക്കിടയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കുന്നതിനായി പ്രത്യേക നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകളോ അതിക്രമങ്ങളോ നേരിടുകയാണെങ്കില്‍ ഉടന്‍ തന്നെ റെയില്‍വേ പോലീസിന്‍റെ സഹായം തേടണമെന്നും ഇതിനായി കേരള പോലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍-ആപ്പിലെ (POL-APP) റെയില്‍ മൈത്രി സേവനങ്ങള്‍ പ്രയോജനപ്പെടുത്തുകയോ, 112 (ERSS) എന്ന നമ്പറിലേക്കോ, റെയില്‍ അലേര്‍ട്ട് (Rail Alert) 9846200100, 9846200150, 9846200180 എന്ന നമ്പറുകളിലേക്കോ വിളിക്കാവുന്നതാണ്.
ഇതു കൂടാതെ ഇന്ത്യന്‍ റെയില്‍വേയുടെ റെയില്‍ മദദ് (Rail Madad) 139 എന്ന നമ്പറിലൂടെയും റെയില്‍ മദദ് ആപ്പ് വഴിയും യാത്രക്കാര്‍ക്ക് സുരക്ഷാ പ്രശ്നങ്ങള്‍ അറിയിക്കാവുന്നതാണ്.
















