അറസ്റ്റ് ചെയ്ത 4 പ്രതികൾക്കാണ് പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് നാലാം കോടതി ജാമ്യം നൽകിയത്. അർജുന്റെ സഹോദരൻ അടക്കം ഉള്ളവർക്കാണ് കോടതി ജാമ്യം നൽകിയത്.ഉടൻ അറസ്റ്റിലാകുമെന്ന് അവകാശപ്പെടുമ്പോഴും പൊലീസിനെ നോക്കുകുത്തിയാക്കി അർജുൻ ആയങ്കി വിഡിയോ സന്ദേശവുമായി എത്തി. ചെയ്യാത്ത കുറ്റത്തിന് 21 ദിവസം ജയിലിൽ കിടക്കേണ്ടി വന്നെന്നും ആ കേസ് പുനരന്വേഷിക്കണമെന്നാണ് തന്റെ ആവശ്യമെന്നും ആയങ്കി പറഞ്ഞു. ഇവിടെ നടക്കുന്നത് പൊലിസ് രാജ് ആണോ എന്ന് മുഖ്യമന്ത്രി അന്വേഷിക്കണമെന്നും ആവശ്യപെട്ടു. വിഡിയോയിലൂടെയാണ് അർജൻ ആയങ്കിയുടെ പ്രതികരണം.
അതേസമയം, അർജുൻ ആയങ്കിക്ക് വേണ്ടി കോഴിക്കോട് റൂറൽ മേഖലയിൽ പൊലീസ് പരിശോധന നടത്തുകയാണ്. മുൻ കാലങ്ങളിൽ ഒളിവിൽ കഴിഞ്ഞ മേഖലങ്ങളിലാണ് പരിശോധന നടത്തുന്നത്.അഞ്ചാം തീയതി രാവിലെ 11. 08ന് എടപ്പാളിലെ ആയുർഗ്രീൻ റീഹാബിലിറ്റേഷൻ സെന്ററിൽ എത്തിയ അർജുൻ ആയങ്കി 11.55 നാണ് തിരികെ പോയത്.
Story Highlights : Bail for Arjun Ayanki’s associates
















