Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

നടി ഐശ്വര്യ ലക്ഷ്മിയുടെ മനസ് മാറ്റിയത് ‘തെറാപ്പിസ്റ്റ്’ ?: താന്‍ പ്രസവിക്കുന്ന കുട്ടിയെ വേണമെന്ന് ആഗ്രഹം; നടിയുടെ വലിയ മാറ്റത്തെ കുറിച്ച് ആലപ്പി അഷ്‌റഫ് പറയുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 14, 2026, 12:27 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സിനിമാ മേഖലയിലേക്ക് കടന്നു വരുന്ന ഓരോ നടിമാര്‍ക്കും പറയാനുണ്ട്. അതും വ്യത്യസ്തമായ ജീവിത കഥകളായിരിക്കും. നടി ഐശ്വര്യ ലക്ഷ്മിയുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട കഥയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. അതും സംവിധായകന്‍ ആലപ്പി അഷ്‌റഫ് തന്റെ യുട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഡോക്ടര്‍ കരിയര്‍ ഉപേക്ഷിച്ച് സിനിമയിലെത്തിയ താരം കൂടിയാണ് ഐശ്വര്യ. മാതാപിതാക്കളുടെ മോഹങ്ങളെയും പ്രതീക്ഷകളെയും അപ്പാടെ തകര്‍ത്തെറിഞ്ഞുകൊണ്ട് മകള്‍ അഭിനയ രംഗത്തേക്ക് കടന്നുവന്നത് അവര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നുവെന്ന് ആലപ്പി അഷ്‌റഫ് പറയുന്നു.

ഒരുസമയത്ത് വിവാഹം വേണ്ടെന്നു വച്ച താരം ഇപ്പോള്‍ ആ തീരുമാനം മാറ്റിയെന്നും നടി ഇപ്പോള്‍ ഒരു റിലേഷന്‍ഷിപ്പിലാണെന്നും സംവിധായകന്‍ വെളിപ്പെടുത്തി. എന്നാല്‍, തന്റെ മനസു മാറാന്‍ തെറാപ്പിയായിരുന്നു മരുന്നായി കണ്ടെത്തിയത്. തെറാപ്പിസ്റ്റിന്റെ ശിക്ഷണത്തില്‍ കൃത്യമായി നടത്തിയ തെറാപ്പിയില്‍ വലിയ മാറ്റമാണുണ്ടായത്. ഒരിക്കലും കല്യാണം കഴിക്കില്ലെന്നും കുട്ടികള്‍ വേണ്ടെന്നുമൊക്കെ തീരുമാനിച്ചിരുന്നിടത്തു നിന്നും ഇപ്പോള്‍ വിവാഹം വേണമെന്നായി. താനൊരു അമ്മയാകാന്‍ തയ്യാറെടുത്തിരിക്കുന്നു. ദത്തെടുക്കുന്ന കുട്ടിയല്ല, താന്‍ പ്രസവിക്കുന്ന കുട്ടിയെ വേണമെന്നുള്ള ചിന്തയാണുള്ളത്. കുടുംബ ജീവിതത്തിനുപരി തനിക്കൊരമ്മയാകണമെന്നതാണ് ആഗ്രഹമെന്നും ഐശ്വര്യ ലക്ഷ്മിയെ കുറിച്ച് ആലപ്പി അഷ്‌റഫ് പറയുന്നു.

അപഥ സഞ്ചാര കഥകള്‍ തൊട്ട്, ചതിക്കല്‍, കബളിപ്പിക്കല്‍ തുടങ്ങിയുള്ള പൊറാട്ടു നാടക കഥകള്‍ വരെ ഇപ്പോള്‍ യൂട്യൂബുകള്‍ വഴി സിനിമാക്കാരും അല്ലാത്തവരും പറയുന്നുണ്ട്. എന്നാല്‍, ഒരു നടിയുടെ സത്യസന്ധമായ ജീവിത കഥയെ മറ്റൊരു സംവിധായകന്‍ തന്റെ ചാനലിലൂടെ പറയുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷമാണ് തോന്നുന്നത്. കാരണം, നടിമാരെ കുറിച്ചുള്ള നല്ല കാര്യങ്ങളല്ല, സോഷ്യല്‍ മീജിയയില്‍ കൂടുതലും വരുന്നത്. എന്നാല്‍, ഇത് തികച്ചും വ്യത്യസ്തമായ കഥ പറച്ചിലാണ് എന്നു തന്നെ പറയാം.

ആലപ്പി അഷ്‌റഫിന്റെ വാക്കുകളിലേക്ക്

”ക്ഷമ എന്നത് ജീവിതത്തിന്റെ താക്കോലാണ്. സ്‌നേഹം അതിന്റെ പൂട്ടും. സ്‌നേഹത്തോടെ പൂട്ടാനും ക്ഷമയോടെ തുറക്കാനും അറിയുന്നവരാണ് ബന്ധങ്ങളുടെ യഥാര്‍ഥ അര്‍ഥം ഗ്രഹിക്കുന്നത്. ബന്ധങ്ങളൊക്കെ അവകാശങ്ങളായി മാറുമ്പോള്‍ പ്രതീക്ഷകള്‍ ഭാരമാകും. എന്നാല്‍ സ്‌നേഹം ഒരു ഉത്തരവാദിത്തമായി ജീവിക്കുമ്പോള്‍ അതൊരു അനുഗ്രഹമായി മാറുന്നു. ക്ഷമയും സ്‌നേഹവും രണ്ടു വാക്കുകള്‍ മാത്രമല്ല ജീവിതത്തെ നിലനിര്‍ത്തുന്ന അദൃശ്യ ശക്തികളാണ്. ഇവ രണ്ടിനെയും ഹൃദയത്തില്‍ കോര്‍ത്തിണക്കുമ്പോള്‍ ബന്ധങ്ങള്‍ കേവലം നിലനില്‍ക്കുക മാത്രമല്ല അവ മൂല്യവത്തായി പൂക്കുകയും ചെയ്യും.

നടിയും മോഡലുമായ ഐശ്വര്യ ലക്ഷ്മിയുടെ ജീവിത വെല്ലുവിളികളിലേക്കും അവരുടെ ഉറച്ച തീരുമാനത്തില്‍ വരുത്തിയ മാറ്റങ്ങളിലേക്കും നമുക്കൊന്ന് കടന്നു ചെല്ലാം. മലയാള സിനിമയിലെ അപൂര്‍വം ചില നടിമാര്‍ മറ്റുള്ള നടിമാരില്‍ നിന്നും വളരെ വ്യത്യസ്തമായി വേറിട്ട പാതയിലൂടെ സഞ്ചരിക്കാറുണ്ട്. അവരുടെ നിഗമനങ്ങളും ചിന്താഗതികളും ഒക്കെ സോഷ്യല്‍ മീഡിയയിലൂടെ വന്ന് പറയുകയും അത് ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യാറുണ്ട്. സൈക്കോളജിയില്‍ ബിരുദം നേടിയ ലെന സ്പിരിച്വാലിറ്റിയിലൂടെയാണ് സഞ്ചരിക്കുന്നതെങ്കില്‍, സര്‍വതിനെയും നോക്കിക്കാണുന്നതെങ്കില്‍ വൈദ്യശാസ്ത്രത്തില്‍ ബിരുദമെടുത്ത ഐശ്വര്യ ലക്ഷ്മി സൈക്കോളജിക്കല്‍ തെറാപ്പിയിലൂടെയാണ് തന്റെ പല കാര്യങ്ങള്‍ക്കും പരിഹാരം തേടുന്നത്.

ലെന പൂര്‍വ ജന്മത്തെക്കുറിച്ചും മരിച്ച ആത്മാക്കളോടൊക്കെ സംസാരിക്കാറുണ്ട് എന്നൊക്കെ പറയുമ്പോള്‍ ഐശ്വര്യ ലക്ഷ്മി നമുക്കും നമുക്കൊപ്പം ജീവിക്കുന്നവര്‍ക്കും എങ്ങനെ സമാധാനമായി ജീവിക്കാം എന്നതിനെക്കുറിച്ചാണ് പറയുന്നത്. ഐശ്വര്യ ലക്ഷ്മി മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക് മുതലായ ഭാഷകളിലും പ്രശസ്തയാണ്. അതുകൊണ്ടുതന്നെ അവരുടെ ജീവിത വീക്ഷണത്തെക്കുറിച്ചുള്ള വാദഗതികള്‍ പലതും അവടങ്ങളിലെ സോഷ്യല്‍ മീഡിയയിലും വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. തമിഴ് ചാനലുകളില്‍ ഐശ്വര്യ ലക്ഷ്മി കൊടുക്കുന്ന ഓരോ അഭിമുഖങ്ങളുടെയും അടിയില്‍ വരുന്ന കമന്റുകളില്‍ 99 ശതമാനവും അവര്‍ക്ക് അഭിനന്ദനങ്ങളും ബഹുമാനവും നല്‍കി അവരെ പുകഴ്ത്തിക്കൊണ്ടുള്ള കമന്റുകളാണ് എത്താറുള്ളത്.

അതില്‍ വലിയൊരു വിഭാഗം ആള്‍ക്കാരുടെയും അഭിപ്രായം അവര്‍ ഒരു ജീനിയസ് ആണെന്നാണ്. എന്നാല്‍ മലയാള സോഷ്യല്‍ മീഡിയയില്‍ ഉടനീളം അവരെ കുറ്റം പറഞ്ഞും വിമര്‍ശിച്ചും കൊണ്ടുള്ള വേദനിപ്പിക്കുന്ന കമന്റുകളാണ് കൂടുതലും. അതെപ്പോഴും അങ്ങനെ തന്നെയാണല്ലോ. പെട്ടെന്നൊന്നും നമ്മള്‍ നമ്മുടെ ആള്‍ക്കാരെ അംഗീകരിച്ചുകൊടുക്കില്ലല്ലോ. ഗവണ്‍മെന്റ് ഉദ്യോഗസ്ഥരായ മാതാപിതാക്കളുടെ ഏകമകളാണ് ഐശ്വര്യ ലക്ഷ്മി എന്ന ഈ തിരുവനന്തപുരത്തുകാരി. പഠിക്കാന്‍ മിടുമിടുക്കിയായിരുന്ന തങ്ങളുടെ മകളെ ഒരു ഡോക്ടറായി കാണുവാനാണ് അവര്‍ ആഗ്രഹിച്ചിരുന്നത്. തന്നെയുമല്ല ഒരു ഡോക്ടറെക്കൊണ്ട് തന്നെ വിവാഹവും കഴിപ്പിച്ച് കുടുംബവും കുട്ടികളുമൊക്കെയായി ജീവിക്കുന്നത് കാണാന്‍ അവര്‍ ഒത്തിരി മോഹിച്ചിരുന്നു.

എന്നാല്‍ എംബിബിഎസ് കഴിഞ്ഞ് ഹൗസ് സര്‍ജന്‍സി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഐശ്വര്യ മോഡലിങിലേക്ക് തിരിഞ്ഞു. അതിലൂടെയാണ് അവര്‍ സിനിമയിലേക്കും കടന്നുവരുന്നത്. മാതാപിതാക്കളുടെ മോഹങ്ങളെയും പ്രതീക്ഷകളെയും അപ്പാടെ തകര്‍ത്തെറിഞ്ഞുകൊണ്ട് മകള്‍ അഭിനയരംഗത്തേക്ക് കടന്നുവന്നത് അവര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഐശ്വര്യ ലക്ഷ്മിയുടെ ആദ്യ ചിത്രമായ ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ രണ്ടാമത്തെ ചിത്രമായ ‘മായാനദി’യിലൂടെ ഐശ്വര്യ ലക്ഷ്മി ഏറെ ശ്രദ്ധിക്കപ്പെടുകയാണ് ഉണ്ടായത്.

ലൈംഗികത കൈകാര്യം ചെയ്ത രീതിക്ക് ഏറെ പ്രശംസ പിടിച്ചുപറ്റിയ ചിത്രം കൂടിയായിരുന്നു ഇത്. ഇതില്‍ ടൊവിനോയും ഐശ്വര്യയും തമ്മില്‍ ഒരു ഇന്റിമസി സീന്‍ ഉണ്ട്. വളരെ ഇഴുകി ചേര്‍ന്നുള്ള ലിപ് ലോക്ക് ഉള്‍പ്പെടെയുള്ള ഒരു രംഗമായിരുന്നു അത്. ഐശ്വര്യ പറയുന്നുണ്ട് ഈ രംഗങ്ങള്‍ കണ്ട തന്റെ മാതാപിതാക്കള്‍ ഏറെനാള്‍ തന്നോട് മിണ്ടാതിരുന്നിട്ടുണ്ടെന്ന്. തന്നെയുമല്ല ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പൊതുമധ്യത്തില്‍ ചര്‍ച്ചയായപ്പോള്‍ തന്റെ മാതാപിതാക്കള്‍ ഏറെ ഭയന്നിരുന്നു എന്നും ഐശ്വര്യ ലക്ഷ്മി പറയുന്നുണ്ട്. അവരുടെ അടുത്തൊരു ബന്ധു എന്നോട് പറയുകയുണ്ടായി മകളുടെ കല്യാണ ആവശ്യത്തിനായി മാതാപിതാക്കള്‍ ഒരു കിലോ സ്വര്‍ണം ഉള്‍പ്പെടെ എല്ലാം അവള്‍ക്കായി കരുതിയിരുന്നു എന്ന്.

ഇന്ന് നിരവധി കോടികള്‍ ഐശ്വര്യ സിനിമയില്‍ നിന്നും സമ്പാദിച്ചിട്ടുണ്ടെങ്കിലും ഒരു ചില്ലിക്കാശുപോലും ആ മാതാപിതാക്കള്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി മകളില്‍ നിന്നും കൈപ്പറ്റിയിട്ടില്ല. ഐശ്വര്യ പറയുന്നു തന്റെ ആഗ്രഹം കൊണ്ട് അമ്മയ്‌ക്കൊരു സാരി വാങ്ങിക്കൊടുത്തത് പോലും അമ്മ നിരസിച്ചു എന്ന്. മകള്‍ എത്രത്തോളം സിനിമയെ സ്‌നേഹിക്കുന്നുണ്ടോ അത്രത്തോളം തന്നെ ആ മാതാപിതാക്കള്‍ തങ്ങളുടെ സ്വപ്നങ്ങള്‍ തകര്‍ത്തെറിഞ്ഞ സിനിമയെ വെറുക്കുന്നുണ്ടെന്ന് വേണം കരുതാന്‍. 71 വയസ്സ് പിന്നിട്ട പിതാവിനെയും 66 വയസ്സ് പിന്നിട്ട മാതാവിനെയും ഇനി മാറ്റിത്തിരുത്തി ചിന്തിപ്പിക്കുക എന്നത് അസാധ്യമാണെന്നാണ് ഐശ്വര്യ പറയുന്നത്.

പുതുതലമുറയിലെ മാറ്റത്തിന്റെ പ്രതീകമാണ് ഐശ്വര്യ. ആ മാറ്റം ഉള്‍ക്കൊള്ളാന്‍ മാതാപിതാക്കള്‍ക്ക് കഴിയുന്നില്ല എന്നതാകാം ഐശ്വര്യയുടെ ആഗ്രഹങ്ങളെ അവര്‍ ഇപ്പോഴും എതിര്‍ത്തുകൊണ്ടിരിക്കുന്നത്. ഐശ്വര്യ പറയുന്നു പുരുഷന്മാരായാലും സ്ത്രീകളായാലും മറ്റുള്ളവരുടെ പ്രതീക്ഷയ്ക്ക് അനുസൃതമായി ജീവിക്കുന്നതിന്റെ സമ്മര്‍ദ്ദങ്ങളെക്കുറിച്ച് അപൂര്‍വമായേ സംസാരിക്കാറുള്ളൂ. ഇത്തരം സമ്മര്‍ദ്ദങ്ങള്‍ മൂലമാകാം ഐശ്വര്യയ്ക്ക് തന്റെ വീട്ടുകാരോട് പലപ്പോഴും ദേഷ്യപ്പെട്ട് സംസാരിക്കേണ്ടി വന്നിട്ടുള്ളത്. ബാല്യകാലത്തില്‍ അവരെ അഫക്ട് ചെയ്തിട്ടുള്ള കാര്യങ്ങള്‍, കൗമാരത്തിലെ ചില റിലേഷന്‍ഷിപ്പുകള്‍, ഇവയെല്ലാം തന്നെ കെട്ടുപിണഞ്ഞു കിടക്കുകയായിരുന്നു അവരുടെ മനസ്സില്‍. ഒരുപക്ഷേ അതുകൊണ്ടാകാം വെളിയില്‍ നല്ല രീതിയില്‍ പെരുമാറുകയും വീട്ടിലെത്തിയാല്‍ മാതാപിതാക്കളോട് ആവശ്യമില്ലാതെ ദേഷ്യപ്പെടുകയും ചെയ്തിരുന്നത്.

എന്താണ് ഇതിങ്ങനെ എന്ന് സ്വയം വിലയിരുത്തിയപ്പോഴാണ് അതിനു പരിഹാരം കാണുവാന്‍ തീരുമാനിക്കുന്നത്. അങ്ങനെയാണ് ഒരു തെറാപ്പിസ്റ്റിനെ സമീപിച്ച് തന്റെ ആകുലത അറിയിക്കുകയും തെറാപ്പി ആരംഭിക്കുന്നതും. ഐശ്വര്യയുടെ വ്യക്തിത്വം, ആശയക്കുഴപ്പങ്ങള്‍, ആഘാതങ്ങള്‍, ബന്ധങ്ങള്‍, മാതാപിതാക്കളുമായുള്ള പോരാട്ടങ്ങള്‍, ഉറച്ച തീരുമാനങ്ങള്‍, തെറ്റിദ്ധാരണകള്‍, ഇവയെല്ലാം കൂടി കടന്നുപോകുന്ന ഒരു ചികിത്സാ രീതിയായിരുന്നു തെറാപ്പി. ഇക്കാര്യങ്ങളൊക്കെ ഒരു തെറാപ്പിസ്റ്റിന്റെ മുന്‍പില്‍ തുറന്നു പറയാനുള്ള ചങ്കൂറ്റം ഉണ്ടാകണം എങ്കില്‍ മാത്രമേ നമ്മുടെ മനസ്സിലെ വികലമായ ചിന്തകള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കും നമ്മെ അലട്ടുന്ന പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകൂ എന്നാണ് അവര്‍ പറയുന്നത്. തന്റെ വീട്ടുകാരെപ്പോലും അറിയിക്കാതെയാണ് തെറാപ്പി ചികിത്സ നടത്തിയിരുന്നത്.

ഐശ്വര്യയ്ക്ക് തന്നെക്കുറിച്ചുള്ള ആത്മവിശ്വാസവും അവരുടെ ചിന്തകളിലെ വ്യക്തതയുമാണ് സ്വയം മനശുദ്ധീകരണം എന്ന തീരുമാനത്തിലേക്ക് എത്തിച്ചേരാന്‍ കാരണമായത്. എന്തായാലും ഈ തെറാപ്പി കൊണ്ട് ഐശ്വര്യയ്ക്ക് വളരെ മാറ്റവും ഗുണവുമൊക്കെ ഉണ്ടായി എന്നാണ് അവര്‍ അവകാശപ്പെടുന്നത്. ഐശ്വര്യ പെട്ടെന്ന് ഇമോഷനല്‍ ആകുന്ന വ്യക്തിയായിരുന്നു. അതില്‍ നിന്നൊക്കെ മാറി ചിന്തിച്ച് തീരുമാനമെടുക്കുവാനും ഏതൊരു സാഹചര്യത്തെയും ശാന്തമായി നേരിടുവാനും ഇപ്പോള്‍ കഴിയുന്നുണ്ടെന്നാണ് ഐശ്വര്യ ലക്ഷ്മി പറയുന്നത്. ഇനി മറ്റൊരു കാര്യം എന്തായാലും ഈ തെറാപ്പി കൊണ്ട് മാതാപിതാക്കള്‍ക്കും സന്തോഷത്തിനുള്ള മറ്റൊരു വഴി തെളിഞ്ഞിട്ടുണ്ട്. താന്‍ കല്യാണം കഴിക്കില്ല ഭര്‍ത്താവും കുട്ടികളും കുടുംബവും എന്ന സങ്കല്‍പം തന്റെ ചിന്തയിലേ ഇല്ല എന്ന് പറഞ്ഞ ഐശ്വര്യയുടെ മനസ്സ് ഇപ്പോള്‍ മാറിയിരിക്കുന്നു. താന്‍ കല്യാണം കഴിക്കുമെന്നും തനിക്കൊരു കുട്ടി വേണമെന്നുമുള്ള ആഗ്രഹം ഇപ്പോള്‍ അവ തുറന്നു പറഞ്ഞിരിക്കുകയാണ്.

ഒരു കുടുംബജീവിതത്തിനുപരി തനിക്കൊരു അമ്മയാകണമെന്ന ആഗ്രഹമാണ് ഈ മനഃപരിവര്‍ത്തനത്തിന് കാരണം. കുട്ടിയെ ദത്തെടുക്കാന്‍ ആഗ്രഹമില്ല. താന്‍ പ്രസവിക്കുന്ന കുട്ടി തന്നെയാകണം തന്നെ അമ്മേ എന്ന് വിളിക്കേണ്ടതെന്നാണ് ഐശ്വര്യ പറയുന്നത്. ഐശ്വര്യ ലക്ഷ്മിക്ക് ഇപ്പോള്‍ ഒരു റിലേഷന്‍ഷിപ്പ് ഉണ്ടെന്ന് അവര്‍ പറയുന്നുണ്ട്. പക്ഷേ ആളിന്റെ പേരും മറ്റു വിവരങ്ങളൊന്നും ഇപ്പോള്‍ പുറത്തുവിടില്ല. താനൊരു ചിത്രത്തില്‍ ഒരു കുട്ടിയുടെ അമ്മയായി അഭിനയിച്ചതിലൂടെയാണ് തനിക്കും ഒരു അമ്മയാകണമെന്ന ആഗ്രഹം ഉടലെടുത്തത്. ആ കുട്ടിയുമായുള്ള അടുപ്പവും സ്‌നേഹവുമൊക്കെ അഭിനയിക്കുകയായിരുന്നെങ്കിലും അത് യാഥാര്‍ഥ്യമാകാന്‍ അവര്‍ കൊതിച്ചു മോഹിച്ചു.

ഐശ്വര്യ ലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ നിന്നും അക്കൗണ്ട് ക്ലോസ് ചെയ്തുപോയത് വലിയ വാര്‍ത്തയായിരുന്നു. ഒരു വ്യക്തിയെ മറ്റൊരു വ്യക്തി മോശമാക്കുന്ന ഇടമാണ് സോഷ്യല്‍ മീഡിയ എന്നാണ് അവര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയ്ക്ക് ഞാന്‍ പറ്റില്ല. ഞാന്‍ ഒരു പ്രൈവറ്റ് പേഴ്‌സണ്‍ ആണ്. സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നപ്പോള്‍ എനിക്ക് പ്രത്യേകിച്ച് ഗുണങ്ങളൊന്നും ഉണ്ടായിട്ടില്ല. അത് കണ്ടും കേട്ടും അതിലൂടെ എനിക്ക് അവസരങ്ങളും ലഭിച്ചിട്ടില്ല. ഞാന്‍ സോഷ്യല്‍ മീഡിയ അക്കൗണ്ട് തുടങ്ങിയത് എന്റെ പടത്തിന് ഗുണം ചെയ്യുമെന്നും അതിലൂടെ എനിക്കുള്ള പ്രമോഷന്‍ ലഭിക്കുമെന്നും കരുതിയാണ്. എന്നാല്‍ ഒരു പരിധി കഴിഞ്ഞപ്പോള്‍ അത് എന്നെ നിയന്ത്രിക്കുന്ന തലത്തിലേക്ക് എത്തി. അതുകൊണ്ടാണ് ഞാന്‍ അതില്‍ നിന്നൊക്കെ പിന്മാറിയത്.

അവര്‍ പിന്മാറിയെങ്കിലും സോഷ്യല്‍ മീഡിയ അവരെ വിടാതെ പിന്തുടരുകയാണ്. അടുത്തിടെ അവര്‍ ഒരു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിരുന്നു. അന്നവര്‍ ധരിച്ചിരുന്ന വസ്ത്രത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളും ആക്ഷേപങ്ങളും ട്രോളുകളുമൊക്കെ വന്നു. അതേക്കുറിച്ച് ഐശ്വര്യ ലക്ഷ്മി പറയുന്നത്, ഏത് വസ്ത്രം എപ്പോള്‍ ധരിക്കണം എങ്ങനെ ധരിക്കണം എന്ന് തീരുമാനിക്കുന്നത് ഞാനാണ്. അവരെന്തിനാണ് ഇതൊക്കെ നോക്കണം. എന്റെ വസ്ത്രധാരണത്തെ വിമര്‍ശിക്കാന്‍ അവര്‍ക്ക് ആരാണ് അധികാരം കൊടുത്തത്. എനിക്കിഷ്ടമുള്ള വസ്ത്രം എനിക്കിഷ്ടമുള്ളപ്പോള്‍ ധരിക്കും. ഇതിനെതിരെ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നത് മലയാളികളില്‍ നിന്നുമാണ്. അത് ഏറെ വേദനാജനകമാണെന്ന് പറയാതെ വയ്യ.

എന്തൊക്കെയായാലും ഐശ്വര്യ ലക്ഷ്മി ഇപ്പോള്‍ തമിഴ് തെലുങ്ക് സിനിമകളിലെ മിന്നും താരമാണ്. തമിഴ് ചാനലുകളിലും സാമൂഹ്യ മാധ്യമങ്ങളിലും അവരിപ്പോള്‍ നിറഞ്ഞുനില്‍ക്കുകയാണ്. തമിഴില്‍ അവര്‍ക്ക് ആരാധകര്‍ ഏറെയാണ്. ഒരു മലയാളിയായ പെണ്‍കുട്ടി ഉയരങ്ങളിലേക്ക് പറന്നുയരുമ്പോള്‍ അവര്‍ക്ക് പ്രോത്സാഹനം നല്‍കിയില്ലെങ്കിലും അവരുടെ ചിറകുകള്‍ വെട്ടി വീഴ്ത്താതെ എങ്കിലും ഇരിക്കാമല്ലോ. ഐശ്വര്യ ലക്ഷ്മിക്ക് ഇനിയും ജീവിതത്തില്‍ ഐശ്വര്യങ്ങള്‍ നിറയട്ടെ എന്നും കൂടുതല്‍ കൂടുതല്‍ അവസരങ്ങള്‍ താങ്കളെ തേടിയെത്തട്ടെ എന്നും ആശംസിച്ചുകൊണ്ട് നിര്‍ത്തുന്നു. നന്ദി നമസ്‌കാരം.”

 

ReadAlso:

” ആലി ”  ഇന്ന് തിയറ്ററുകളിൽ

പെണ്‍കുട്ടികള്‍ക്ക് ഓടിയെത്താന്‍പറ്റാത്ത അകലങ്ങളും എത്തിപ്പിടിക്കാന്‍ പറ്റാത്ത ഉയരങ്ങളും ചാടിക്കടക്കാന്‍ പറ്റാത്ത തടസ്സങ്ങളുമില്ല: ഈ മനുഷ്യന്‍ 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്നോടിത് പറഞ്ഞിട്ടുണ്ട് ?

ആദ്യത്തെ എഐ ചിത്രം ”വാസവദത്ത” ഒക്ടോബർ രണ്ടിന്

റോബിന്‍ രാധാകൃഷ്ണന്റെ പോക്ക് പടുകുഴിയിലേക്കോ ?: ആര്‍ഭാടവിവാഹത്തിലൂടെ ബാധ്യത, ഭാര്യ വീട്ടില്‍ പ്രശ്‌നം; സ്വന്തം ഔഡികാര്‍ പണയംവെച്ചു, വാടക ഥാറില്‍ സഞ്ചാരം

ടോക്‌സിക് നായകന്‍ യാഷിന് കന്നഡ നടിയുടെ ഭീഷണി: ‘സ്ത്രീകളെ ബഹുമാനിച്ചില്ലെങ്കില്‍ കര്‍ണാടകയില്‍ നിന്ന് പുറത്താക്കും’

Tags: ACTRESS AISWARYA LAKSHMITHERAPPISTTHERAPPY30 YEARS IN MALAYALAM FILM INDUSTRYANWESHANAM NEWSALAPPY ASHRAF

Latest News

മന്ത്രിയുടെ പി.എ ആണെങ്കില്‍ സീറ്റ്‌ബെല്‍റ്റു വേണ്ട: MLA ആണെങ്കില്‍ ഒട്ടും വേണ്ട; നിയമം പറക്കട്ടെ ?

ജയിലുകളുടെ പേര് മാറ്റണം ?: ജയില്‍ ഡി.ജി.പിയുടെ അപേക്ഷ ആഭ്യന്തര വകുപ്പില്‍; റെഡ് മീറ്റ് ഒഴിവാക്കി ജയില്‍ ഭക്ഷണമെനു പരിഷ്‌ക്കരിക്കുമെന്നും എസ്. ശ്രീജിത്ത്

ആഭ്യന്തരമന്ത്രിയുടെ വീട്ടിലേക്ക് മുന്‍മന്ത്രിയുടെ ഹെല്‍മെറ്റില്ലാത്ത യാത്ര: പിഴ ചുമത്താത് RTOയ്‌ക്കെതിരേ നടപടി വേണം

യു.എ.ഇ കപ്പലുകളെ ആക്രമിച്ച് ഇറാന്‍: അമേരിക്കയുടെ വാദം പൊളിഞ്ഞു; ഹോര്‍മൂസ് നിയന്ത്രണം ആരുടേത് ?

‘നായര്‍ അടി’ തുടരുന്നു: ഗണേഷ്‌കുമാറും സുകുമാരന്‍ നായരും പരസ്പരം ചെളിവാരിയെറിയുമ്പോള്‍ ഗണേഷിനെതിരേ പ്രമേയം പാസാക്കി NSS തിരു. താലൂക്ക് യൂണിയന്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies