Kerala

ജയിലുകളുടെ പേര് മാറ്റണം ?: ജയില്‍ ഡി.ജി.പിയുടെ അപേക്ഷ ആഭ്യന്തര വകുപ്പില്‍; റെഡ് മീറ്റ് ഒഴിവാക്കി ജയില്‍ ഭക്ഷണമെനു പരിഷ്‌ക്കരിക്കുമെന്നും എസ്. ശ്രീജിത്ത്

സംസ്ഥാനത്തെ ജയിലുകളില്‍ മാറി വരുന്ന സര്‍ക്കാരുകളും, മാറി വരുന്ന ഡിജിപി മാരും ഓരോ പരിഷ്‌ക്കാരങ്ങള്‍ കൊണ്ടു വരും. അതെല്ലാം ജലിയുകളുടെയും തടവുകാരുടെയും ജയില്‍ ഉദ്യോഗസ്ഥരുടെയും നല്ലതിനും ഗുണത്തിനും വേണ്ടിയുള്ളവയാണ്. ഓരോ കാളഘട്ടത്തിനും ആവശ്യമായ മാറ്റം സമൂഹത്തില്‍ ഉണ്ടാക്കുന്നതു പോലെ ജയിലുകളിലും ഉണ്ടാകണം എന്നതാണ് ഇതിന്റെ അടിസ്ഥാനം. നിലവില്‍ ജയില്‍ ഡി.ജി.പി ആയിരിക്കുന്ന എസ്.ശ്രീജിത്തും ഇത്തരം ക്രിയാത്മകമായ മാറ്റങ്ങള്‍ക്കു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. പരിഷ്‌ക്കാരങ്ങള്‍ കൊണ്ട് എല്ലാവര്‍ക്കും പ്രയോജനം ഉണ്ടാകണം എന്നതാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.

മലയാളത്തിലെ പ്രമുഖ മാധ്യമത്തിന്റെ ഓണ്‍ഡലൈനു നല്‍കിയ അഭിമുഖത്തില്‍ ജയിലുകളില്‍ വരുത്തേണ്ട മാറ്രങ്ങളെ കുറിച്ച് അദ്ദേഹം വിശദമായി സംസാരിച്ചിട്ടുണ്ട്. ജയിലുകളുടെ സുരക്ഷ, തടവുകാരുടെ ഭക്ഷണത്തിന്റെ മെനു, തടവുകാരുടെ മാനസിക നില, രോഗാവസ്ഥ, ജയിലുകളുടെ പേരുമാറ്റം, ജീവനക്കാരുടെ കാര്യങ്ങള്‍ തുടങ്ങിയവയാണ് അദ്ദേഹം എടുത്തു പറ#്ഞിരിക്കുന്നത്. ഇതില്‍ തടവുകാരുടെ ഭക്ഷണത്തിന്റെ കാര്യമാണ് പ്രധാനമായും പറയേണ്ടത്. ആദംബര ഭക്ഷണം നല്‍കുക എന്നതിലുപരി, അവരുടെ ആരോഗ്യ സംരക്ഷണത്തിനുള്ള ഭക്ഷണം നല്‍കുകയാണ് വേണ്ടത് എന്നാണ് ഡി.ജി.പിയുടെ നിലപാട്. ആഡംബര ഭക്ഷണം എന്നതിനേക്കാള്‍, തടവുകാരുടെ ആരോഗ്യസംരക്ഷണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ഭക്ഷണം നല്‍കാനാണ് തീരുമാനം. മട്ടന്‍ അടക്കമുള്ള റെഡ്മീറ്റുകള്‍ ഒഴിവാക്കുന്നത് തടവുകാരുടെ ആരോഗ്യത്തിന് നല്ലതാണ്.

ഇവ കഴിക്കുന്നതു വഴി കൊവുപ്പടിഞ്ഞുള്ള അമിത വണ്ണത്തിനും രോഗങ്ങള്‍ക്കും കാരണമാകും. ജയിലുകളില്‍ ഇപ്പോള്‍ പ്രായമായവരുടെ എണ്ണം കൂടുതലാണ്. ഇതില്‍ ഭൂരിഭാഗം പേര്‍ക്കും മാറാ രോഗങ്ങള്‍ പിടിപെട്ടിട്ടുണ്ട്. ഉദാഹരണത്തിന്, തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ 869 തടവുകാരില്‍ 265 പേര്‍ മാനസിക രോഗങ്ങള്‍ക്കടിമകളായിട്ടുണ്ട്. 15 പേര്‍ എച്ച്.ഐ.വി. ബാധിച്ച് ചിക്ത്‌സയിലാണ്. 18 പേര്‍ ടി.ബി. തുടങ്ങിയ അസുഖങ്ങള്‍ക്കും ചികിത്സ തേടുന്നവരാണ്. 88 പേര്‍ നിത്യവും മരുന്ന് കഴിച്ചില്ലെങ്കില്‍ ജീവന്‍ അപകടത്തിലാകുന്നവരാണ്. ഇവര്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന പോഷകാഹാരം നല്‍കുന്നതുവഴി രോഗങ്ങളെ ഒരു പിരധിവരെ നിയന്ത്രിച്ചു നിര്‍ത്താനാകും. ഇതോടൊപ്പം സര്‍ക്കാരിന്റെ ചികിത്സാ ചെലവ് കുറയ്ക്കാനും സാധിക്കും.

മട്ടണ്‍പോലുള്ള റെഡ് മീറ്റുകള്‍ ആരോഗ്യ-മാനസിക പ്രശ്നങ്ങള്‍ക്കും ദുര്‍മേദസിനും കാരണമാകുമെന്നത് പരിഗണിച്ചേ മതിയാകൂ. മാത്രമല്ല, മീറ്റിന് വില കൂടുതലുമാണ്. അതിനാല്‍ അവ ഒഴിവാക്കി, ശരീരത്തിന് ദോഷംവരാത്തതും സാമ്പത്തികമായി ലാഭകരവുമായ ഭക്ഷണരീതികള്‍ നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയില്‍ പോയിരുന്നു. അവിടുത്തെ ജയിലുകളെ മാനേജ്‌മെന്റ് ഏര്യ എന്നാണ് വിളിക്കുന്നത്. സെല്ലുകള്‍ എന്നോ, ജയിലെന്നോ വിളിക്കാറില്ല. ജയിലുകളില്‍ ജോലി ചെയ്യുന്ന വാര്‍ഡന്‍മാരെ വിളിക്കുന്നത്, കറക്ഷണല്‍ സര്‍വ്വീസ് ഓഫീസേഴ്‌സ് എന്നുമാണ്. ഇങ്ങനെ കാലത്തിനനുസരിച്ച് കേരളത്തിലെ ജയിലുകളും മാറേണ്ടതുണ്ട്.

സംസ്ഥാനത്തെ ജയിലുകളുടെ പേരുമാറ്റണമെന്ന അപേക്ഷ ആഭ്യന്തരവകുപ്പിന് നല്‍കിയിട്ടുണ്ട്. അത് മുഖ്യമന്ത്രിയുടെ പരിഗണനയിലുമാണ്. തടവുകാരെ സെല്ലുകളില്‍ പൂട്ടിയിടുക എന്നല്ല, അതിനു പകരം, അവരുടെ വികാരങ്ങളെ കൃത്യമായി നിയന്ത്രിക്കുകയും സ്വഭാവരൂപവത്കരണം നടത്തുകയും ചെയ്യുന്ന ‘കറക്ഷന്‍ ഇന്‍സ്റ്റിറ്റിയൂഷനുകളായി’ ജയിലുകള്‍ മാറണം. ജയിലിലെത്തുന്ന ഒരാളെ ആദ്യ ആഴ്ചയില്‍ തന്നെ കൃത്യമായി വിലയിരുത്തി, അയാളുടെ ശിക്ഷാ കാലാവധി തീരുന്നതുവരെയുള്ള ഓരോ ദിവസവും അയാള്‍ എന്ത് ചെയ്യണമെന്ന് മുന്‍കൂട്ടി നിശ്ചയിക്കുന്ന രീതി നടപ്പാക്കണം. തടവുകാരെ ശിക്ഷാ കാലാവധിക്കു ശേഷം സമൂഹത്തിന് ഉപകാരപ്രദമായ നല്ല പൗരന്മാരാക്കി മാറ്റുന്നതില്‍ ഇത്തരം കറക്ഷന്‍ ഇന്‍സ്റ്റിറ്റിയൂഷനുകള്‍ക്ക് വലിയ പങ്കുവഹിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറയുന്നു.

മറ്റൊരു പ്രധാന വിഷയമാണ് ജയില്‍ സുരക്ഷ. ജയില്‍ സുരക്ഷയ്ക്കായി എ.ഐ. പോലുള്ള ആധുനിക സാങ്കേതികവിദ്യയുടെ സഹായം കൂടുതല്‍ പ്രയോജനപ്പെടുത്തും. അതിനായി ആധുനിക സാങ്കേതിക വിദ്യയുടെ സഹായം കൂടുതല്‍ പ്രയോജനപ്പെടുത്തും. വിയ്യൂര്‍ ജയിലില്‍ ഇതിനോടകം ഡ്രോണ്‍ നിരീക്ഷണം പരീക്ഷിച്ചു കഴിഞ്ഞു. സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉദ്യോഗസ്ഥര്‍ 24 മണിക്കൂറും നേരിട്ട് നിരീക്ഷിക്കുന്നതിന് പകരം, എ.ഐ. ഉപയോഗിച്ച് ക്രിട്ടിക്കല്‍ ഇന്‍സിഡന്റുകള്‍ കണ്ടെത്താനുള്ള സംവിധാനമേര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജയിലിനുള്ളില്‍ കത്തിപോലുള്ള ആയുധങ്ങള്‍ കണ്ടെത്തുകയോ അല്ലെങ്കില്‍ വലിയ തോതിലുള്ള കൂട്ടംചേരലുകളുണ്ടാവുകയോ ചെയ്താല്‍ സിസ്റ്റംതന്നെ ഉടന്‍ ഉദ്യോഗസ്ഥര്‍ക്ക് അലേര്‍ട്ടുകള്‍ നല്‍കും. സുരക്ഷാ കാര്യങ്ങള്‍ സാങ്കേതികവിദ്യയ്ക്ക് വിട്ടുനല്‍കുന്നതിലൂടെ, ഉദ്യോഗസ്ഥരുടെ സേവനം പൂര്‍ണമായും തടവുകാരുടെ മാനസിക പരിവര്‍ത്തനത്തിനായി പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നും ഡി.ജി.പി. പറഞ്ഞു.