Entertainment

ഗര്‍ഭിണിയായിരുന്നിട്ടും കിയാരയുടെ പ്രൊഫഷണലിസവും അര്‍പ്പണബോധവും അത്ഭുതപ്പെടുത്തി; ഷൂട്ടിംഗ് സെറ്റില്‍ കിയാരയുടെ ബോഡിഗാര്‍ഡിനെപ്പോലെ കരുതലോടെ നോക്കിയെന്നും യാഷ്

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത യാഷ് നായകനാകുന്ന ടോക്‌സിക് ഇപ്പോള്‍ വവലിയ ചര്‍ച്ചയാവുകയാണ്. യാഷിന്റെ സ്ത്രീ വിരുദ്ധമായ നിലപാടുകള്‍ ട്രൈലറില്‍ കണ്ടതിനു പിന്നാലെ കന്നഡ നടി പ്രതികരിച്ചത് ഇതിനിടയില്‍ വിവാദവുമായി. ഇപ്പോഴിതാ, യാഷിന്റെ കരുതലിനെ പുകഴ്ത്തിയാണ് ആരാധകര്‍ രംഗത്തു വന്നിരിക്കുന്നത്. സിനിമയിലെ പ്രധാന കഥാപാത്രമായി വരുന്ന നടി കായാര അദ്വാനി ടോക്‌സികില്‍ അഭിനയിക്കാന്‍ എത്തിയത് ഗര്‍ഭിണി ആയിരിക്കെയാണ്. കിയാരയെ താനൊരു അംഗരക്ഷകനെപ്പോലെ കരുതലോടെ ശ്രദ്ധിച്ചിരുന്നുവെന്നാണ് യാഷ് പറയുന്നത്. കഴിഞ്ഞ ദിവസം മുംബൈയില്‍വെച്ചു നടന്ന ട്രെയിലര്‍ ലോഞ്ചില്‍ പങ്കെടുക്കുമ്പോഴായിരുന്നു ഈ പരാമര്‍ശം നടത്തിയത്.

ഗര്‍ഭിണിയായതിനു ശേഷമുള്ള കിയാരയുടെ ആദ്യ സിനിമയുടെ റിലീസാണ് ടോക്‌സിക്. ‘ടോക്‌സിക്’ തനിക്ക് വളരെ പ്രത്യേകതയുള്ള ഒരു ചിത്രമാണ്. കിയാരയുടെ ആരോഗ്യകാര്യത്തില്‍ തങ്ങള്‍ക്ക് വലിയ ആശങ്കയുണ്ടായിരുന്നെങ്കിലും കിയാര ചിത്രീകരണവുമായി പൂര്‍ണ്ണമായി സഹകരിക്കുകയായിരുന്നു.ഗര്‍ഭിണിയായിരുന്നിട്ടും നൂറു ശതമാനം പ്രതിബദ്ധതയോടെയും കഠിനാധ്വാനത്തോടെയുമാണ് കിയാര ഈ ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ചതെന്ന് യാഷ് പറഞ്ഞു. കിയാരയുടെ ഈ പ്രൊഫഷണലിസത്തെയും അര്‍പ്പണബോധത്തെയും യാഷ് അഭിനന്ദിച്ചു. കിയാരയെ ഷൂട്ടിംഗ് സെറ്റില്‍ വെച്ച് താനും സംവിധായിക ഗീതു മോഹന്‍ദാസും ഒരു ബോഡിഗാര്‍ഡിനെപ്പോലെയോ ബൗണ്‍സറെപ്പോലെയോ ആണ് നോക്കിയിരുന്നതെന്ന് യഷ് പറഞ്ഞു. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് വളരെ ബുദ്ധിമുട്ടേറിയതായിരുന്നു.

  • യാഷിന്റെ വാക്കുകള്‍

‘എന്താണ് അവരെക്കുറിച്ച് പറയേണ്ടതെന്നറിയില്ല. കിയാര വളരെ പ്രൊഫഷണലായ ഒരു നടിയാണെന്ന് ഞാന്‍ കരുതുന്നു. അവള്‍ ഈ ചിത്രത്തിലേക്ക് വന്ന സമയത്ത് ഞാന്‍ അല്പം ആശങ്കയിലായിരുന്നു. ഞങ്ങള്‍ ആദ്യം സംസാരിച്ചപ്പോള്‍ അവള്‍ ചോദിച്ചു, ‘നിങ്ങള്‍ എപ്പോഴെങ്കിലും മഴയത്തുള്ള രംഗങ്ങളൊക്കെ ചെയ്തിട്ടുണ്ടോ?’ എന്ന്. ഞാന്‍ പറഞ്ഞു, ‘ഇല്ല, പക്ഷേ അതൊരു നല്ല അനുഭവമായിരിക്കും, എളുപ്പവുമായിരിക്കും’ എന്ന്. എന്നാല്‍ അവര്‍ തന്നെത്തന്നെ സമര്‍പ്പിച്ച രീതി എടുത്തുപറയേണ്ടതാണ്. ഗര്‍ഭിണിയായിരുന്നിട്ടും അവര്‍ 100 ശതമാനം ആത്മാര്‍ത്ഥതയോടെയാണ് എത്തിയത്. എനിക്ക് വലിയ ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഗീതുവിനും അങ്ങനെത്തന്നെ. ഞങ്ങള്‍ സെറ്റില്‍ ബൗണ്‍സര്‍മാരെയും അംഗരക്ഷകരെയും പോലെയായിരുന്നു; ഞങ്ങള്‍ അവളെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. എന്നാല്‍ അവര്‍ പൂര്‍ണ ആത്മാര്‍ത്ഥതയോടെയാണ് ഇതില്‍ പ്രവര്‍ത്തിച്ചത്. നന്ദി കിയാര, ഈ ചിത്രം വളരെ പ്രത്യേകതയുള്ളതാണ്.’

നേരത്തെ ഈ ചിത്രത്തിലെ ‘തബാഹി’ എന്ന ഗാനത്തിലെ ചില രംഗങ്ങളുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ കിയാരയ്ക്ക് എതിരെ ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ബംഗളൂരുവില്‍ നടന്ന ട്രെയിലര്‍ ലോഞ്ചില്‍ യഷ് കിയാരയ്ക്ക് ശക്തമായ പിന്തുണയുമായി രംഗത്തെത്തി. ഒരു അഭിനേതാവ് എന്ന നിലയില്‍ നേരിടേണ്ടി വരുന്ന കാര്യങ്ങളെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും, കിയാര സംവിധായികയുടെ കാഴ്ചപ്പാടിനോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തുകയാണ് ചെയ്തതെന്നും യഷ് വ്യക്തമാക്കി. ആളുകള്‍ ഭാവിയില്‍ ഈ പ്രകടനത്തെ അഭിനന്ദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കന്നഡയിലും ഇംഗ്ലീഷിലുമായി ചിത്രീകരിച്ചിരിക്കുന്ന ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉള്‍പ്പെടെ നിരവധി ഭാഷകളില്‍ ഓഗസ്റ്റ് 26ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും. കെ.വി.എന്‍. പ്രൊഡക്ഷന്‍സും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Latest News