ഭാര്യയുടെ അടുത്ത ബന്ധുവായ യുവതിയെ കൊലപ്പെടുത്തി മൃതദേഹത്തെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ തടമ്പാട്ടുതാഴം സ്വദേശിയായ വൈശാഖന്റെ ആത്മഹത്യ നാണക്കേട് മൂലം ജീവിതം വഴിമുട്ടിയതിനെ തുടര്‍ന്ന്. ജയിലില്‍ നിന്ന് ഇറങ്ങിയാലും വൈശാഖന്‍ ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്ന് പൊലീസും അടുപ്പമുള്ളവരും വിലയിരുത്തിയിരുന്നു. പാലത്ത് സ്വദേശിനിയായ 26കാരിയുടെ മരണം കൊലപാതകമാണെന്ന് തിരിച്ചറിയുന്നതില്‍ നിര്‍ണായകമായത് സി.സി.ടി.വി ദൃശ്യങ്ങളാണ്. ഭാര്യയുടെ അടുത്ത ബന്ധുവായതിനാല്‍ 16 വയസ് മുതല്‍ പെണ്‍കുട്ടി വൈശാഖന്റെ വീടുമായി ബന്ധപ്പെട്ടിരുന്നു.
തന്റെ വീട്ടില്‍വെച്ചാണ് വൈശാഖന്‍ പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചത്. അവിടെവെച്ച് തന്നെ വൈശാഖന്‍ ഒടുവില്‍ തന്റെ ജീവിതം അവസാനിപ്പിക്കുകയും ചെയ്തിരിക്കുന്നു. വര്‍ഷങ്ങളായുള്ള പ്രണയം മൂലം യുവതി വിവാഹത്തിന് വൈശാഖനെ നിര്‍ബന്ധിച്ചതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് ധരിപ്പിച്ച് സ്റ്റൂളില്‍ കയറ്റി നിര്‍ത്തി കഴുത്തില്‍ കുരുക്കിട്ട ശേഷം വൈശാഖന്‍ സ്റ്റൂള്‍ തട്ടിമാറ്റുകയായിരുന്നു. തൂങ്ങിയ നിലയില്‍ തന്നെ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ വൈശാഖന്‍ പദ്ധതിയിട്ടിരുന്നെങ്കിലും പൊലീസിന്റെ ജാഗ്രതയോടെയുള്ള നീക്കത്തിനൊടുവില്‍ സത്യം തെളിയുകയായിരുന്നു.
യുവതിയെ ആശുപത്രിയില്‍ എത്തിച്ച ശേഷം തന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് നശിപ്പിക്കാനായിരുന്നു വൈശാഖന്റെ പദ്ധതി. എന്നാല്‍ കേസിന്റെ തുടക്കത്തില്‍ തന്നെ ദുരൂഹത തോന്നിയ പൊലീസ് സ്ഥാപനം ഉടന്‍ തന്നെ തെളിവെടുപ്പിനായി സീല്‍ ചെയ്തു. ഇതോടെ പ്രതിക്ക് ദൃശ്യങ്ങള്‍ നശിപ്പിക്കാനായില്ല. യുവതിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ ചില കണ്ടെത്തലുകളാണ് കേസ് അന്വേഷണത്തില്‍ നിര്‍ണായകമായത്. യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിട്ടും ആര്‍ക്കും സംശയത്തിന് ഇടനല്‍കാത്ത വിധത്തിലായിരുന്നു വൈശാഖന്റെ ഇടപെടല്‍.
ഇവര്‍ തമ്മിലുള്ള ബന്ധത്തില്‍ നാട്ടുകാര്‍ക്ക് സംശയമുള്ളതിനാല്‍ പ്രതിയോടുള്ള വൈരാഗ്യത്താല്‍ യുവതി വൈശാഖന്റെ ജോലി സ്ഥലത്തെ ആത്മഹത്യ ചെയ്തതാണ് എന്നായിരുന്നു നാട്ടുകാരുടെ സംശയം. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ യുവതിയുമായി ലൈംഗികബന്ധം പുലര്‍ത്തിയതിന് വൈശാഖനെതിരെ പോക്സോ കേസും എടുത്തിരുന്നു. കെട്ടഴിച്ച് നിലത്ത് കിടത്തിയ മൃതദേഹത്തോടും എന്തിനിത്രമാത്രം ലൈംഗിക ക്രൂരത എന്ന ചോദ്യം അവശേഷിച്ചിരുന്നു. പ്രതികാരമോ പകപോക്കലോ ആയിരുന്നില്ലെന്നാണ് ചോദ്യം ചെയ്യലില്‍ പ്രതി പൊലീസിനോട് സമ്മതിച്ചത്.
















