കൊച്ചി: ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ വൈവിധ്യമാർന്ന ഓഫറുകൾ പ്രഖ്യാപിച്ച് പ്രമുഖ ടെക്സ്റ്റൈൽ കേന്ദ്രമായ ജോളി സിൽക്‌സ്. ജോളി സിൽക്സിന്റെ ഷോറൂമിൽനിന്നും 2000 രൂപയ്ക്ക് മുകളിൽ പർച്ചേസ് ചെയ്യുന്നവർക്ക് എൽഇഡി ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, സ്മാർട്ട് ഫോണുകൾ, ഗിഫ്റ്റ് വൗച്ചറുകൾ എന്നിവ സമ്മാനമായി ലഭിക്കും. ആഴ്ചതോറും നറുക്കെടുപ്പിലൂടെ തെരെഞ്ഞെടുക്കുന്നവർക്കാണ് സമ്മാനങ്ങൾ ലഭിക്കുക. പരമ്പരാഗത കാഞ്ചീപുരം, ബനാറസ് വിവാഹ പട്ടുകളുടെ അതിവിപുല കളക്ഷനുകൾക്കു പുറമെ നിത്യോപയോഗ സാരികൾ, ട്രെൻഡി ചുരിദാർ മെറ്റീരിയലുകൾ, ഗൗൺ ലാച്ച, ടീനേജ് വെയറുകൾ, പുരുഷന്മാർക്കായി ആധുനികവും പാരമ്പരാഗതവുമായ ഡിസൈനുകൾ, കുട്ടികളുടെ ഫാഷൻ വസ്ത്രങ്ങൾ എന്നിങ്ങനെ അതിവിപുലമായ വസ്ത്രശേഖരമാണ് ഉപഭോക്താക്കൾക്കായി ജോളി സിൽക്‌സ് ഒരുക്കിയിട്ടുള്ളത്. കസ്റ്റമേഴ്സിന്റെ സുഗമമായ പർച്ചേസിന് ഷോറൂമുകൾ ഞായറാഴ്ചകളിലും തുറന്ന് പ്രവർത്തിക്കുമെന്ന് ജോളി സിൽക്‌സ് അധികൃതർ അറിയിച്ചു. ഓഫറുകൾ ഓഗസ്റ്റ് 30 വരെ ലഭിക്കും.