കൊച്ചി: കേരളത്തിൻ്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും ആവേശകരമായ വിനോദപരിപാടികളും സമന്വയിപ്പിച്ച് വണ്ടർലാ കൊച്ചിയിൽ 2026-ലെ ഓണാഘോഷങ്ങൾക്ക് തുടക്കമായി. ആഗസ്റ്റ് 5 മുതൽ 30 വരെ നീളുന്ന ആഘോഷത്തിൽ സന്ദർശകർക്ക് കേരളീയ തനിമയാർന്ന കലാരൂപങ്ങൾ, ലൈവ് മ്യൂസിക്, സ്ട്രീറ്റ് മാജിക്, ഡിജെ സെഷനുകൾ, വണ്ടർലായുടെ ആവേശകരമായ റൈഡുകൾ എന്നിവ ആസ്വദിക്കാം.
ഓണാഘോഷത്തിൻ്റെ ഭാഗമായി ചിക്കുവും കുടുംബവും അവതരിപ്പിക്കുന്ന സ്ട്രീറ്റ് മാജിക്, വേവ്പൂൾ ഡിജെ സെഷനുകൾ, പരമ്പരാഗത ഓണച്ചമയങ്ങൾ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. ആഗസ്റ്റ് 26 മുതൽ ആഘോഷത്തിൻ്റെ അവസാന ദിവസം വരെ മഹാബലിയും വാമനനും അണിനിരക്കുന്ന പ്രത്യേക ഓണഘോഷയാത്രയും നടക്കും. മോഹിനിയാട്ടം, ഭരതനാട്യം, കളരിപ്പയറ്റ്, കഥകളി, ചെണ്ടമേളം, മുത്തുക്കുടകളുടെ അകമ്പടിയോടെയുള്ള പുലികളി തുടങ്ങിയ കേരളീയ കലാരൂപങ്ങളും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും.
ഓണാഘോഷങ്ങളുടെ ഭാഗമായി വണ്ടർലാ കൊച്ചി പ്രത്യേക ടിക്കറ്റ് ഓഫറും അവതരിപ്പിച്ചിട്ടുണ്ട്. ആഗസ്റ്റ് 5 മുതൽ 30 വരെ ലഭ്യമാകുന്ന ഓഫറിൽ 37 ശതമാനം വരെ ഇളവോടെ പ്രവേശന ടിക്കറ്റുകൾ ₹999 മുതൽ ലഭിക്കും. നികുതികൾ അധികമായിരിക്കും, ഓഫർ പരിമിതമായ ടിക്കറ്റുകൾക്ക് മാത്രമേ ബാധകമാകൂ.
“കേരളീയരുടെ ഏറ്റവും പ്രിയപ്പെട്ട ആഘോഷങ്ങളിലൊന്നാണ് ഓണം. പൂക്കളങ്ങളും സദ്യയും പാരമ്പര്യങ്ങളും ഒത്തുചേരുന്ന ഈ ഉത്സവത്തിന് നമ്മുടെ ഹൃദയങ്ങളിൽ എന്നും സവിശേഷ സ്ഥാനമുണ്ട്. കേരളത്തിൻ്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെ വണ്ടർലായുടെ ത്രില്ലും വിനോദവും ആവേശവും ചേർത്ത് അതിഥികൾക്ക് വ്യത്യസ്തമായ ഒരു ഓണക്കാല അനുഭവം സമ്മാനിക്കാനാണ് ഞങ്ങൾ ശ്രമിച്ചിരിക്കുന്നത്. ഒരുമയുടെയും സന്തോഷത്തിൻ്റെയും ആഘോഷമായ ഈ ഓണം ഞങ്ങളുടെ അതിഥികൾക്ക് മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” വണ്ടർലാ ഹോളിഡേയ്‌സ് ലിമിറ്റഡിൻ്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ധീരൻ ചൗധരി പറഞ്ഞു.
ടിക്കറ്റുകൾ മുൻകൂട്ടി bookings.wonderla.com എന്ന വെബ്‌സൈറ്റിലൂടെ ബുക്ക് ചെയ്യാം. പാർക്കിലെ ടിക്കറ്റ് കൗണ്ടറുകളിലും ടിക്കറ്റുകൾ നേരിട്ട് ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0484-3514001, 75938 53107 എന്നീ നമ്പറുകളിൽ വണ്ടർലാ കൊച്ചിയുമായി ബന്ധപ്പെടാം.
ഈ ഓണത്തിന് കേരളീയ സംസ്കാരത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും ആഘോഷത്തിൻ്റെയും ആവേശം ഒരുമിച്ച് അനുഭവിക്കാം വണ്ടർലാ കൊച്ചിയിൽ — കാരണം വണ്ടർലായിൽ ഓരോ ആഘോഷവും ആനന്ദത്തിൻ്റെ ഉത്സവമാണ്.

















