ആലപ്പുഴ: സിപിഎമ്മിനെയും കോൺഗ്രസിനെയും താഴ്ത്തിക്കൊണ്ട് മുസ്ലിം ലീഗിനെ പുകഴ്ത്തി അമ്പലപ്പുഴ എം.എൽ.എ ജി. സുധാകരൻ. ഏത് രാഷ്ട്രീയ സാഹചര്യത്തിലും ഒറ്റയ്ക്ക് മത്സരിച്ചാൽപോലും പത്തുമുതൽ 25 സീറ്റുകൾവരെ നേടാൻ പ്രാപ്തിയുള്ള കേരളത്തിലെ ഏക രാഷ്ട്രീയ പാർട്ടി ലീഗ് മാത്രമാണെന്നാണ് സുധാകരൻ പറഞ്ഞത്. ആലപ്പുഴ നഗരത്തിൽ നടന്ന പരിപാടിയിൽ പ്രസംഗിക്കവെയാണ് സുധാകരൻ്റെ പ്രസ്താവന.
ഏത് രാഷ്ട്രീയ സാഹചര്യത്തിൽ ഒറ്റയ്ക്ക്നിന്നാലും കൂട്ടായി നിന്നാലും മിനിമം 10 സീറ്റ് മുതൽ 25 സീറ്റ് വരെ നേടാനുള്ള ശേഷി മുസ്ലിം ലീഗിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഐക്യമുന്നണിയായി മത്സരിക്കുകയാണെങ്കിൽ ഇതിലും കൂടുതൽ സീറ്റുകൾ അവർക്ക് ലഭിക്കുമെന്നും സുധാകരൻ പറഞ്ഞു. സംസ്ഥാനത്തെ പ്രധാന പാർട്ടികളായ സി.പി.എമ്മിനോ കോൺഗ്രസിനോ പോലും ഇത്തരത്തിൽ സീറ്റുകൾ ഉറപ്പിച്ചു പറയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

















