കോട്ടയം: മൂവാറ്റുപുഴ ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കുന്നത് സംസ്ഥാന സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് മുഖ്യമന്ത്രി നിർണായക പ്രഖ്യാപനം നടത്തിയത്.മേഖലയുടെ വികസന മുരടിപ്പിനെയും നേരിട്ട അവഗണനകളെയും സംബന്ധിച്ച് പ്രാദേശിക ജനപ്രതിനിധി ഉന്നയിച്ച ആശങ്കകൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. മൂവാറ്റുപുഴയുടെ നഷ്ടങ്ങൾ പരിഹരിക്കുമെന്നും പ്രദേശവാസികളുടെ എല്ലാ സങ്കടങ്ങളും മാറ്റി നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.”എല്ലാ വിഷമങ്ങളും സങ്കടങ്ങളും മാറ്റും. നമുക്കൊരു നഷ്ടം സംഭവിച്ചാൽ അത് പലിശ സഹിതം തിരികെ പിടിക്കാനാണ് ആഗ്രഹിക്കുന്നത്. അതുപോലെ മൂവാറ്റുപുഴയോട് ചെയ്തത് പലിശ സഹിതം വികസനമായി തിരികെ നൽകും,” എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.ഭരണപരമായ പുനഃസംഘടനയ്ക്കും ജില്ലാ അതിർത്തി മാറ്റങ്ങൾക്കുമായി ഉടൻ തന്നെ ഡിലിമിറ്റേഷൻ കമ്മിഷൻ രൂപീകരിക്കുമെന്നും, മന്ത്രിസഭയിൽ ഈ വിഷയം വളരെ ഗൗരവത്തോടെ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
Chief Minister V.D. Satheesan stated that the formation of a new district with its headquarters in Kottayam-Muvattupuzha is under the active consideration of the government.

















