കേന്ദ്ര മന്ത്രിമാരുടെ വസതികൾ മോടിപിടിപ്പിക്കാൻ ചെലവഴിച്ചത് 92 കോടി രൂപയെന്ന് വിവരാവകാശരേഖ. നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം വസതികളുടെ മോടി പിടിപ്പിക്കലിനായി ആദ്യമായാണ് ഇത്രയും രൂപ ചെലവഴിക്കുന്നത്.
2025–26 സാമ്പത്തിക വർഷത്തെ ചെലവാണ് 92.35 കോടി രൂപ. വിവരാവകാശ അപേക്ഷയ്‌ക്കുള്ള കേന്ദ്രസർക്കാർ മറുപടി പ്രകാരമുള്ള കണക്കാണിത്. 2014 മുതലുള്ള കണക്കെടുത്താൽ ആകെ 547.68 കോടി രൂപയുടെ പണിയാണ് വസതികളിൽ നടന്നത്. കേന്ദ്ര പൊതുമാരത്ത് വകുപ്പ്(സിപിഡബ്ല്യുഡി) വഴിയാണ് പ്രവൃത്തികൾ നടക്കുന്നത്.
Story Highlights : Rs 92 Crore Spent On Union Ministers’ Delhi Homes Repair In 2025-26: RTI

















